വില 70 കോടി, ഡോക്ടറൊന്നുമില്ലാതെ ഏത് രോഗവും മാറും, മാജിക്ക് മാന്‍ഷ്യന്‍ വില്‍ക്കാനിട്ട് ജ്യോതിഷി
യുറി ജെല്ലറുടെ കൊട്ടാര വാങ്ങുകയാണെങ്കില്‍ കംപ്ലീറ്റ് മായാജാലം തന്നെ അനുഭവിച്ചറിയാന്‍ സാധിക്കും. അത് മാത്രമല്ല ജീവിതത്തില്‍ സൗഭാഗ്യങ്ങളും നിറയും. മാന്ത്രിക ശക്തികള്‍ ഈ കൊട്ടാരത്തിനുണ്ട്.

ലണ്ടന്‍: ലോകപ്രശസ്ത ജ്യോതിഷിയും, പറക്കുംതളിക വിദഗ്ധനുമായ യുറി ജെല്ലറുടെ പുതിയ പ്രഖ്യാപനം കേട്ട് ലോകം മുഴുവന്‍ അമ്പരന്ന് നില്‍ക്കുകയാണ്. തന്റെ മാജിക് കൊട്ടാരം വില്‍ക്കാനിട്ടിരിക്കുകയാണ് അദ്ദേഹം. നമ്മുടെ പല ഫാന്റസി സിനിമകളിലും കണ്ടുവരുന്നത് പോലെ മാന്ത്രികമായ കഴിവുകള്‍ ഈ കൊട്ടാരത്തിനുണ്ട്. അക്കാര്യത്തില്‍ യുറിയുടെ ഗ്യാരന്റിയുമുണ്ട്.
പക്ഷേ എന്തൊക്കെയാണ് ഈ കൊട്ടാരത്തിന്റെ പ്രത്യേകതകള്‍. അതൊക്കെ ഇപ്പോള്‍ ലോകത്തിന് മുമ്പ് പങ്കുവെച്ചിരിക്കുകയാണ് ഇസ്രയേല്‍-ബ്രിട്ടീഷ് ജ്യോതിഷി കൂടിയായ ജെല്ലര്‍. ഇതിന്റെ ഗുണങ്ങള്‍ കേട്ട് ശരിക്കും അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. വാങ്ങാനെത്തുന്നവരുടെ ബഹളമാണ് ഇപ്പോള്‍ നടക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

രോഗങ്ങളൊക്കെ പമ്പ കടക്കും
image credit: Geoffrey Swaine/REX/Shutterstock
യുറി ജെല്ലറുടെ കൊട്ടാര വാങ്ങുകയാണെങ്കില്‍ കംപ്ലീറ്റ് മായാജാലം തന്നെ അനുഭവിച്ചറിയാന്‍ സാധിക്കും. അത് മാത്രമല്ല ജീവിതത്തില്‍ സൗഭാഗ്യങ്ങളും നിറയും. മാന്ത്രിക ശക്തികള്‍ ഈ കൊട്ടാരത്തിനുണ്ട്. ഏത് രോഗത്തെയും മാറ്റാന്‍ ഈ ബംഗ്ലാവ് സഹായിക്കും. പക്ഷേ സാധാരണക്കാരന്‍ ഈ വീട് വാങ്ങിക്കാം എന്ന് വിചാരിച്ചക്കേണ്ട. കുറച്ച് അധികമാണ് പണം. 7.95 മില്യണ്‍ യൂറോയാണ് ഈ വീട് വാങ്ങാനായി നിങ്ങള്‍ ചെലവിടേണ്ടത്. അതായത് 70 കോടിയില്‍ അധികം രൂപയാണ് ഇതിനായി മുടക്കേണ്ടി വരിക.

സെലിബ്രിറ്റികളുടെ സങ്കേതം
ഈ വീട് വളരെ പ്രശസ്തമാണ്. ഒരിക്കല്‍ ഇവിടം സെലബ്രിറ്റികളാല്‍ നിറഞ്ഞിരുന്നു. അതേസമയം വിപണി വിലയേക്കാള്‍ പകുതി വിലകുറവിലാണ് ഇത് യുറി ജെല്ലര്‍ വില്‍ക്കുന്നത്. ഈ വീട്ടില്‍ വെച്ച് എന്ത് തൊട്ടാലും അത് സ്വര്‍ണമായി മാറും. താന്‍ ബെര്‍ക് ഷെയറിലെ സ്‌പ്രോളിങ് സോണിങ് കോര്‍ട്ടില്‍ താമസിക്കുന്ന സമയത്ത് അത്രത്തോളം ഭാഗ്യമാണ് ഈ വീട് സമ്മാനിച്ചതെന്നും ജെല്ലര്‍ പറയുന്നു. ഈ വീട്ടിനുള്ളില്‍ ഇല്ലാത്ത സൗകര്യം ഇല്ലെന്ന് തന്നെ പറയാം. നീന്തല്‍ കുളം, ജക്കുസി, ടെന്നീസ് കോര്‍ട്ട്, ഹെലികോപ്ടര്‍ പാഡ് എന്നിവ ഇതിലുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്നേ വാങ്ങി
യൂറി ജെല്ലര്‍ ലണ്ടനില്‍ വീട് നോക്കി കൊണ്ടിരിക്കുമ്പോഴാണ് ഈ വീട് സ്വന്തമാക്കിയത്. 1986ലായിരുന്നു അത്. ഫോര്‍മുല വണ്‍ ഡ്രൈവര്‍മാര്‍ വരെ ഈ വീട്ടില്‍ താമസിച്ചിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ ബന്ധു മൈക്കിള്‍ രാജകുമാരന്‍, മൈക്കിള്‍ ജാക്‌സണ്‍ എന്നിവര്‍ ഇവിടെ താമസിച്ചിട്ടുണ്ട്. തേംസ് നദിയിലേക്ക് നോക്കി നില്‍ക്കാവുന്ന തരത്തിലുള്ള ഒരു പനോരമിക് മുറിയും ഈ വീട്ടിലുണ്ട്. അതിന് പുറമേ ബാര്‍, സിനിമ തിയേറ്റര്‍, ജിം എന്നിവയും ഈ വീട്ടിലുണ്ട്.

പായ്ക്കപ്പലിന് നങ്കൂരമിടാം
ലുക്കില്‍ ആരും തോറ്റുപോകും, ജപ്പാന്‍ സ്വര്‍ഗ തുല്യം, ട്രിപ്പടിക്കാനാണെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ
111 മീറ്റര്‍ നീളുന്ന പായ്ക്കപ്പലിന് നങ്കൂരമിടാന്‍ സാധ്യതയുള്ള വലിയൊരു കേന്ദ്രം ഈ വീടിനോട് ചേര്‍ന്നുണ്ട്. ഒരു ബോട്ടിന് പത്ത് യൂറോ വെച്ച് യുറി ഇതിനായി വാങ്ങുന്നുണ്ട്. ഈ പണമെല്ലാം ചാരിറ്റിക്കായിട്ടാണ് പോകുന്നത്. മാഗ്നാ കാര്‍ട്ടയുടെ ചരിത്രമെഴുതിയ മണ്ണാണ് ഈ കൊട്ടാരത്തിനുള്ളത്. പ്രത്യേകിച്ച് ഈ കൊട്ടാരത്തിന്റെ പൂന്തോട്ടം. ഇവിടെ ആരൊക്കെ താമസിച്ചാലും അവരെ തേടി ഒരുപാട് സൗഭാഗ്യങ്ങള്‍ ഒഴുകുമെന്ന് യൂറി പറയാന്‍ കാരണവും ഈ കൊട്ടാരത്തിന്റെ സവിശേഷതകളാണ്.

കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകള്‍
ഈ കൊട്ടാരത്തില്‍ ഒരു യൂ മരമുണ്ട്. ഇവിടെ വെച്ചാണ് ബ്രിട്ടന്റെ ഏറ്റവും വലിയ കരാറുകളിലൊന്ന് 1215ല്‍ ഒപ്പുവെച്ചത്. ജെല്ലറുടെ കുടുംബം മൂന്ന് ദശാബ്ദങ്ങളായി ഇവിടെ താമസിക്കുന്നുണ്ട്. ഭാര്യ ഹന്ന, മക്കളായ നതാലിയും, ഡാനിയലും ഇവിടെയാണ് താമസം ഈ വീട്ടില്‍ ധ്യാനത്തിനായുള്ള ഒരു പിരമിഡും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. അതേസമയം സ്വന്തം നാടായ ഇസ്രയേലിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് യുറി. പ്രായമായി വരികയാണെന്ന് അദ്ദേഹം പറയുന്നു. ടെല്‍ അവീവിലാണ് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. നേരത്തെ 15 മില്യണിനായിരുന്നു ഈ വീട് വില്‍ക്കാന്‍ വെച്ചത്.












Click it and Unblock the Notifications