ഇളംപ്രായത്തില്‍ ഐഎഎസ്, ആദ്യ ശ്രമത്തില്‍ യുപിഎസ്സി: ഈ യുവാവിന്റെ നേട്ടം ഞെട്ടിക്കും, വൈറല്‍
ദില്ലി: ഒരു മനുഷ്യന് 21 വയസ്സിനുള്ളില്‍ എന്തൊക്കെ നേടാനാവും. നമ്മളൊക്കെ വിദ്യാഭ്യാസം ഏകദേശം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന കാലയളവായിരിക്കും ഇത്. എന്നാല്‍ പരമാവധി ഡിഗ്രിയൊക്കെയായിരിക്കും നമ്മള് സ്വന്തമാക്കിയിട്ടുണ്ടാവുക. പക്ഷേ ഇവിടെ ഒരു യുവാവിന്റെ ജീവിതം കേട്ടാല്‍ ആരും അമ്പരന്ന് പോകും. ഇയാള്‍ ജീവിതത്തില്‍ സ്വന്തമാക്കിയ വിദ്യാഭ്യാസ നേട്ടങ്ങള്‍ ഏതൊരു വിദ്യാര്‍ത്ഥിയെയും മോഹിപ്പിക്കുന്നതാണ്.
പറഞ്ഞുവരുന്നത് അന്‍സാര്‍ ഷെയ്ക്ക് എന്ന ചെറുപ്പക്കാരനെ കുറിച്ചാണ്. ഇളം പ്രായത്തില്‍ തന്നെ ഐഎഎസ് നേടി രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച വീരനാണ് അന്‍സാര്‍ ഷെയ്ക്. യുപിഎസ്സി പരീക്ഷ എഴുതി പാസാകുന്നത് തന്നെ അതുപോലെ കടുപ്പമേറിയ കാര്യമാണ്. അന്‍സാര്‍ അതും പുഷ്പം പോലെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ശ്രമത്തില്‍ തന്നെ ടോപ് ടെന്നില്‍ ഇടംപിടിക്കാന്‍ അന്‍സാറിന് സാദിച്ചിരിക്കുന്നത്.

യുപിഎസ്സി സിവില്‍ സര്‍വീസ് ചെറുപ്രായത്തില്‍ തന്നെ വിജയിക്കുന്ന അപൂര്‍വം വ്യക്തികളിലൊരാളായിട്ടാണ് അദ്ദേഹം മാറിയത്. ഇതിന് മുമ്പേ പലരും അന്‍സാറിനെ കുറിച്ച് കേട്ടിട്ടുണ്ടാവും. പക്ഷേ എത്ര കേട്ടാലും തീരാത്ത കഥകളാണ് അന്‍സാറിന്റെ ജീവിതത്തിലുള്ളത്. ഐഎഎസ് ആവണമെന്നും, ജീവിതത്തില്‍ വലിയ ഉയരങ്ങളിലെത്തണമെന്നും സ്വപ്നം കാണുന്നവര്‍ക്ക് പ്രചോദനമാണ് അന്‍സാര്‍ ഷെയ്ക്കിന്റെ ജീവിതം.
തന്റെ 21ാം വയസ്സിനാണ് ഐഎഎസ് പരീക്ഷ അന്‍സാര്‍ വിജയിക്കുന്നത്. 2015ലായിരുന്നു ആ നേട്ടം. ഉന്നത വ്യക്തിയാണ് അന്‍സാര്‍ എന്നൊന്നും വിചാരിക്കേണ്ട. വെറുമൊരു സാധാരണ ജീവിതത്തില്‍ നിന്നാണ് ഈ യുവാവ് വിജയത്തിന്റെ പടവുകള്‍ താണ്ടിയത്. മഹാരാഷ്ട്രയിലെ ജല്‍ന ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറുടെ മകനാണ് അന്‍സാര്‍. പഠിക്കുന്ന കാര്യത്തില്‍ മിടുക്കനാണ് ഇയാള്‍.

എന്തു കാര്യവും ഞൊടിയിടയില്‍ പഠിച്ചെടുക്കാനുള്ള കഴിവ് ജന്മനാ അന്സാറിനുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഈ നിലയില്‍ അന്‍സാര്‍ എത്തിയത്. പഠനം ഏത് നിമിഷവും അവസാനിപ്പിക്കേണ്ടി വരുമെന്ന ഘട്ടത്തിലായിരുന്നു അന്‍സാര്‍. കാരണം കുടുംബത്തില്‍ നിന്ന് അതിനുള്ള സമ്മര്‍ദമുണ്ടായിരുന്നു.അന്‍സാറിന്റെ കുടുംബത്തിന് അദ്ദേഹത്തെ പഠിപ്പിക്കാനുള്ള സാമ്പത്തിക സാഹചര്യമില്ലായിരുന്നു. അതുകൊണ്ട് സ്കൂള്‍ കാലം മുതലേ പഠനം ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ പറഞ്ഞിരുന്നു.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
അന്‍സാര്‍ പഠനത്തില്‍ വളരെ മിടുക്കനായിരുന്നു. വലിയ നിലയില്‍ അന്‍സാര്‍ എത്തുമെന്ന് മനസ്സിലാക്കിയ അധ്യാപകന്, അദ്ദേഹത്തിന്റെ മാതാപിതാക്കളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി. അവന്റെ പഠനം തുടരാനായി പറയുകയായിരുന്നു. 12ാം ക്ലാസ് പരീക്ഷയില്‍ 91 ശതമാനം മാര്‍ക്കോടെയാണ് അന്‍സാര്‍ പാസായത്. പിന്നീട് ഫെര്ഗൂസന് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും നേടി. 73 ശതമാനം മാര്‍ക്കായിരുന്നു നേടിയത്.
തന്റെ പഠനത്തിനായി പല ജോലികളും അന്‍സാര്‍ എടുത്തിരുന്നു. ദിവസവും പന്ത്രണ്ട് മണിക്കൂര്‍ വരെയാണ് അന്‍സാര്‍ ചെലവിനുള്ള പണം കണ്ടെത്താനായി ജോലി ചെയ്തിരുന്നത്. അതും മൂന്ന് വര്‍ഷത്തോളം ഇത് തുടരുകയും ചെയ്തു. ഈ സമയത്ത് തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി തയ്യാറെടുപ്പുകളും അന്‍സാര്‍ ആരംഭിച്ചിരുന്നു. യുപിഎസ്സി പരീക്ഷയ്ക്കായി പരിശീലനവും ആരംഭിച്ചു.
അന്‍സാറിന്റെ സാമ്പത്തിക സ്ഥിതി അറിഞ്ഞ അക്കാദമി ഫീസ് പോലും വേണ്ടെന്ന് വെച്ചു. ഈ കഠിനമായ കാലത്തിലും അന്‍സാര്‍ ഒരുപാട് കഠിനാധ്വാനം ചെയ്തു. 21ാം വയസ്സില്‍ 361ാം റാങ്കോടെയാണ് യുപിഎസ്സി പരീക്ഷ അന്‍സാര്‍ പാസായത്. ഈ വയസ്സില്‍ ഇങ്ങനൊരു നേട്ടം കൈവരിക്കാന്‍ അപൂര്‍വം ചിലര്‍ക്ക് മാത്രമാണ് സാധിച്ചിട്ടുള്ളത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications