പുടിന്‍ ഇല്ലാതാവും; 2023ല്‍ ഈ മാസങ്ങളിലൊന്നില്‍ അത് നടക്കും, പ്രവചിച്ച് റഷ്യന്‍ ജ്യോതിഷി
മോസ്‌കോ: യുക്രൈനില്‍ യുദ്ധം തുടങ്ങി മാസങ്ങള്‍ പിന്നിടും മുമ്പേ ഒരു കാര്യം വലിയ കാര്യം ചര്‍ച്ചയായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ആരോഗ്യ നിലയെ കുറിച്ചായിരുന്നു ചര്‍ച്ചകള്‍, പുടിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ചര്‍ച്ചകള്‍. ഇപ്പോള്‍ പൊതുപരിപാടിയില്‍ കാണുന്നത് യഥാര്‍ത്ഥത്തില്‍ പുടിന്‍ അല്ലെന്നും, അദ്ദേഹത്തിന്റെ ബോഡി ഡബിളുകളാണെന്നും അവകാശവാദമുയര്‍ന്നിരുന്നു.
യുക്രൈനിലെ മന്ത്രി തന്നെ ഇക്കാര്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്നുള്ള ഒരു ജ്യോതിഷിയുടെ പ്രവചനം ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പുടിന്റെ അന്ത്യമാണ് അവര്‍ പ്രവചിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

യുദ്ധക്കൊതിയനായ വ്്‌ളാദിമിര്‍ പുടിന്‍ അദ്ദേഹത്തിന് അര്‍ഹിച്ച വിധി തേടിയെത്തുമെന്നാണ് റഷ്യന്‍ ജ്യോതിഷിയായ മരീന വസിലിയേവ പ്രവചിക്കുന്നത്. അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്നും, 2023ല്‍ അത് സംഭവിക്കുമെന്നും വസിലിയേവ പറയുന്നു. യുക്രൈന്‍ യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ പുടിനെതിരെ വധശ്രമം ഉണ്ടാവുമെന്നും, അദ്ദേഹം രോഗബാധിതനായി മരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ അതൊന്നും കൃത്യമായി സംഭവിച്ചിട്ടില്ല. അതേസമയം വസിലിയേവയുടെ പ്രവചനം ഇതിനോടകം ചര്‍ച്ചയായിരിക്കുകയാണ്.

റഷ്യയില്‍ നിന്ന് തന്നെയാണ് ഈ പ്രവചനം വന്നിരിക്കുന്നത്. അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ വിയോഗത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്നാണ് പ്രവചനത്തില്‍ പയുന്നത്. റഷ്യന്‍ മാധ്യമമായ എംകെയുമായുള്ള അഭിമുഖത്തിലാണ് ജ്യോതിഷിയായ മരീന വസിലിയേവ ഇങ്ങനൊരു പ്രവചനം നടത്തിയത്. ചൈനീസ് നക്ഷത്രങ്ങളുടെ ലക്ഷണങ്ങള്‍ പരിഗണിച്ചാണ് പുതുവത്സരം പുടിന് അത്ര നല്ലതായിരിക്കില്ലെന്ന് ഇവര്‍ പ്രവചിച്ചിരിക്കുന്നത്. അടുത്ത വര്‍ഷത്തില്‍ മൂന്ന് മാസങ്ങള്‍ പുടിന് ഏറ്റവും അപകടം പിടിച്ചതായിരിക്കുമെന്നാണ് വസിലിയേവ പ്രവചിക്കുന്നത്.

വ്‌ളാദിമിര്‍ പുടിന് ഇപ്പോള്‍ 70 വയസ്സാണ്. 1952ലാണ് അദ്ദേഹം ജനിച്ചത്. ഒരു ഡ്രാഗണാണ് അദ്ദേഹത്തിന്റെ നക്ഷത്രത്തിന്റെ കാര്യത്തില്‍ തെളിഞ്ഞ് വരുന്നത്. പുതുവത്സരത്തില്‍ ഒരാളുടെ സമയം ഒരിക്കലും നല്ലതല്ല എന്നാണ് ഡ്രാഗണ്‍ വരുന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. ഒട്ടും ശുഭലക്ഷണമായ കാര്യങ്ങളല്ല പുടിന്റെ ജീവിതത്തില്‍ 2023ല്‍ നടക്കാന്‍ പോകുന്നത്. അതായത് പുടിന് നല്ല സമയമല്ല ഇപ്പോഴുള്ളതെന്ന് വ്യക്തം. അദ്ദേഹത്തിന്റെ ഗ്രഹനില അനുസരിച്ച് അപകടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരുമെന്നും വസിലിയേവ പ്രവചിക്കുന്നു.

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!
ഏപ്രില്‍, ജൂണ്‍, സെപ്റ്റംബര്‍ എന്നീ മൂന്ന് മാസങ്ങള്‍ മരണത്തെ പുടിന് തൊട്ടടുത്ത് കാണാനാവും. ഏറ്റവും മോശം സമയമാണ് ഈ മാസങ്ങളില്‍ പുടിനുണ്ടാവുക. ഗ്രഹനിലയും മോശമാകും. എന്ത് നിര്‍ണായക തീരുമാനമെടുക്കുമ്പോഴും ഒരാള്‍ വലിയ ജാഗ്രത ഈ മാസങ്ങളില്‍ പാലിക്കണം. പലതവണ ആലോചിച്ച് ഉറപ്പിച്ച് വേണം തീരുമാനങ്ങള്‍ എടുക്കാന്‍. എല്ലാം കഴിഞ്ഞുവെന്ന് നമ്മള്‍ കരുതുന്ന സമയമാണിതെന്നും വസിലിയേവ പറയുന്നു. ഏറ്റവും നല്ല ആളുകളോട് ഡ്രാഗണ്‍ നക്ഷത്രമുള്ളവര്‍ സംവദിക്കണം. ഇത് ജീവിതത്തില്‍ പോസിറ്റീവായി മാറ്റങ്ങളുണ്ടാക്കും.

അതേസമയം സ്വയം ഒരു ഇരയെ പോലെ തോന്നാതിരിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ പരാതികള്‍ സ്ഥിരമായി പറയുന്നുണ്ടെങ്കില്‍, അവരുടെ പ്രശ്‌നത്തില്‍ ഇടപെടാതിരിക്കുക. അത് കൂടുതല്‍ നെഗറ്റീവായ കാര്യത്തിലേക്ക് നിങ്ങളെ നയിക്കുമെന്നും വസിലിയേവ പ്രവചിക്കുന്നു. ഡ്രാഗണ്‍ നക്ഷത്രം ഉള്ളവര്‍ അവരുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കും. കാരണം അവര്‍ക്ക് പിന്തുണയുണ്ടാവും. പക്ഷേ അവര്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കേണണ്ടി വരും. ഈ നക്ഷത്രമുള്ളവര്‍ ധാരാളം യാത്ര ചെയ്യാനും സാധ്യതയുണ്ടെന്ന് വസിലിയേവ പറയുന്നു.

ഡ്രാഗണ്‍ നക്ഷത്രമുള്ളവര്‍ എപ്പോഴുംബിസിനസ് ട്രിപ്പുകളും മറ്റും നടത്തും. ഇതെല്ലാം ഉപകാരപ്പെടുമെന്നും അദ്ദേഹം പറയുന്നു. അതേസമയം പുടിന് യാത്ര ചെയ്യാന്‍ നിലവില്‍ സ്ഥലങ്ങളൊന്നുമില്ല. എല്ലാവരുമായും അദ്ദേഹം ഇടഞ്ഞ് നില്‍ക്കുകയാണ്. അതേസമയം യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കിയുടെ നക്ഷത്രം കുതിരയാണ്. ഈ നക്ഷത്രം വലിയ നേട്ടം സമ്മാനിക്കും. 2023ല്‍ അദ്ദേഹത്തിന് തിളങ്ങാം. ഉന്നതര്‍ അദ്ദേഹത്തിന്റെ സഹായത്തിനെത്തും. വലിയ മുന്നേറ്റം പദവിയിലും ഉണ്ടാവുമെന്നും വസിലിയേവ പറഞ്ഞു.












Click it and Unblock the Notifications