കഴിക്കുമ്പോള്‍ നാണംകെടുത്തില്ല; ഈ കോഴിക്കാല്‍ പഫ്‌സ് പൊളിയാണ്; വൈറലായി ചിത്രങ്ങള്‍
ഒന്ന് കഴിച്ചാല്‍ വയറ് നിറയുമെന്നാണ് പൊതുവെ പഫ്‌സിനെ കുറിച്ച് ആളുകള്‍ പറയുന്നത്. കൂടാതെ പഫ്‌സ് നാണം കെടുത്തുന്ന പലഹാരമാണെന്നും ചിലര്‍ പറയാറുണ്ട്. കാരണം, ഇത് കഴിച്ചാല്‍ മുഖത്തും ദേഹത്തുമൊക്കെ ചെറിയ അംശമെങ്കിലും കാണും. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പഫ്‌സ് എല്ലാവരെയും ഒന്നു ഞെട്ടിക്കും. കാരണം, പഫ്‌സിനെ കുറച്ചുകൂടി ഭംഗിയോടെയാണ് ഈ ബേക്കറിക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.
അരസെന്‍ ബേക്കറിയിലെ കോഴിക്കാല്‍ പഫ്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ അടക്കം ശ്രദ്ധ നേടുന്നത്. തമിഴ്‌നാട് തിരുനെല്‍വേലിയിലാണ് ഈ ബേക്കറിയുള്ളത്. മറ്റ് പല വിഭവങ്ങളും ഈ ബേക്കറിയില്‍ ഉണ്ടെങ്കിലും ഇതാണ് ഇപ്പോള്‍ താരമായിരിക്കുന്നത്.

image credit: rathi twitter page
രതി എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ഈ പഫ്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം ചൂടന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. ഈ പഫ്‌സ് ധൈര്യത്തോടെ കഴിക്കാമെന്നാണ് എല്ലാവരും പറയുന്നത്. കാരണം, കൈയ്യില്‍ പൊടി പിടിക്കാതെ വളരെ കൂളായി ഇത് കഴിക്കാം.
പഫ്‌സ് കാണുമ്പോഴും കഴിക്കുമ്പോഴും സൂപ്പറാണെന്നാണ് എല്ലാവരും പറയുന്നത്. പലരും ഈ പഫ്‌സിന്റെ രുചിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇനി ഈ പഫ്‌സ് കണ്ടാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും ഉടന്‍ തന്നെ തിരുനെല്‍വേലിയിലേക്ക് പോയി ഈ പഫ്‌സ് കഴിക്കണമെന്നാണ് മറ്റ് ചിലര്‍ കമന്‍ര് ബോക്‌സില്‍ പറയുന്നത്.












Click it and Unblock the Notifications