രണ്ട് മഹായുദ്ധങ്ങള്‍ കൃത്യമായി പ്രവചിച്ചു; മൂന്നാമത്തേതിനെ കുറിച്ച് നോസ്ട്രഡാമസ് പറഞ്ഞത് ഇങ്ങനെ
ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസ് പ്രവചനങ്ങള്‍ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചയാളാണ്. 450-500 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍. ഇപ്പോഴും അതില്‍ പലതും ഓരോ കാലഘട്ടങ്ങളിലായി ശരിയായി വരുന്നുണ്ട്. ഒന്നാം ലോക മഹുയുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഇതേ കാലയളവിലാണ് കൃത്യമായി തന്നെ നോസ്ട്രഡാമസ് പ്രവചിച്ചത്.
യുദ്ധം നടക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ പ്രവചനം ഏറെ പ്രശസ്തവുമാണ്. കാലങ്ങളായി അവ ഏത് യുദ്ധം നടക്കുമ്പോഴും ചര്‍ച്ചയാവാറുണ്ട്. വീണ്ടുമൊരു യുദ്ധത്തിനുള്ള സാഹചര്യത്തെ കുറിച്ചും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. ലോകത്ത് പല ശക്തികളും കൊമ്പുകോര്‍ത്തിരിക്കുന്നതിനാല്‍ അതിനുള്ള സാധ്യതയും മുന്നിലുണ്ട്.

ഇസ്രായേലും ഹമാസും ഏറ്റുമുട്ടുകയും, റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷവുമെല്ലാം ലോകത്തെ കലുഷിതമാക്കിയിരിക്കുകയാണ്. സംഘര്‍ഷസാധ്യത കൂടുതലാവാനും ഇടയുണ്ടെന്ന് ആര്‍ക്കും തോന്നാം. അതേസമയം മൂന്നാം ലോക മഹായുദ്ധത്തെ കുറിച്ച് നോസ്ട്രഡാമസ് എന്താണ് പറഞ്ഞത്.അത് കുറച്ച് ഭയപ്പെടുത്തുന്നതാണ്.
നോസ്ട്രഡാമസിന്റെലെസ് പ്രൊഫറ്റീസ് എന്ന പുസ്തകത്തിലാണ് ഈ പ്രവചനങ്ങളെല്ലാം ഉള്ളത്. 1503ലാണ് നോസ്ട്രഡാമസ് ജനിച്ചത്. ഈ പ്രവചനങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടിയാണ് പ്രസിദ്ധീകരിച്ചത്. നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങളെല്ലാം കോഡ് രൂപത്തിലായിരുന്നു. ഇതില്‍ നിന്നാണ് പ്രവചനങ്ങള്‍ മനസ്സിലാക്കി പ്രസിദ്ധീകരിച്ചത്.
നോസ്ട്രഡാമസ് മൂന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തിന് കാരണമാകുന്ന കാര്യങ്ങളെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്. തുറന്ന യുദ്ധവും അതുപോലെ നാവികമായ ആക്രമണങ്ങളും മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി ഉണ്ടാവുമെന്ന് നോസ്ട്രഡാമസ് പ്രവചിക്കുന്നു. യുഎസ് നാവിക സേന ചൈനയ്ക്ക് ഉപരോധം സമുദ്രമാര്‍ഗത്തില്‍ കൊണ്ടുവന്നേക്കാം. അതിലൂടെ ഇരുശക്തികളും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാം.
ഇത് യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുണ്ട്. കാരണം യുഎസ്സും ചൈനയും നിരന്തരം വാക്കേറ്റത്തിലാണ്. തായ്‌വാനിലെ പ്രശ്‌നങ്ങള്‍ യുഎസ്സാണ് വലുതാക്കുന്നതെന്ന് ചൈന ആരോപിക്കുന്നു. യുഎസ്സിലെ ചില പാര്‍ലമെന്റംഗങ്ങള്‍ ചൈനയെ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തായ്‌പേയിയെ തൊട്ടുകളിച്ചാല്‍ ചൈനയെ പാഠം പഠിപ്പിക്കുമെന്നാണ് യുഎസ്സിന്റെ മുന്നറിയിപ്പ്.
നേരത്തെ മൂന്നാം ലോകമഹായുദ്ധം എപ്പോള്‍ തുടങ്ങുമെന്ന് ഇന്ത്യന്‍ ജ്യോതിഷിയായ കുശാല്‍ കുമാര്‍ പ്രവചിച്ചിരുന്നു. ഇന്ത്യന്‍ നോസ്ട്രഡാമസ് എന്നാണ് ഇയാളുടെ വിളിപ്പേര്. കുശാലിന്റെ പ്രവചനങ്ങള്‍ നേരത്തെ വൈറലായിരുന്നു. ജൂണ്‍ പതിനെട്ടിന് മൂന്നാം ലോകമഹായുദ്ധം ആരംഭിക്കുമെന്നാണ് കുശാലിന്റെ മുന്നറിയിപ്പ്.
ഗ്രഹ നില പരിശോധിച്ചാണ് ഇക്കാര്യം അദ്ദേഹം പ്രവചിച്ചത്. ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലായിരിക്കും സംഘര്‍ഷം. ചൈന-തായ്വാന്‍, മിഡില്‍ ഈസ്റ്റ്, ഇസ്രായേല്‍, എന്നിവരെല്ലാം യുദ്ധത്തിന്റെ ഭാഗമാകുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications