Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തോടെ ശുക്രന്‍ ഉദിച്ചുയരും; സിദ്ദാര്‍ത്ഥിനും കിയാരയ്ക്കും ബുധന്‍ ഏഴാം പാഥത്തിലെന്ന് ജ്യോതിഷി

ബോളിവുഡിലെ ഇരുവരുടെയും കരിയര്‍ ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ മുകളില്‍ എത്തുമെന്നാണ് ജ്യോതിഷി പ്രവചനത്തില്‍ പറയുന്നത്. അതേസമയം ഇത് രണ്ടാമത്തെ ജ്യോതിഷിയാണ് ഇരുവരുടെയും ഭാവി ജീവിതം പ്രവചിക്കുന്നത്.

KIARA SID

മുംബൈ: ബോളിവുഡിലെ താരദമ്പതിമാരായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും ഭാവി ജീവിതം പ്രവചിച്ച് ജ്യോതിഷി. ഇനി വരാനിരിക്കുന്നത് ഇരുവര്‍ക്കും നല്ല കാലമാണെന്ന് ജ്യോതിഷി പറയുന്നു. ഇവരുടെ ഗ്രഹനില ഏറ്റവും മികച്ച സ്ഥലങ്ങളിലാണ് ഇരിക്കുന്നത്. ഇവരെ തൊട്ട് ഭാഗ്യം എപ്പോഴുമുണ്ട്.

ബോളിവുഡിലെ ഇരുവരുടെയും കരിയര്‍ ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ മുകളില്‍ എത്തുമെന്നാണ് ജ്യോതിഷി പ്രവചനത്തില്‍ പറയുന്നത്. അതേസമയം ഇത് രണ്ടാമത്തെ ജ്യോതിഷിയാണ് ഇരുവരുടെയും ഭാവി ജീവിതം പ്രവചിക്കുന്നത്. ഇരുവര്‍ക്കും സുഖകരമായ അനുഭവങ്ങളാണ് ഇനി അങ്ങോട്ടെന്നാണ് ഇതിനും മുമ്പും പ്രവചനമുണ്ടായത്.

സിദ്ദ്-കിയാര വിവാഹം

സിദ്ദ്-കിയാര വിവാഹം

ബോളിവുഡിലെ പ്രണയ ജോഡികളായ കിയാരയും സിദ്ധാര്‍ത്ഥയും ഫെബ്രുവരി ഏഴിനാണ് വിവാഹിതരാകുന്നത്. ജയ്‌സാല്‍മീറില്‍ വെച്ചുള്ള സ്വപ്‌ന തുല്യമായ ചടങ്ങിലായിരുന്നു വിവാഹം. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇവരുടെ വിവാഹത്തെ ഏറ്റെടുത്തിരുന്നു. ഇനി രണ്ട് റിസപ്ഷനുകളാണ് ഇവരുടെ മുന്നിലുള്ളത്. ഒന്ന് ദില്ലിയിലും മറ്റൊന്ന് മുംബൈയിലുമാണ് നടക്കുന്നത്. അത് മാത്രമല്ല ഇരുവരെയും കാത്ത് നിരവധി പ്രൊജക്ടുകളാണ് ബോളിവുഡിലുള്ളത്. ഇരുവരും ഒരുമിച്ച് ചിത്രങ്ങളില്‍ അഭിനയിക്കുമെന്നും സൂചനയുണ്ട്. വൈകാതെ ഉണ്ടാവുമെന്നും സൂചനയുണ്ട്.

ജ്യോതിഷിയുടെ പ്രവചനം

ജ്യോതിഷിയുടെ പ്രവചനം

അതേസമയം സെലിബ്രിറ്റി ജ്യോതിഷിയായ ആനന്ദ് പട്വയാണ് ഇരുവരുടെയും വൈവാഹിക ജീവിതത്തെ കുറിച്ച് പ്രവചനം നടത്തിയത്. സിദ്ധാര്‍ത്ഥഥിന്റെ കരിയര്‍ ഏറ്റവും അത്യുന്നതിയില്‍ എത്തുമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. ഏഴാം പാദത്തില്‍ ബുധന്‍ നിറഞ്ഞ് നില്‍ക്കുകയാണ് സിദ്ദാര്‍ത്ഥിന്റെ കരിയറില്‍. കിയാരയെ വിവാഹം കഴിച്ചതോടെ ബുധന്‍ ഇയാളുടെ ജീവിതത്തില്‍ ആക്ടീവായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. കിയാരയുടെ ഭാഗ്യരേഖയും ഇതോടൊപ്പം ചേരുമെന്ന് ജ്യോതിഷി പറയുന്നു. ഇതിലൂടെ ഇരുവരുടെയും ഭാഗ്യങ്ങള്‍ തമ്മില്‍ ബന്ധങ്ങള്‍ സ്ഥാപിക്കുക.

ഭാഗ്യത്തിന്റെ വന്‍ നേട്ടം

ഭാഗ്യത്തിന്റെ വന്‍ നേട്ടം

ഭാഗ്യം സിദ്ധാര്‍ത്ഥിന്റെയും കിയാരയുടെയും ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കുന്നതിന്റെ കാരരണം കിയാര തന്നെയാണ്. നടിയുടെ ഭാഗ്യംല അവരുടെ പിതാവിന്റെ ജീവിതത്തിലും പ്രതിഫലിക്കും. ഇത്രയും ആ ഭാഗ്യത്തിന്റെ ഗുണഫലം പിതാവിനായിരിക്കും ലഭിച്ചിട്ടുണ്ടാവുക. വിവാഹ ശേഷം ആ ഭാഗ്യ സിദ്ദാര്‍ഥിനും കൂടി ലഭ്യമാകുമെന്ന് ജ്യോതിഷി പറയുന്നു. കിയാരയ്ക്ക് ഗജകേസരി യോഗമുണ്ട്. ഇത് വലിയ കാര്യങ്ങള്‍ ജീവിതത്തിലുണ്ടാവുമെന്ന സൂചനയാണ്. പണം, പേര്, പ്രശസ്തി എന്നിവ ഗജകേസരിയോഗത്തിലൂടെ കിയാരയെ തേടി വരും. അത് അവര്‍ വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.

ഒരുപാട് ഉയരത്തിലെത്തും

ഒരുപാട് ഉയരത്തിലെത്തും

5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍

കിയാര ഒരുപാട് ഇന്റലിജന്റാണ്. അതുപോലെ കഠിനാധ്വാനിയുമാണ്. നടിയുടെ ഭാഗ്യരേഖ വളരെ മികച്ചതാണ്. അതവരെ അനുഗ്രഹിച്ച് കഴിഞ്ഞു. കിയാരയ്ക്ക് വരാനിരിക്കുന്ന വര്‍ഷങ്ങള്‍ വളരെ മികച്ചതായിരിക്കും. കരിയറിന്റെ കാര്യത്തില്‍ അവര്‍ ഉന്നതിയിലേക്ക് എത്തും. ഒരുപാട് അവാര്‍ഡുകള്‍ ഇതേ കാലയളവില്‍ അവരെ തേടിയെത്താം. കൃത്യമായി പറയുകയാണെങ്കില്‍ സിദ്ദാര്‍ത്ഥിന്റെയും കിയാരയുടെയും ഈ വിവാഹം പ്രപഞ്ച ശക്തി തന്നെ വഴിയൊരുക്കിയതിലൂടെ ഉണ്ടായതാണെന്ന് പറയാം. ഏറ്റവും മികച്ച കാര്യമാണ് പ്രകൃതി തന്നെ അവര്‍ക്കായി നടത്തി കൊടുത്തിരിക്കുന്നതെന്നും ജ്യോതിഷി പ്രവചിച്ചു.

സൂര്യന്റെ അനുഗ്രഹം

സൂര്യന്റെ അനുഗ്രഹം

ഇരുവരുടെയും ഗ്രഹനിലയില്‍ സൂര്യന്റെ അനുഗ്രഹമുണ്ട്. അതുകൊണ്ട് പ്രാര്‍ത്ഥനയില്‍ സൂര്യനെയും ഉള്‍പ്പെടുത്തുക. തൊഴില്‍, ആരോഗ്യം, എന്നിവ ജീവിതത്തില്‍ ശോഭനമായ കാര്യം കൊണ്ടുവരാന്‍ സൂര്യ ഭഗവാന് സാധിക്കും. കിയാരയും സിദ്ദാര്‍ത്ഥും വരും വര്‍ഷങ്ങളില്‍ ജീവിതം എത്രത്തോളം മെച്ചപ്പെട്ട് നില്‍ക്കുന്നുവെന്ന് നമുക്ക് കാണാന്‍ സാധിക്കുമെന്നും ജ്യോതിഷി പറഞ്ഞു. ്അതേസമയം ദില്ലിയിലാണ് സിദ്ദാര്‍ത്ഥിന്റെയും കിയാരയുടെയും രണ്ട് റിസപ്ഷനുകളാണ് ഇതുവരെ നടന്നത്. ഫെബ്രുവരി ഒന്‍പതിനായിരുന്നു ആദ്യ റിസപ്ഷന്‍. ഇത് ദില്ലിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ റിസപ്ഷന്‍ നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+