തുരന്തോ എക്‌സ്പ്രസില്‍ കുഞ്ഞ് പിറന്നു; രക്ഷകയായി സ്വാതി; സര്‍പ്രൈസുമായി റെയില്‍വേയും
ട്രെയിൻ സംബന്ധമായ ഒരുപാട് വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. നേരം വൈകിയെത്തുന്ന ട്രെയിനിനെക്കുറിച്ചും, ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ചും...പരാതിയും പരിഭവവും അങ്ങനെ ഒത്തിരി കാര്യങ്ങൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ട്രെയിനിൽ നിന്നുള്ള വളരെ നല്ലൊരു വാർത്തയാണ്. കേട്ടവർക്കൊക്കെയും സന്തോഷവും ആശ്വാസവും.
ഓടുന്ന ട്രെയിനില്‍ സുരക്ഷിതമായി ഒരു കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് സംഭവം. വിജയവാഡയിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലാണ് കുഞ്ഞ് സുരക്ഷിതമായി ജനിച്ചത്. തുരന്തോ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിൻ അനകപ്പള്ളി ജില്ലയിലൂടെ സഞ്ചരിക്കുമ്പോൾ ഗർഭിണിയായ ഒരു യാത്രക്കാരിക്ക് പ്രസവവേദന അനുഭവപ്പെട്ടു.

രാവിലെ 3.30. ആശങ്കാകുലരായ അവരുടെ കുടുംബാംഗങ്ങൾ കമ്പാർട്ടുമെന്റിലെ മറ്റ് സ്ത്രീ യാത്രക്കാരോട് സഹായം അഭ്യർത്ഥിക്കാൻ തുടങ്ങി, ഭാഗ്യവശാൽ, GITAM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലെ ഹൗസ് സർജൻ കെ സ്വാതി റെഡ്ഡി എന്ന 23 കാരി ആ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. സ്വാതിയുടെ സേവനം ഗർഭിണിക്ക് ലഭിച്ചു.
ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും

താനൊരു ഡോക്ടറാണെന്ന് വീട്ടുകാർക്ക് ആദ്യം അറിയില്ലായിരുന്നുവെന്ന് സ്വാതി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഉപകരണങ്ങളൊന്നുമില്ലാതെ ആണ് യുവ സർജൻ കുഞ്ഞിനെ പുറത്തെടുത്തത്- മറ്റ് യാത്രക്കാരു ടിടിഇയും കംപാർട്ട്മെന്റിൽ ഉണ്ടായ പോലീസ് ഉദ്യോഗസ്ഥരും സഹായത്തിനെത്തി.

ഇതാദ്യമായാണ് താൻ തനിയെ ഒരു പ്രസവം എടുക്കുന്നതെന്നും സൂപ്പർവൈസർമാരോ ശരിയായ ഉപകരണങ്ങളോ ട്രെയിനിൽ ഇല്ലാതിരുന്നതിനാൽ താൻ ടെൻഷനിലായിരുന്നുവെന്നും അവർ പറഞ്ഞു. എന്നിരുന്നാലും, ആരോഗ്യമുള്ള പെൺകുഞ്ഞിനെ പ്രസവിക്കാൻ സഹായിക്കാനായതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.

സ്വാതിയുടെ പ്രവൃത്തിയെ യുവതിയുടെ കുടുംബാംഗങ്ങളും ട്രെയിനിലെ യാത്രക്കാരും പ്രശംസിച്ചു, കൂടാതെ മെഡിക്കോയെ GITAM ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരും അഭിനന്ദിച്ചു. സ്വാതിയുടെ ഈ കഥ സോഷ്യൽ മീഡിയയിലും വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നുണ്ട്, തെലങ്കാന ഐടി & വ്യവസായ മന്ത്രി കെ ടി രാമറാവു ഉൾപ്പെടെ നിരവധി ആളുകൾ സ്വാതിയെ അഭിനന്ദിച്ചു. നവജാത ശിശുവിന് ജീവിതകാലം മുഴുവൻ സൗജന്യ ട്രെയിൻ യാത്ര ലഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.












Click it and Unblock the Notifications