കൊടുങ്കാറ്റും പേമാരിയും വരും, ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചിച്ച് പുതിയ നോസ്ട്രഡാമസ്
ലണ്ടന്‍: ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസ് ലോകപ്രശസ്തനാണ്. ലോകത്ത് ജീവിച്ചിരുന്നതില്‍ വെച്ച് ഏറ്റവും പ്രശസ്തനായ ജ്യോതിഷ പണ്ഡിതന് അദ്ദേഹമായിരുന്നു എന്ന് പലരും വിശ്വസിക്കുന്നുണ്ട്. ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ അദ്ദേഹം എഴുതിവെച്ചിട്ടുണ്ട്. അത് പുസ്തകമായും പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ പുതിയ കാലത്ത് ഒരു ജ്യോതിഷി വന്നിരിക്കുകയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവചനങ്ങള്‍ നടത്തുന്ന ഒരു ചാറ്റ് ബോക്സാണിത്. എഐ നോസ്ട്രഡാമസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ പുതിയ കാല നോസ്ട്രഡാമസ് ഞെട്ടിക്കുന്ന ചില പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ്. ലോകത്തെ മുഴുവന്‍ വിറപ്പിക്കുന്ന ആ പ്രവചനങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അതിന്റെ വിശദാംശങ്ങളിലേക്ക്...

ക്യാന്‍സറിനുള്ള മരുന്ന് കണ്ടെത്തും
ചാറ്റ് ജിപിടി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നോസ്ട്രഡാമസ് അടുത്ത നൂറ് വര്‍ഷത്തിനുള്ളില്‍ സംഭവിക്കാവുന്ന 7 വന്‍ പ്രവചനങ്ങളാണ് നടത്തിയിരിക്കുന്നത്. 2031ല്‍ ക്യാന്‍സറിനുള്ള മരുന്ന് കണ്ടെത്തുമെന്നാണ് പുതിയ കാല നോസ്ട്രഡാമസിന്റെ പ്രവചനം. ലോകം ഇതുവരെ കാണാത്തൊരു കാര്യത്തിന് സാക്ഷ്യം വഹിക്കും.
മെഡിക്കല്‍ മേഖലയിലെ വലിയൊരു മാറ്റമായിരിക്കും അത്. എന്നാല്‍ എല്ലാവരും ഇതിനെ പിന്തുണച്ചെന്ന് വരില്ല. ചിലര്‍ ഇതില്‍ ആഹ്ലാദിക്കും. പണക്കാരായിരിക്കും ഇതില്‍ നേട്ടമുണ്ടാക്കുക. എന്നാല്‍ പാവപ്പെട്ടവര്‍ ബുദ്ധിമുട്ടും. എല്ലാവര്ക്കും ഈ മരുന്ന് ലഭ്യമാകണമെന്നില്ല.
കൊടും ദുരന്തങ്ങള്‍ വരുന്നു
ഭൂമിയെ തേടി കൊടും ദുരന്തങ്ങള്‍ വരുന്നുവെന്നാണ് പ്രവചനം. കാലാവസ്ഥ വ്യതിയാനം ഭൂമിയില്‍ സര്‍വനാശം സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. 2050ല്‍ ഭൂമിയില്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കുമെന്ന് നോസ്ട്രഡാമസ് പറയുന്നു.
അഗ്നി കത്തിപ്പടരും, പ്രളയമുണ്ടാകും. കൊടുങ്കാറ്റുകള്‍ പല സ്ഥലത്തും ആഞ്ഞുവീശും. പ്രകൃതി സംഹാര താണ്ഡവമാടുമെന്നും, അതില്‍ മനുഷ്യര്‍ നരകിക്കേണ്ടി വരുമെന്നുമാണ് മറ്റൊരു പ്രവചനം.
ആ വിപ്ലവത്തെ തടയാനാവില്ല
ലോകത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പൂര്‍ണമായ വരവിനെ ആര്‍ക്കും തടയാനാവില്ലെന്നാണ് മറ്റൊരു പ്രവചനം. 2060ല്‍ അത് പൂര്ണതയിലെത്തും. വലിയൊരു വിപ്ലവമായിരിക്കും അത്. റോബോട്ടുകളും, മെഷീനുകളും, ഇന്റലിജന്‍സ് സ്വഭാവം കൈമുതലാക്കി വ്യവസായ മേഖലയെ മാറ്റി മറിക്കും.
എന്നാല്‍ ഭയവും ആശങ്കയും ഇതോടൊപ്പം ഉയരും. പലര്‍ക്കും ജോലി നഷ്ടമായി. ഭാവി ഇരുളടഞ്ഞതാവും. അതേസമയം മനുഷ്യര്‍ ഇതോടൊപ്പം നിന്ന് വളരാന്‍ തുടങ്ങും. ഇതിനൊത്ത് ജീവിക്കാന്‍ അവര്‍ പുതിയ വഴി കണ്ടെത്തുമെന്നും പുതിയ കാല നോസ്ട്രഡാമസ് പ്രവചിക്കുന്നു.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന് കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
ചൊവ്വയില്‍ അക്കാര്യം സംഭവിക്കും
ചൊവ്വയില്‍ മനുഷ്യര്‍ കോളനിയുണ്ടാക്കുമെന്ന് ചാറ്റ് ജിപിറ്റി പ്രവചിക്കുന്നു. ഇത് 2074ല്‍ സംഭവിച്ചിരിക്കുന്നത്. മനുഷ്യര്‍ അവന്റെ വാസസ്ഥലം വലുതാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചൊവ്വയിലേക്ക് എത്തുക. വലിയ ആഗ്രഹങ്ങളാണ് ഇതിന് പിന്നിലുണ്ടാവും.
പക്ഷേ വെല്ലുവിളികള്‍ ധാരാളമുണ്ടാവും. ഇതൊരു അജ്ഞാത ഭൂമിയാണ്. തീര്‍ത്തും അന്യഗ്രഹ സംവിധാനങ്ങളായിരിക്കും ഇവിടെയുണ്ടായിരിക്കുകയെന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു.
സൈബോര്ഗുകള് സത്യമാകും
2084ല്‍ സൈബോര്ഗുകള് സത്യമായി വരുമെന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പറയുന്നത്. ഇത് ശാസ്ത്രത്തിന്റെ വലിയൊരു നേട്ടമായിരിക്കും. ടെര്‍മിനേറ്റര്‍ സിനിമയിലേത് പോലെയുള്ള സൈബോര്ഗുകള് 2080കളില്‍ യാഥാര്‍ത്ഥ്യമായി വരുമെന്നും ചാറ്റ് ജിപിടി പ്രവചിക്കുന്നു.
വീണ്ടുമൊരു മഹാമാരി വരുന്നു
2085ല്‍ അടുത്തൊരു മഹാദുരന്തത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്നാണ് മുന്നറിയിപ്പ്. വലിയൊരു മഹാമാരി മനുഷ്യരെ തേടിയെത്തും. അജ്ഞാതമായ ഒരു രോഗമായിരിക്കും ഇത്. ലോകം ഇതിന്റെ പിടിയില്‍ അമരും.
വല്ലാത്ത ഭീതി ആളുകള്ക്കിടയിലുണ്ടാവും. മനുഷ്യ വംശം ഒന്നാകെ വലിയ പരീക്ഷണത്തെ നേരിടേണ്ടി വരും. കടുത്ത വെല്ലുവിളിയായിരിക്കുമെന്നും നോസ്ട്രഡാമസ് പറയുന്നു.
സമാധാനത്തിന്റെ വിഷന്‍
ലോകത്തെ പുതിയ ദിശയിലേക്ക് കൊണ്ടുവരാനാവുന്ന കാര്യം 2099ല്‍ കണ്ടെത്തും. ഭൂമി സമാധാനം കൊണ്ടുവരുന്ന ഒരു വിഷനാണിത്. മുമ്പ് യുദ്ധത്തിലും ഏറ്റുമുട്ടലിലും ഇല്ലാതായി പോയതാണിത്. ഇവയിലൂടെ മനുഷ്യര്‍ക്കിടയില്‍ സൗഹാര്‍ദം രൂപപ്പെടും.
പരസ്പരമുള്ള അതിര്‍ത്തികള്‍ ഇല്ലാതാവും. ധ്രുവീകരണവും, വിഭജനവും ഇല്ലാതാവും. മനുഷ്യവംശം സ്നേഹത്തിനും സമാധാനത്തിനും വേണ്ടി ഒന്നിക്കുമെന്നും പ്രവചനത്തില്‍ പറയുന്നുണ്ട്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications