വിമാനത്തിന്റെ വലിപ്പമുള്ള ഭീകരന്‍ വരുന്നു, ഭൂമിയെ തകര്‍ക്കുമോ? നാസയുടെ മുന്നറിയിപ്പ് ഇങ്ങനെ
ന്യൂയോർക്ക്: ഭൂമി പലതരത്തിലുള്ള ഭീഷണികളെ നേരിടുന്നുണ്ട്. പ്രധാനമായും ബഹിരാകാശ മേഖലയില്‍ നിന്നുള്ളവയാണ് കൂടുതലും. ഛിന്നഗ്രഹങ്ങള്‍, സൗരജ്വാലകള്‍, വിക്ഷേപിച്ച റോക്കറ്റുകളുടെ അവശിഷ്ടങ്ങളുടെ തിരിച്ചുവരവ്, ഉല്‍ക്കകള്‍ അങ്ങനെ നിരവധി അപകടങ്ങള്‍ ഇവയിലുണ്ട്. എന്നാല്‍ രണ്ട് കാര്യങ്ങളാണ് നിരന്തരം സംഭവിക്കാറുള്ളത്.
അത് ഛിന്നഗ്രഹങ്ങളുടെ അപകടകരമായ വരവും, സൂര്യനില്‍ നിന്ന് അത്യുഗ്രന്‍ വിസ്‌ഫോടനങ്ങളെ തുടര്‍ന്നുണ്ടാവുന്ന തീജ്വാലകളുമാണ്. ഇപ്പോള്‍ ഭൂമിയെ തേടി വരുന്നത് വലിയൊരു ഛിന്നഗ്രഹമാണ്. നാസ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഭൂമിയെ തൊട്ടുരുമ്മി കടന്നുപോകാന്‍ വരെ സാധ്യതയുള്ളവയാണ് ഇവയെന്നാണ് വിലയിരുത്തല്‍.

2024 എല്‍എച്ച് എന്ന ഭീമാകാരനായ ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യം വെച്ച് വരുന്നത്. ഇവയെ സന്ദര്‍ശകന്‍ എന്നാണ് നാസ വിശേഷിപ്പിക്കുന്നത്. ഒരുപക്ഷേ നമ്മുടെ ഗ്രഹവുമായി കൂട്ടിയിടിക്കാന്‍ വരെ സാധ്യതയുള്ളവയാണ് ഈ ഛിന്നഗ്രഹം. ഒരു വിമാനത്തിന്റെ വലിപ്പമുള്ളവയാണ് ഈ ഛിന്നഗ്രഹമെന്ന് നാസ മുന്നറിയിപ്പ് നല്‍കുന്നു.
അതായത് നൂറ് അടിയോളം കുറഞ്ഞത് ഇവയ്ക്ക് വലിപ്പം വരും. അത്തരമൊരു ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ നമ്മുടെ ഗ്രഹം തകര്‍ന്ന് തരിപ്പണമായി പോകും. എന്നാല്‍ ഇവ കൂട്ടിയിടിക്കാന്‍ സാധ്യത കുറവാണ്. പക്ഷേ ഇവയുടെ സഞ്ചാരപദം മാറിയാല്‍ എന്തും സംഭവിക്കാം. നാസ അതുകൊണ്ടാണ് ഇവയെ നിയര്‍ എര്‍ത്ത് ഒബജക്ടായി കാണുന്നത്.
ജൂലായ് രണ്ടിന് ഈ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തെത്തുമെന്ന് നാസ പറയുന്നത്. ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഇതിന്റെ വേഗമാണ്. അതിവേഗത്തിലാണ് ഈ ഛിന്നഗ്രഹം ഭൂമിയിലേക്ക് വരുന്നത്. മണിക്കൂറില്‍ 15595 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ സഞ്ചാരം. പക്ഷേ തല്‍ക്കാലം ഇവ ഭൂമിക്ക് ഭീഷണിയാണെങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് നാസ സൂചിപ്പിക്കുന്നത്.
നിലവില്‍ ഭൂമിയുടെ 1.6 മില്യണ്‍ കിലോമീറ്റര്‍ ദൂരത്തിലൂടെയാണ് ഇവ കടന്നുപോവുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ നാല് മടങ്ങ് വ്യത്യാസം മാത്രമാണ് ഇതിനുള്ളത്. പക്ഷേ ഇവ സുരക്ഷിതമായി ഭൂമിയെ ഇടിക്കാതെ കടന്നുപോകുമെന്നാണ് നാസ ഉറപ്പിച്ച് പറയുന്നത്. നാലെ വൈകീട്ട് 4.38ഓടെയായിരിക്കും ഇവ ഭൂമിക്ക് സമീപം എത്തുക.
നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ ഒബജക്ട് സ്റ്റഡീസ് ഛിന്നഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അതുപോലെ വാല്‍നക്ഷത്രങ്ങളെയും നിരീക്ഷിക്കുന്നുണ്ട്. ഇവ സഞ്ചാരപഥം പരിശോധിക്കേണ്ടത് ഭൂമിക്ക് ഏറെ അത്യാവശ്യമാണ്. കാരണം പല ഛിന്നഗ്രഹങ്ങളും ഭീഷണി ഉയര്‍ത്തുന്നതാണ്. ഇവയെ നിരന്തരം നിരീക്ഷിച്ചില്ലെങ്കില്‍ ഭൂമിക്ക് അപകടം വരുന്നത് എപ്പോഴാണെന്ന് തിരിച്ചറിയാനാവില്ല.
ഭൂരിഭാഗം നിയര്‍ എര്‍ത്ത് ഒബജക്ടുകളും ഭൂമിക്ക് ഭീഷണി ഉയര്‍ത്താത്തതാണ്. ചെറിയ ഒരു ലിസ്റ്റില്‍ ഉള്ളവയാണ് ഭീഷണിയായിട്ടുള്ളത്. എന്നാല്‍ ഇത്തരം അപകടഭീഷണിയുള്ളവയുടെ പട്ടികയ്ക്ക് പുറത്താണ് ഈ ഛിന്നഗ്രഹം ഉള്ളത്. അതുകൊണ്ട് ഭയക്കേണ്ടതില്ലെന്ന് നാസ വ്യക്തമാക്കി.












Click it and Unblock the Notifications