മോദി മൂന്നാമതും അധികാരത്തിലെത്തും, നോസ്ട്രഡാമസിന്റെ പ്രവചനം യാഥാര്‍ത്ഥ്യം?; പ്രവചനം ഇങ്ങനെ
ന്യൂഡല്‍ഹി: ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിനെ കുറിച്ച് അധികം വിശേഷണം ആവശ്യമില്ല. അമ്പരപ്പിക്കുന്ന പല കാര്യങ്ങളും പ്രവചിച്ച് ലോകത്തെ ഞെട്ടിച്ച വ്യക്തിയാണ് അദ്ദേഹം. ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രശ്‌നങ്ങള്‍, ചാള്‍സ് രാജാവ് പടിയിറങ്ങുമെന്നും, അതുപോലെ എലിസബത്ത് രാജ്ഞിയുടെ മരണം അടക്കമുള്ള കാര്യങ്ങളും മുമ്പ് നോസ്ട്രഡാമസ് പ്രവചിട്ടിട്ടുണ്ട്. അതെല്ലാം ശരിയായി വന്നിട്ടുണ്ട്.
ഇപ്പോഴിതാ നോസ്ട്രഡാമസിന്റെ മറ്റൊരു പ്രവചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാം ടേം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 550 വര്‍ഷങ്ങള്‍ക്ക് മുമ്പ് നോസ്ട്രഡാമസ് പ്രവചിച്ച കാര്യങ്ങളാണിത്.

നേരത്തെ ബിജെപിയുടെ പ്രചാരണം പക്ഷേ പാളിപ്പോയി. ബിജെപിക്ക് 370 സീറ്റുകള്‍ ലഭിക്കുമെന്നും 400 സീറ്റില്‍ അധികം എന്‍ഡിഎ നേടുമെന്നുമായിരുന്നു അവകാശവാദം. എന്നാല്‍ ഈ പ്രതീക്ഷകള്‍ എല്ലാം തെറ്റിപ്പോയിരുന്നു. ബിജെപി പ്രധാന മണ്ഡലങ്ങളിലെല്ലാം പരാജയപ്പെട്ടിരുന്നു. അതേസമയം സഖ്യകക്ഷികളുടെ സഹായത്തോടെയാണ് മോദി മൂന്നാം ടേം ഉറപ്പിച്ചത്.
എക്‌സിറ്റ് പോളുകള്‍ നടത്തിയ പ്രവചനങ്ങളെല്ലാം നേരത്തെ പാളിയിരുന്നു. എല്ലാവരും എന്‍ഡിഎയ്ക്ക് മൃഗീയ ഭൂരിപക്ഷമായിരുന്നു പ്രവചിച്ചത്. നോസ്ട്രഡാമസ് പക്ഷേ മോദിയെന്ന പേര് പരാമര്‍ശിച്ചല്ല പ്രവചനം നടത്തിയത്. പകരം വലിയൊരു നേതാവിന്റെ വരവും, ഇന്ത്യ ഭരിക്കുന്നതിനെ കുറിച്ചുമാണ് പ്രവചിച്ചത്.
2016ല്‍ മോദി സര്‍ക്കാരിലെ മന്ത്രിയായ കിരണ്‍ റിജിജു നോസ്ട്രഡാമസിന്റെ പ്രവചനത്തെ കുറിച്ച് പറഞ്ഞിരുന്നു. 450 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോദിയുടെ ഉദയം നോസ്ട്രഡാമസ് പ്രവചിച്ചതെന്നും കിരണ്‍ റിജിജു പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി നോസ്ട്രഡാമസിന്റെ പ്രവചനത്തെ കുറിച്ച് പറഞ്ഞത്. 2014 മുതല്‍ 2026 വരെയുള്ള കാലയളവില്‍ ഒരു വലിയ നേതാവ് ഇന്ത്യയെ നയിക്കുമെന്നാണ് പ്രവചനത്തിലുള്ളത്.
തുടക്കത്തില്‍ ജനങ്ങള്‍ ഈ നേതാവിനെ വെറുക്കും. എന്നാല്‍ അധികം വൈകാതെ ജനങ്ങള്‍ അദ്ദേഹം ഒരുപാട് ഇഷ്ടപ്പെടും. ഇന്ത്യയുടെ ദുരിതങ്ങള്‍ മാറ്റി ശരിയായ പാതയിലേക്ക് നയിക്കാന്‍ ഈ നേതാവിനെ സാധിക്കുമെന്നും പ്രവചനത്തിലുണ്ട്. 1555ലാണ് ഈ പ്രവചനം നോസ്ട്രഡാമസ് നടത്തിയത്.
മധ്യവയസ്സുള്ള ഒരു സൂപ്പര്‍ പവര്‍ ഭരണാധികാരിയായിരിക്കും ഇതെന്നും, ഇന്ത്യക്ക് മാത്രമല്ല ലോകത്തിനാകെ സുവര്‍ണകാലം കൊണ്ടുവരാന്‍ ഈ നേതാവിന് സാധിക്കുമെന്നും നോ്‌സ്ട്രഡാമസ് പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആഗോള ശക്തിയായി മാറും. നിരവധി രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായങ്ങളും തേടി വരും.
ഇന്ത്യ ഇവരെ സഹായിക്കുന്നതിനായി മുന്‍കൈ എടുക്കുമെന്നും ഈ പ്രവചത്തിനുണ്ടെന്ന് റിജിജു ചൂണ്ടിക്കാണിച്ചിരുന്നു. 2014 മുതല്‍ ഹിന്ദുക്കള്‍ ഇന്ത്യ ഭരിക്കും സ്വര്‍ഗത്തിലും ഭൂമിയിലും അവരുണ്ടാവും. ഏഷ്യയില്‍ അവരെ ആരും എതിര്‍ക്കില്ല. ഗുജറാത്തില്‍ നിന്നായിരിക്കും ആ നേതാവ് വരുന്നത്. നരേന്ദ്ര എന്നായിരിക്കും ആ നേതാവിന്റെ പേര് എന്നും കിരണ്‍ റിജിജു പങ്കുവെച്ച പ്രവചനത്തിലുണ്ടായിരുന്നു.
എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമല്ല. പക്ഷേ നോസ്ട്രഡാമസിന്റെ പ്രവചനത്തില്‍ സുനാമി അടക്കം ഉണ്ടാവാനുള്ള സാധ്യതകളും പ്രവചിക്കുന്നുണ്ട്. അതേസമയം നിരവധി പുസ്തകങ്ങള്‍ നോസ്ട്രഡാമസിന്റേതായി വന്നിട്ടുണ്ട്. അതുകൊണ്ട് മോദിയെ ആണോ നോസ്ട്രഡാമസ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.












Click it and Unblock the Notifications