ഭൂമിയെ തേടി വരുന്നു ഭീമാകാരന്‍, ഇടിച്ചുതെറിപ്പിക്കുമോ? അതിവേഗം, നാസ കണ്ടെത്തിയത് എന്തെല്ലാം
വാഷിംഗ്ടണ്‍: ഭൂമിയെ തേടി വീണ്ടുമെത്തി ഛിന്നഗ്രഹങ്ങള്‍. തുടരെ രണ്ട് ഛിന്നഗ്രഹങ്ങളാണ് ഭൂമിയെ ലക്ഷ്യമിട്ട് വരുന്നത്. തുടര്‍ച്ചയായുള്ള ഛിന്നഗ്രങ്ങളുടെ വരവ് നാസയെ അമ്പരപ്പിച്ചിരിക്കുകയാണ്. സൂര്യനില്‍ വിസ്ഫോടനങ്ങളും അതുപോലെ ഛിന്നഗ്രഹങ്ങളും തുടരെ വരുന്നത് ഭൂമിക്കുള്ള അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്.
സൂര്യവിസ്ഫോടനങ്ങളെ ഭൂമി അതിന്റെ കാന്തിക മണ്ഡലം ഉപയോഗിച്ചാണ് പ്രതിരോധിക്കാറുള്ളത്. എന്നാല്‍ ഛിന്നഗ്രഹങ്ങള്‍ അങ്ങനെയല്ല. പലതും വലിയ ദൂരത്തിലൂടെയാണ് കടന്നുപോകാറുള്ളത്. പക്ഷേ ഏറ്റവും അപ്രവചനീയമായ കാര്യമാണ് ഛിന്നഗ്രഹങ്ങള്‍. ഇവയുടെ വേഗതയും വലിപ്പവും ഒരുപോലെ ഭീഷണി ഉയര്‍ത്തുന്നതാണ്.

ഛിന്നഗ്രഹങ്ങള്‍ സഞ്ചാരപദം മാറ്റാന്‍ സാധ്യതയുണ്ട്. അത് ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താലും സംഭവിക്കും. നാസ നേരത്തെ തന്നെ ഒരു ഛിന്നഗ്രഹത്തിന്റെ സഞ്ചാരപദം മനസ്സിലാക്കി വെക്കാറുണ്ട്. ഭാവിയില്‍ ശാസ്ത്രജ്ഞരുടെ സംഘത്തെ ഇത്തരം ഛിന്നഗ്രഹങ്ങളിലേക്ക് അയച്ച് അവയില്‍ വിസ്ഫോടനം നടത്തി ഛിന്നഭിന്നമാക്കുന്ന പ്രക്രിയ നാസയുടെ മനസ്സിലുണ്ട്.
അപ്പോഫിസ് എന്ന ഭീമാകാരനായ ഛിന്നഗ്രഹത്തെ ഇങ്ങനെ നേരിടേണ്ടി വരുമെന്നാണ് നാസ പറയുന്നത്. അതേസമയം ഹോളിവുഡ് ചിത്രങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ മുമ്പ് കാണിച്ചിട്ടുണ്ട്. അതും നാസ പ്രചോദനമായി എടുത്തിട്ടുണ്ട്.
അപ്പോഫിസിന് മുമ്പ് നിരവധി ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ സമീപത്ത് കൂടി കന്നടുപോകുന്നുണ്ട്. അതിലൊന്നാണ് ഇപ്പോള്‍ എത്തുന്നത്. 2007 ആര്‍എക്സ്8 എന്നാണ് ഇതിന്റെ പേര്. 140 അടിയാണ് ഇതിന്റെ വ്യാസം. ഒരു വിമാനത്തിനേക്കാള്‍ ഏറെ വലിപ്പമുണ്ടാവും ഇതിന്. ഇവയുടെ വേഗത കാരണം ഭൂമിയില്‍ ഇടിച്ചാല്‍ നമ്മുടെ ഗ്രഹം ഛിന്നഭിന്നമായി പോകും.
ജീവജാലങ്ങള്‍ പലതും വംശനാശം വന്ന് പോകും. മനുഷ്യര്‍ പോലും ബഹുഭൂരിഭാഗവും നശിച്ചുപോകും. അഗ്നി നമ്മുടെ ഗ്രഹത്തിലാകെ പടര്‍ന്നുപിടിക്കും. ഒരുപക്ഷേ അത് അഗ്നിപര്‍വ വിസ്ഫോടനങ്ങള്‍ക്ക് വഴിയൊരുക്കും. അതുപോലെ കടലില്‍ നിന്ന് സുനാമികള്‍ വരെ പെട്ടെന്നുള്ള ഈ ആഘാതത്തില്‍ നിന്ന് ഉണ്ടായേക്കാം.
അതേസമയം 2007ആര്‍എക്സ്8 ഇത്തരമൊരു ഭീഷണി ഭൂമിക്ക് ഉയര്‍ത്തുന്നില്ലെന്ന് നാസ പറയുന്നു. 4.4 മില്യണ്‍ കിലോമീറ്റര്‍ അപ്പുറത്ത് കൂടെ ഇത് കടന്നുപോകും. അതിന് ശേഷം വരുന്നത് 2021 ആര്‍ബി 16 ആണ്. ഇവ കുറച്ച് ചെറുതാണ്. 47 അടിയാണ് നീളമുണ്ടാവുക. ഇതും തല്ക്കാലം ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ല. 2.93 മില്യണ്‍ കിലോമീറ്റര്‍ ദൂരത്തിലൂടെ ഇവ കടന്നുപോകും.
ആശങ്കയൊന്നുമില്ലെന്ന് പറയുന്നുണ്ടെങ്കിലും നാസ ഇവയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഛിന്നഗ്രഹ സമൂഹത്തെ തന്നെ ഇത്തരത്തില്‍ നിരീക്ഷണ വിധേയമാക്കുന്നുണ്ട്. ചില പോക്കിരി ഛിന്നഗ്രഹങ്ങള്‍ ഗതിമാറി വരാന്‍ സാധ്യതയുള്ളത് ഇത്തരം സമൂഹങ്ങളില്‍ നിന്നാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications