ഭൂകമ്പത്തിന് മുമ്പ് പക്ഷികള്‍ കൂട്ടത്തോടെ പറക്കുന്നു, മൃഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാവും?
തുര്‍ക്കിയില്‍ മൃഗങ്ങള്‍ക്ക് നേരത്തെ തന്നെ ഈ ദുരന്തം വരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നുവെന്നാണ് വിഗ്ധര്‍ പറയുന്നത്.

ഇസ്താബൂള്‍: ഭൂകമ്പങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനാവുമോ? ഇല്ലെന്ന് വലിയൊരു വിഭാഗം ശാസ്ത്രജ്ഞര്‍ ആവര്‍ത്തിച്ച്് പറുയന്നുണ്ട്. എന്നാല്‍ തുര്‍ക്കിയിലെ ഭൂകമ്പത്തിന് മണിക്കൂറുകള്‍ മുമ്പ് തന്നെ പ്രകൃതി മറ്റൊരു രൂപത്തില്‍ മുന്നറിയിപ്പ് തന്നിരുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിദഗ്ധര്‍ തന്നെ ഇക്കാര്യത്തില്‍ ആ വാദങ്ങളെ അംഗീകരിക്കുകയാണ്.
തുര്‍ക്കിയില്‍ മൃഗങ്ങള്‍ക്ക് നേരത്തെ തന്നെ ഈ ദുരന്തം വരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നുവെന്നാണ് വിഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മൃഗങ്ങള്‍ക്ക് നേരത്തെ ഭൂകമ്പം പ്രവചിക്കാന്‍ സാധിക്കുമോ എന്ന ചോദ്യവും ശക്തമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

മൃഗങ്ങളുടെ ഭാവ മാറ്റം
അതുവരെ വളരെ ഉഷാറോടെ നിന്നിരുന്ന മൃഗങ്ങള്‍ പിന്നീട് അടിമുടി മാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? അങ്ങനെയെങ്കില്‍ അത് വലിയൊരു മുന്നറിയിപ്പാണെന്ന് ശാസ്ത്രജ്ഞ പറയുന്നു. മൃഗങ്ങളുടെ പെരുമാറ്റത്തില്‍ വിചിത്രമായ മാറ്റങ്ങളുണ്ടാവും. അത് ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി പ്രവചിക്കുന്നതായിരിക്കും. തുര്‍ക്കിയിലും അത്തരമൊരു മുന്നറിയിപ്പ് സംഭവിച്ചിരുന്നുവവെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇതോടെ മൃഗങ്ങള്‍ പ്രവചിക്കാനാവാവുന്ന വാദങ്ങള്‍ക്ക് ബലമേകിയിരിക്കുകയാണ്.

പ്രകൃതിയുടെ മുന്നറിയിപ്പ്
ഭൂകമ്പം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സംഭവിച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. പക്ഷികള്‍ കൂട്ടത്തോടെ ഒരു ഭാഗത്തേക്ക് പറന്നുപോവുന്നതാണ് വീഡിയോയില്‍ ഉള്ളത്. വളരെ വിചിത്രമായ രീതിയിലായിരുന്നു പക്ഷികളുടെ രെുമാറ്റം. ഇത് പ്രകൃതിയുടെ മുന്നറിയിപ്പാണെന്നാണ് ആളുകള്‍ അവകാശപ്പെടുന്നത്. തുര്‍ക്കിയിലെ ഭൂകമ്പം പ്രവചിക്കാനാവില്ലെങ്കിലും, മൃഗങ്ങള്‍ക്ക് ഭൂമിയിലെ മാറ്റങ്ങള്‍ തിരിച്ചറിയാനാവും. അതില്‍ തന്നെ തന്നെ പ്രകൃതി ദുരന്തങ്ങളാണെങ്കില്‍ അവ പെട്ടെന്ന് തിരിച്ചറിയും.

ശാസ്ത്രത്തിന് ഉത്തരമില്ല
അതേസമയം ശാസ്ത്രീയമായി ഇവ ഇപ്പോഴും ഒളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ എന്തോ കാര്യം ഇപ്പോഴും മൃഗങ്ങളെ ഈ ദുരന്തങ്ങളെ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്നുണ്ട്. പക്ഷേ അത് എന്താണെന്ന് മാത്രം പറയാന്‍ സാധിക്കില്ല. കാരണം ശാസ്ത്രീയമായി അതും തെളിയിക്കപ്പെട്ടിട്ടില്ല. ദില്ലി ഐഐടി ഡയറക്ടറായ പ്രൊഫ രാമഗോപാല്‍ റാവു മൃഗങ്ങള്‍ നേരത്തെ നമുക്ക് സൂചന തരുന്നവരാണെന്ന കാര്യത്തെ അംഗീകരിക്കുന്നു. ഭൂകമ്പങ്ങളെ കുറിച്ച് പഠിക്കുന്നവര്‍ക്ക് ഈ മൃഗങ്ങളുടെ വിചിത്രമായ പെരുമാറ്റ രീതികളെ ഉപയോഗപ്പെടുത്താമെന്നും പ്രൊഫസര്‍ പറയുന്നു.

മൃഗങ്ങള്‍ നേരത്തെ തിരിച്ചറിയുമോ?
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
രാംഗോപാല്‍ റാവു 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ദില്ലി ഐഐടിയിലെ ഡയറക്ടറായിരുന്നു. തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിചിത്രമായ രീതിയില്‍ പക്ഷികള്‍ പെരുമാറുന്നത് തന്റെ ശ്രദ്ധയില്‍ വന്നുവെന്ന് റാവു പറയുന്നു. ഇത്ര വലിയൊരു ദുരന്തത്തിന്റെ കാര്യത്തില്‍ മൃഗങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നമ്മള്‍ ശ്രമിക്കണം. പ്രത്യേകിച്ച് ഇതുവഴി സെന്‍സറുകള്‍ നമുക്ക് രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുമെന്നും റാവു പറയുന്നു. എന്നാല്‍ ഇവ പ്രവചിക്കുക അസാധ്യമാണെന്ന നിലപാടിലാണ് അദ്ദേഹവും.

അന്തിമമായ ഒരു രീതിയല്ല
പക്ഷികളുടെ പെരുമാറ്റം മാത്രം വെച്ച് വലിയൊരു ഡാറ്റ ഉണ്ടാക്കാന്‍ സാധിക്കില്ല. ഒരു നിഗമനത്തിലെത്താന്‍ പക്ഷികള്‍ക്കോ, മൃഗങ്ങള്‍ക്കോ സാധിച്ചേക്കാം. പ്രാവുകള്‍ മാഗ്നട്ടിസം അവരുടെ വീടുകളിലേക്ക് എത്താനായി ഉയോഗിക്കാറുണ്ടെന്നാണ് കണ്ടെത്തല്‍. ഇവയുടെ ശരീരത്തില്‍ മാഗ്നറ്റൈറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ജിപിഎസ്സായി പ്രവര്‍ത്തിക്കും. പക്ഷികളുടെ കണ്ണിലെ പ്രത്യേക കോശങ്ങള്‍ കാന്തിക തരംഗങ്ങളെ കാണാന്‍ സഹായിക്കുന്നുവെന്നും, ഇതിലൂടെ ഭൂകമ്പങ്ങളെ തിരിച്ചറിയാനാവുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നത് മൃഗങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പേ തന്നെ ഇവ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ്.












Click it and Unblock the Notifications