Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരാട് കോലിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിച്ച് വൈറലായി ജ്യോതിഷി

സോഷ്യല്‍ മീഡിയയില്‍ എല്ലാം ഇപ്പോള്‍ വിരാട് കോലിയുടെ രണ്ടാമത്തെ കുഞ്ഞിനെ കുറിച്ചാണ് ചര്‍ച്ച. അകായ് എന്ന കുട്ടിയുടെ പേരും ഇതിനോടകം വൈറലായി കഴിഞ്ഞു. ഫെബ്രുവരി പതിനഞ്ചിനായിരുന്നു കുഞ്ഞിന്റെ ജനനം എന്ന് കോലി തന്നെ ആരാധകരെ അറിയിക്കുകയായിരുന്നു. അകായ്, വാമിഖയുടെ കുഞ്ഞനുജന് ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്നായിരുന്നു വിരാടും അനുഷ്‌കയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

വിരാടും അനുഷ്‌കയും കുഞ്ഞ് ജനിച്ചത് പോലും ദിവസങ്ങള്‍ കഴിഞ്ഞാണ് അറിയിച്ചത്. അനുഷ്‌ക ഗര്‍ഭിണിയാണെന്ന് പോലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എബി ഡിവില്യേഴ്‌സാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചത്. എന്നാല്‍ വിരാട് കോലി രണ്ടാമതും അച്ഛനാവുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജ്യോതിഷി പ്രവചിച്ചിരുന്നു. അതാണ് ഇപ്പോള്‍ വൈറലാവുന്നത്.

virat-kohli

എട്ട് വര്‍ഷം മുമ്പുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ജ്യോതിഷി കോലിയുടെ രണ്ടാം കുഞ്ഞിന്റെ ജനനത്തെ കുറിച്ച് പ്രവചിച്ചത്. 2021നും 2024നും ഇടയില്‍ വിരാടിന് രണ്ടാമത്തെ കുഞ്ഞ് ജനിക്കുമെന്നായിരുന്നു പ്രവചനം. ഈ സമയം അനുഷ്‌ക ശര്‍മയുമായുള്ള കോലിയുടെ വിവാഹം പോലും കഴിഞ്ഞിരുന്നില്ല. ഈ ഫേസ്ബുക്ക് പോസ്റ്റ് 2016 ഏപ്രില്‍ രണ്ടിനുള്ളതാണ്.

എഫ്ബി പേജായ സ്റ്റാര്‍സ് ആന്‍ഡ് ആസ്‌ട്രോളജി ഇതേ കുറിച്ച് വിശദമായി തന്നെ പറയുന്നുണ്ട്. കോലിയുടെ ജാതകം അടക്കം പരിശോധിച്ചാണ് ഈ പ്രവചനം നടത്തിയത്. കോലി 2017ന്റെ അവസാനം അനുഷ്‌ക ശര്‍മയെ വിവാഹം ചെയ്യുമെന്ന് അടക്കം ഇതിലുണ്ടായിരുന്നു. ഡിസംബര്‍ പതിനൊന്നിനായിരുന്നു ഇരുവരുടെയും വിവാഹം.

വിരാടിന്റെ കരിയര്‍ എവിടേക്കായിരിക്കും നീങ്ങുകയെന്നാണ് ഇതില്‍ പറയുന്നത്. വിരാട് കോലിയുടെ ജാതകത്തിന്റെ വിശകലനം എന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്. കോലിയെ കുറിച്ച് എട്ട് പ്രവചനങ്ങളാണ് ഈ ജ്യോതിഷി നടത്തിയത്. കോലിയുടെ ഫോം നഷ്ടപ്പെടുന്നതും, അത് പിന്നീട് തിരിച്ചുപിടിക്കുന്നതുമായ സമയത്തെ കുറിച്ചും ജ്യോതിഷി പ്രവചിച്ചിട്ടുണ്ട്.

2021നും 2025നും ഇടയില്‍ കോലി ഫോം വീണ്ടെടുക്കുമെന്നാണ് പ്രവചനം. കോലിയുടെ വിരമിക്കലിനെ കുറിച്ചുള്ള പോസ്റ്റും വൈറലായിരിക്കും. കരിയറിന്റെ ഏറ്റവും അത്യുന്നതിയില്‍ നില്‍ക്കുമ്പോഴായിരിക്കും കോലിയുടെ വിരമിക്കല്‍. 2028 മാര്‍ച്ചില്‍ അത് സംഭവിക്കുമെന്നും ജ്യോതിഷി പറഞ്ഞു.

അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. രണ്ടാമത്തെ കുഞ്ഞ് ജനിച്ച സമയമാണ് ഈ പോസ്റ്റിനെ വൈറലാക്കിയിരിക്കുന്നത്. നിരവധി പേരാണ് ജ്യോതിഷിയെ അഭിനന്ദിച്ചിരിക്കുന്നത്. രോഹിത് ശര്‍മയുടെ ജാതകം നോക്കി പ്രവചനം നടത്തണമെന്നും ജ്യോതിഷിയോട് യൂസര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോസ്റ്റ് വൈറലായതില്‍ ജ്യോതിഷി പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+