അര്‍ജന്റീന തോറ്റോടും, മെസ്സി നനഞ്ഞ പടക്കമാവും; 6 മണിക്കൂര്‍ മുമ്പുള്ള പ്രവചനം കൃത്യം, വൈറല്‍
തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിലെ ആദ്യ അട്ടിമറി ഇന്ന് നടന്നിരിക്കുകയാണ്. അര്‍ജന്റീനയെ ചെറുമീനുകളായ സൗദി അറേബ്യ അട്ടിമറിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആകെ അര്‍ജന്റീനയുടെ പതനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പലരും അവരെ പരിഹസിക്കുന്നുമുണ്ട്. എന്നാല്‍ ഈ ഫലം നേരത്തെ പ്രവചിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു യുവാവ്.
ഇന്ന് ആരും ജയിക്കുമെന്നും, സ്‌കോര്‍ ലൈന്‍ എന്തായിരിക്കുമെന്നും ഇയാളുടെ പോസ്റ്റിലുണ്ട്. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു ഈ പ്രവചനം. സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ താരമായി മാറിയിരിക്കുകയാണ്. അത്ഭുത മനുഷ്യന്‍ എന്നാണ് വിശേഷണം. വിശദമായ വിവരങ്ങളിലേക്ക്.....

സൗദി അറേബ്യയോട് 2-1 എന്ന സ്‌കോറിനാണ് അര്‍ജന്റീന തോറ്റത്. ഒരിക്കല്‍ പോലും വിചാരിക്കാത്ത ഫലമായിരുന്നു ഇത്. സൗദിക്കെതിരെ അര്‍ജന്റീന ഗോള്‍ വര്‍ഷം നടത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനങ്ങള്‍. എന്നാല്‍ മത്സരം നടക്കുന്നത് ഗള്‍ഫ് മേഖലയിലായത് കൊണ്ടും, മികച്ച അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തും, ലോകോത്തര ഫുട്‌ബോള്‍ ലയണല്‍ മെസ്സിയെ അടക്കം ഞെട്ടിക്കുകയായിരുന്നു സൗദി അറേബ്യ. അവര്‍ ഒരുക്കിയ തന്ത്രത്തിലേക്ക് അര്‍ജന്റീന വന്ന് വീഴുകയും ചെയ്തു.

മത്സരം ആരംഭിക്കുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് യുവാവ് സോഷ്യല്‍ മീഡിയയില്‍ ആണ് ഇതേ മത്സര ഫലം കുറിച്ചത്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന ഫേസ്ബുക്ക് യൂസര്‍ പ്രവചനം നടത്തിയത്. ഈ വേള്‍ഡ് കപ്പിലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും. മാര്‍ക്ക് മൈ വേര്‍ഡ്‌സ്. സൗദി അറേബ്യ-അര്‍ജന്റീന, മൈ പ്രെഡിക്ഷന്‍: 21, സൗദി അറേബ്യ വിജയിക്കും, നെസ്സി നനഞ്ഞ പടക്കമാകും. ഇങ്ങനെയായിരുന്നു മധുവിന്റെ പ്രവചനം.

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം
അതേസമയം പ്രവചനം പോലെ തന്നെയാണ് സംഭവിച്ചത്. ലോകകപ്പിലെ ആദ്യ അട്ടിമറിയാണ് ഇന്ന് നടന്നത്. സൗദി നൂറില്‍ ഒരു ശതമാനം പോലും ആരും വിജയസാധ്യത കല്‍പ്പിച്ചിട്ടില്ലായിരുന്നു. പ്രവചനത്തിലേത് പോലെ ലയണല്‍ മെസ്സി നനഞ്ഞ പടക്കമായി. മെസ്സി രണ്ട് ഗോളുകള്‍ നേടിയെങ്കിലും രണ്ടും ഓഫ് സൈഡായി വിളിക്കുകയായിരുന്നു. ഇതിന് മുമ്പ് വലിയ വിജയങ്ങളൊന്നും സൗദി അറേബ്യക്ക് എടുത്ത് പറയാനില്ലായിരുന്നു. എന്നാല്‍ ലാറ്റിന്‍ അമേരിക്കന്‍ ചാമ്പ്യന്‍മാരെ അവര്‍ നാണം കെടുത്തി വിട്ടു.

അതേസമയം ആദ്യ ഘട്ടത്തില്‍ മധുവിന്റെ പ്രവചനത്തിന് വലിയ പരിഹാസമായിരുന്നു നേരിട്ടത്. ആരും വിചാരിച്ചിരുന്നില്ല ഇത് സംഭവിക്കുമെന്ന്. എന്നാല്‍ ഫലത്തിന് പിന്നാലെ ഇയാളെ സോഷ്യല്‍ മീഡിയ പാടി പുകഴ്ത്തുകയാണ്. മാരകം, അത്ഭുതം എന്നിങ്ങനെയാണ് കമന്റുകള്‍. ഇതിനോടകം ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്. എന്നാല്‍ മത്സരത്തിലെ തോല്‍വിയോടെ ആദ്യ റൗണ്ടില്‍ നിന്ന് തന്നെ പുറത്താവാനുള്ള സാധ്യതകളാണ് അര്‍ജന്റീനയെ തേടി വന്നിരിക്കുന്നത്.

ഇനിയുള്ളത് രണ്ട് മത്സരങ്ങളാണ്. മെക്‌സിക്കോയെയും പോളണ്ടിനെയും ഗ്രൂപ്പില്‍ പരാജയപ്പെടുത്തിയാല്‍ മാത്രമേ ക്വാര്‍ട്ടറിലേക്ക് അര്‍ജന്റീനയ്ക്ക് മുന്നേറാനാവൂ. സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ അര്‍ജന്റീനയുടെ വഴി അടയും. അതേസമയം ഗ്രൂപ്പ് സിയിലെ ആദ്യ മത്സരമായിരുന്നു ഇത്. നിലവില്‍ മൂന്ന് പോയിന്റുമായി സൗദി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മെക്‌സിക്കോയുടെയും പോളണ്ടിന്റെയും മത്സരങ്ങള്‍ ഇനി നടക്കാനുണ്ട്.












Click it and Unblock the Notifications