പശ്ചിമേഷ്യന്‍ മേഖലയില്‍ വീണ്ടുമൊരു യുദ്ധം? ജ്യോതിഷിയുടെ പ്രവചനം; ഈ ദുരന്തങ്ങള്‍ സംഭവിക്കാം
ബാബ വംഗയുടെ പ്രവചനം ലോകത്താകെ ഭീതി പരത്തുന്നതാണ്. പ്രധാന കാരണം അവര്‍ പ്രവചിക്കുന്ന പല കാര്യങ്ങളും ശരിയായി വരാറുണ്ടെന്നതാണ്. പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിക്കുമെന്ന ബാബ വംഗയുടെ പ്രവചനം നേരത്തെ യാഥാര്‍ത്ഥ്യമായിരുന്നു. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധവും, ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷവുമെല്ലാം കൃത്യമായി തന്നെ നടന്നിരുന്നു.
അതേസമയം ബാബ വംഗയെ പോലെ പ്രവചനത്തില്‍ പ്രശസ്തനായ ജ്യോതിഷിയാണ് ബ്രസീലുകാരനായ അഥോസ് സലോമി. ഈ ജ്യോതിഷി പറഞ്ഞ പല കാര്യങ്ങളും ശരിയായി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകര്‍ സലോമിക്കുണ്ട്. ഈ വര്‍ഷത്തില്‍ സംഭവിക്കുമെന്ന് പ്രവചിച്ച നിരവധി പ്രവചനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇതിനോടകം ഭയപ്പെടുത്തുന്ന പല കാര്യങ്ങളും സലോമിയുടെ പ്രവചനത്തില്‍ വന്നിട്ടുണ്ട്. ഫിഫി ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ജേതാക്കളാകുമെന്നും, കൊവിഡ് മഹാമാരിയെ കുറിച്ചും, യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ കുറിച്ചും, എലിസബത്ത് രാജ്ഞിയുടെ മരണത്തെ കുറിച്ചുമെല്ലാം കൃത്യമായി തന്നെ സലോമി പ്രവചിച്ചിരുന്നു.
അതുകൊണ്ട് തന്നെ ബ്രസീലില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ സലോമി പ്രശസ്തനാണ്. ആധുനിക നോസ്ട്രഡാമസ് എന്ന പേരും ജ്യോതിഷിക്കുണ്ട്. ലോകത്തെ തന്നെ വിറപ്പിക്കുന്ന കാര്യങ്ങലാണ് ഈ വര്‍ഷം നടക്കുകയെന്ന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ സലോമി പ്രവചിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തിന് ഭീഷണിയായി ഉയര്‍ന്നുവരുമെന്നും സലോമി പ്രവചിച്ചിട്ടുണ്ട്.
ഏഷ്യയിലെ വന്‍ ശക്തികളെല്ലാം വീണ്ടുമൊരിക്കല്‍ കൂടി യുദ്ധത്തിലേക്ക് എത്തുമെന്നാണ് ആധുനിക നോസ്ട്രഡാമസായ അഥോസ് സലോമി പ്രവചിക്കുന്നത്. മൂന്നാം ലോക മഹായുദ്ധത്തിന് സമാനമായ മഹായുദ്ധം ആരംഭിക്കുമെന്നാണ് സലോമിയുടെ മുന്നറിയിപ്പ്.
ദക്ഷിണ ചൈന കടലില്‍ ഘോരയുദ്ധം നടക്കുമെന്നാണ് സലോമിയുടെ മുന്നറിയിപ്പ്. അതല്ലെങ്കില്‍ വലിയൊരു സൈബര്‍ ആക്രമണം നടക്കുമെന്നും സലോമി പറയുന്നു. അതേസമയം ചൈനയും റഷ്യയും തമ്മില്‍ സംഘര്‍ഷമുണ്ടാകുമെന്നും, അത് മഹായുദ്ധത്തിലേക്ക് വഴിമാറുമെന്നും പ്രവചനത്തിനുണ്ട്. ആഗോള ദുരന്തം തന്നെ ഭൂമിയെ തേടി വൈകാതെ എത്തും.
വലിയൊരു പ്രകൃതി ദുരന്തങ്ങളായിരിക്കും ഇത്. ആഗോള തലത്തില്‍ ഒന്നാകെ ഇത് ബാധിക്കപ്പെടും. യുഎസ് ഈ വര്‍ഷം മുഴുവന്‍ പ്രകൃതിദുരന്തങ്ങളാല്‍ ബാധിക്കപ്പെടും. കടുത്ത വരള്‍ച്ചയും അതുപോലെ കാട്ടുത്തീയും ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.
കാലിഫോര്‍ണിയയില്‍ ഈ വര്‍ഷത്തിന്റെ തുടക്കതില്‍ വലിയ കാട്ടുതീ നാശം വിതച്ചിരുന്നു. അതുപോലെ വാഷിംഗ്ടണിലും ഒറിഗോണിലും പ്രളയം നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ സലോമിയുടെ പ്രവചനം യാഥാര്‍ത്ഥ്യമാകാന്‍ സാധ്യത ശക്തമാണ്.












Click it and Unblock the Notifications