കെട്ടിടത്തിന്റെ വലിപ്പമുള്ള ഭീകരന്‍, ഭൂമിയെ ലക്ഷ്യമിട്ടെത്തുന്നു, നാസ പറയുന്നത് ഇങ്ങനെ
വാഷിംഗ്ടണ്‍: ഭൂമി എപ്പോഴും ഛിന്നഗ്രഹങ്ങളില്‍ നിന്ന് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ഏത് നിമിഷവും ഇവ ഭൂമിയെ ലക്ഷ്യമിട്ട് വരാറുണ്ട്. എന്നാല്‍ നാസയുടെ നിരീക്ഷണ കണ്ണുകള്‍ ഉള്ളതിനാല്‍ അത്തരം അപകടങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. അതിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ ഫലവും കാരണമാകാറുണ്ട്.
എന്നാല്‍ ഭൂമിയുടെ തൊട്ടടുത്ത് വരെയെത്തുന്ന അപകടകാരിയായ നിയര്‍ എര്‍ത്ത് ഒബജക്ടുകളില്‍ വരുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നേരത്തെ തന്നെ നാസ് മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇവ ഭൂമിയെ ഇടിക്കാന്‍ സാധ്യതയുള്ളവയാണ്. അത്തരത്തിലൊരു ഛിന്നഗ്രഹം ഭൂമിക്ക് വളരെ അടുത്തേക്ക് എത്തുകയാണ്.

2024 പികെ 2 എന്നാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്. ഒരു കെട്ടിടത്തിന്റെ വലിപ്പമുള്ളതാണ് ഈ ഛിന്നഗ്രഹം.ഭൂമിയുടെ 7,95000 മൈല്‍ അകലെ കൂടിയാണ് ഇത് നിലവില്‍ കടന്നുപോകാന്‍ സാധ്യതയുള്ളതെന്നാണ് നാസ പറയുന്നത്. ഒരു കെട്ടിടത്തിന്റെ വലിപ്പമുള്ളത് കൊണ്ടാണ് ഇവയെ ഭയപ്പെടുന്നത്.
83 അടിയോളം നീളം വരും ഇതിനെന്നാണ് നാസയുടെ വിലയിരുത്തല്‍. സാധാരണ ഗതിയില്‍ ഇത്ര വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ ഇടിച്ചാല്‍ അത് ഗുരുത പ്രത്യാഘാതങ്ങളുണ്ടാക്കും. നമ്മുടെ ഗ്രഹം തകര്‍ന്ന് തരിപ്പണമാകാന്‍ എല്ലാ സാധ്യതയുമുണ്ട്. ചിലപ്പോള്‍ അപകടകാരികളല്ലാത്ത ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തെ തുടര്‍ന്ന് സഞ്ചാര പദം മാറാന്‍ വരെ സാധ്യതയുണ്ട്. ഇത് മറ്റൊരു പ്രശ്‌നമാണ്. ഇത്തരത്തില്‍ ദിശാമാറ്റം സംഭവിച്ചാലും ഭൂമിയെ ഇവ ഇടിക്കാം.
ഛിന്നഗ്രഹങ്ങളുടെ വലിയൊരു സമൂഹത്തില്‍ നിന്നാണ് ഇവ വരുന്നത്. ഏറ്റന്‍ ഗ്രൂപ്പ് എന്നാണ് ഈ ഛിന്നഗ്രഹ സമൂഹം അറിയപ്പെടുന്നത്. ഇതില്‍ നിന്നുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപദത്തിലേക്ക് നിരന്തരം എത്താറുണ്ട്. അതിവേഗത്തിലാണ് ഈ ഛിന്നഗ്രഹം ഭൂമിയിലേക്ക് വരുന്നത്. മണിക്കൂറില്‍ 31380 കിലോമീറ്റര്‍ വേഗം വരുമിത്.
അതുകൊണ്ട് തന്നെ ഭൂമിയുമായി ചെറുതായി കൂട്ടിയിടിച്ചാല്‍ പോലും വലിയ ദുരന്തമുണ്ടാകും. ഭൂമിയുടെ വളരെ അടുത്ത് വരെ ഇവ എത്താന്‍ സാധ്യതയുണ്ടെന്നാണ് നാസയുടെ വിലയിരുത്തല്‍. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇവ നിയര്‍ എര്‍ത്ത് ഒബ്ജക്ടായത് കൊണ്ട് നാസ കൃത്യമായി പരിശോധിക്കുന്നുണ്ട്.
ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ മൂന്ന് മടങ്ങ് അധികം വരും ഈ ഛിന്നഗ്രഹവുമായി ഭൂമിക്കുള്ള അകലം. അടുത്ത നൂറ് വര്‍ഷത്തേക്ക് ഭൂമിയെ ഇടിക്കുന്ന ഛിന്നഗ്രഹങ്ങള്‍ വരില്ലെന്നാണ് നാസയുടെ അവകാശവാദം. എന്നാല്‍ നാസയുടെ റഡാറുകളെ പിന്നിലാക്കി കൊണ്ട് നേരത്തെ റഷ്യയില്‍ ഛിന്നഗ്രഹം പതിച്ചിരുന്നു. അതുപോലെ ഉല്‍ക്കകളും ഭൂമിയില്‍ പതിച്ചിട്ടുണ്ട്. അതുകൊണ്ട് നാസയുടെ വിലയിരുത്തല്‍ മറികടക്കാന്‍ സാധിക്കുന്നവ വന്നേക്കുമെന്ന് ശാസ്ത്രലോകം ഭയപ്പെടുന്നുണ്ട്.












Click it and Unblock the Notifications