Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്റാര്‍ട്ടിക്കയില്‍ നിന്ന് ഭീകരന്‍ വൈറസ് വരും; 2023ല്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍

ലണ്ടന്‍: 2022 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ അപ്പോഴേക്കും പല പ്രവചനങ്ങളും അടുത്ത വര്‍ഷത്തിന്റേതായി വന്നിട്ടുണ്ട്. അതേസമയം ലോകകപ്പ് ഫൈനലിസ്റ്റുകളെയും, ജേതാക്കളെയും കൃത്യമായി പ്രവചിച്ച ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമിയുടെ പ്രവചനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാവരെയും ഞെട്ടിക്കുന്ന മൂന്ന് കാര്യങ്ങളാണ് ഇതില്‍ ഉള്ളത്.

2023 ഭൂമിയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരിക്കില്ലെന്ന് സൂചനയാണ് ലഭിക്കുന്നത്. മനുഷ്യര്‍ ഭയപ്പെടുന്ന കാര്യങ്ങള്‍ അടുത്ത വര്‍ഷം സംഭവിക്കുമെന്നാണ് സലോമി പറയുന്നത്. ലോകകപ്പ് ഫൈനലിന്റെ പ്രവചനത്തിന് ശേഷം വരുന്ന പ്രവചനമായത് കൊണ്ട് ഇതും വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: athos salome instagram

36കാരനായ അഥോസ് സലോമി ഇതുവരെ പ്രവചിച്ച കാര്യങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരുന്നു. യുക്രൈനിലെ റഷ്യയുടെ അധിനിവേശവും, എലിസബത്ത് രാജ്ഞിയുടെ മരണവും, ഏറ്റവും പുതിയതായി അര്‍ജന്റീന ലോകകപ്പില്‍ ജേതാക്കളാവും എന്നെല്ലാം കൃത്യമായി പ്രവചിച്ചിരുന്നു. ഇതില്‍ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലും സലോമി കൃത്യമായി പ്രവചിച്ചതാണ്. ഇതാണ് ഏറ്റവും കൂടുതല്‍ വൈറലായത്. കിലിയന്‍ എംബാപ്പെ അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന പ്രവചനവും സത്യമായി വന്നിരുന്നു. ഫൈനലില്‍ എംബാപ്പെ ഹാട്രിക്ക് ഗോളുകള്‍ നേടിയിരുന്നു.

2

അടുത്ത വര്‍ഷം പ്രതീക്ഷയും, ദുരന്തവും, അതുപോലെ മനുഷ്യന്റെ ചിന്തയ്ക്കും അപ്പുറമുള്ള കാര്യങ്ങളുമെല്ലാം സംഭവിക്കുമെന്ന് സലോമി പറയുന്നു. കൊവിഡിനെ പോലെ പുതിയൊരു മഹാമാരിയാണ് 2023ല്‍ സംഭവിക്കാന്‍ പോകുന്നതെന്ന് സലോമി പറയുന്നു. അതിഭീകരനായ ഒരു വൈറസ് മനുഷ്യനെ കാത്തിരിക്കുന്നുണ്ട്. ലോകത്തെ ഇത് നശിപ്പിക്കും. അന്റാര്‍ട്ടിക്കയിലെ കൊടും തണുപ്പുള്ള മഞ്ഞുപാളികള്‍ക്ക് അടിയിലാണ് ഈ വൈറസ് ഇപ്പോഴുള്ളതെന്ന് അഥോസ് സലോമി പറയുന്നു. ഇത് മനുഷ്യനെ ഒന്നടങ്കം വിറപ്പിക്കുന്ന മഹാമാരിയായി മാറുമെന്നാണ് പ്രവചനം.

3

image credit: athos salome instagram

അതേസമയം അടുത്തിടെ നടന്ന പഠനങ്ങള്‍ കൊടുംഭീകരനായ വൈറസുകള്‍ മഞ്ഞിനടിയില്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. 48000 വര്‍ഷം പഴക്കമുള്ള സോംബി വൈറസിനെയും ഇക്കൂട്ടത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരുന്നു. സൈബീരിയയില്‍ നിന്നായിരുന്നു ഇവയെ കണ്ടെത്തിയത്. എന്നാല്‍ 2023ല്‍ ഉദയം കൊള്ളുന്ന പുതിയ വൈറസ് അന്റാര്‍ട്ടിക്കയില്‍ നിന്ന് തന്നെയായിരിക്കുമെന്നും സലോമി പറയുന്നു. ദക്ഷിണ ധ്രുവത്തില്‍ നിന്ന് ആഗോള തലത്തിലേക്ക് ഇത് പടരുമെന്നും സലോമി പ്രവചിക്കുന്നു.

4

image credit: athos salome instagram

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

ലോകത്തെ ആകെ ഈ വൈറസ് ബാധിക്കും. എന്നാല്‍ ഈ വൈറസിനെതിരെയുള്ള മനുഷ്യന്റെ പ്രതിരോധം അത്ര പെട്ടെന്ന് ഏല്‍ക്കില്ല. ഈ വൈറസിനെതിരെയുള്ള പോരാട്ടം ഒരുപാട് സമയം നീണ്ടുനില്‍ക്കും. ആരും പ്രതീക്ഷിക്കുകയോ ഊഹിക്കുകയോ ചെയ്യാന്‍ പറ്റാത്ത അത്ര കാലം ഇത് നീണ്ടു നില്‍ക്കുമെന്നും സലോമി പറയുന്നു. ഈ വൈറസിനെ ആരും കൃത്യമായി പരിശോധിച്ചില്ലെങ്കില്‍, മനുഷ്യന് മാനസികമായും, ശാരീരികമായും ഉണ്ടാവാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ ഭീകരമായിരിക്കും. ഒരുപാട് മരണങ്ങള്‍ സംഭവിക്കുമെന്നും സലോമി മുന്നറിയിപ്പ് നല്‍കുന്നു.

5

image credit: athos salome instagram

ചരിത്രത്തിലെ ഏറ്റവും ഭീകരനായ വൈറസ് എന്നാവും ഇത് അറിയപ്പെടുകയെന്നും സലോമി പ്രവചിക്കുന്നു. അതേസമയം കൊവിഡിന് ഒരു മരുന്നും 2023ല്‍ കണ്ടെത്തുമെന്ന് സലോമി പറയുന്നു. ഇത് കൊവിഡിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതായിരിക്കും. കടലില്‍ കാണപ്പെടുന്ന സസ്യമായ ആല്‍ഗകളില്‍ നിന്നായിരിക്കും ഈ മരുന്നിന് വേണ്ട കാര്യങ്ങള്‍ ലഭിക്കുക. ഈ ചെടിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നൈട്രജനും, പൊട്ടാസ്യവും അതിലുണ്ട്. ഇത് ശരീര പ്രതിരോധത്തെ മെച്ചപ്പെടുത്തും. ഹൃദയസംബന്ധമായ അസുഖങ്ങളെ തടയുമെന്നും സലോമി പ്രവചിക്കുന്നു.

6

അതേസമയം 2023ല്‍ മനുഷ്യന്‍ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുമെന്ന സൂചനയും സലോമി നല്‍കുന്നത്. യുഎസ്സിന്റെ അതീവ രഹസ്യ മിലിട്ടറി ബേസായ എരിയ 51ല്‍ നിന്ന് വലിയ രഹസ്യങ്ങള്‍ കണ്ടെത്തുമെന്നാണ് സലോമിയുടെ പ്രവചനം. നെവാഡയിലെ ഏരിയ 51ല്‍ ആര്‍ക്കുമറിയാതെ മറഞ്ഞുകിടക്കുന്ന ഒരു തുരങ്കപ്പാതയുണ്ട്. ഇത് 2023ല്‍ തുറക്കും. ഇത് മറ്റൊരു ലോകത്തേക്കുള്ള പ്രവേശന കവാടമായിരിക്കുമെന്നും സലോമി പ്രവചിക്കുന്നു. വിവിധ കാലങ്ങളിലേക്ക് ഇതിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. ഒക്കല്‍ട്ട് സയന്‍സില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും സലോമി അവകാശപ്പെട്ടു.

7

അതേസമയം മസ്‌കിന്റെ കൈയ്യില്‍ ഇതുമായി ബന്ധപ്പെട്ട ഒരു സാങ്കേതികവിദ്യയുണ്ട്. അതിലൂടെ ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നും സലോമി പറയുന്നു. സ്‌പേസ് എക്‌സിന് ഏരിയ 59 ഉണ്ടെന്ന് നേരത്തെ ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. തമാശ രൂപത്തില്‍ പറഞ്ഞതാണെങ്കിലും ഇത് സത്യമാണെന്ന് സലോമി പറയുന്നു. എന്നാല്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ഒരു രഹസ്യ മേഖല സ്‌പേസ് എക്‌സിനുണ്ടെന്ന് മസ്‌ക് നേരത്തെ സമ്മതിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+