'ദക്ഷിണ ചൈനാ കടലില്‍ ലോകമഹായുദ്ധം ആരംഭിക്കും'; 2024ല്‍ സത്യമായത് 4 പ്രവചനങ്ങളെന്ന് ജ്യോതിഷി
ലണ്ടന്‍: പ്രവചനങ്ങള്‍ കൊണ്ട് ഞെട്ടിക്കുന്ന ജ്യോതിഷിമാര്‍ നിരവധിയുണ്ട്. ബാബ വംഗയും നോസ്ട്രഡാമസും മരിച്ച് കഴിഞ്ഞിട്ടും പ്രവചനങ്ങള്‍ കൊണ്ട് പ്രശസ്തിയില്‍ നില്‍ക്കുന്നവരാണ്. ഇവരുടെ പ്രവചനങ്ങള്‍ ഇപ്പോഴും വളരെ ഗൗരവത്തോടെയാണ് ആളുകള്‍ കാണുന്നത്. ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമിയും ഈ നിരയില്‍ വരുന്നതാണ്.
ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസെന്നും, ആധുനിക നോസ്ട്രഡാമസെന്നും അഥോസ് സലോമിക്ക് വിളിപ്പേരുണ്ട്. ഇപ്പോഴിതാ 2024ല്‍ സലോമി പ്രവചിച്ച നാല് കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമായി വന്നിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഇക്കാര്യത്തില്‍ വ്യക്തിപരമായ പ്രശംസയോ സമ്മാനമോ ആവശ്യമില്ല. പക്ഷേ ജനങ്ങള്‍ തന്റെ പ്രവചനങ്ങളെ അംഗീകരിക്കണമെന്നും സലോമി പറഞ്ഞു.

നേരത്തെ തന്നെ കൊവിഡിന്റെ വരവ്, ട്വിറ്റര്‍ ഇലോണ്‍ മാസ്ക് വാങ്ങുമെന്ന കാര്യം, എലിസബത്ത് രാജ്ഞിയുടെ മരണം എന്നിവ കൃത്യമായി പ്രവചിച്ച് കൈയ്യടികള്‍ വാങ്ങിയിരുന്നു സലോമി. ഭൂമിയെ നശിപ്പിക്കുന്ന തരത്തില്‍ ഒരു ഛിന്നഗ്രഹം വരുമെന്ന് നേരത്തെ സലോമി പ്രവചിച്ചിരുന്നു. ഇത് യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്. നാസ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയിരുന്നു.
ഭീകരനായ ഛിന്നഗ്രഹം ഭൂമിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. ഗോഡ് ഓഫ് കെയോസ് എന്നാണ് ഇവ അറിയപ്പെടുന്നത്. അപ്പോഫിസ് എന്നാണ് നാസ ഇവയെ വിളിക്കുന്നത്. ജൂലായ് മാസത്തില്‍ നാസയെ മാത്രമല്ല, ലോകത്ത് തന്നെ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഈ ഛിന്നഗ്രഹത്തെ കുറിച്ചായിരുന്നു.
അതേസമയം തന്റെ പ്രവചനങ്ങള്‍ പല സമയങ്ങളില്‍ മറ്റുള്ളര്‍ തങ്ങളുടേതെന്ന് പറഞ്ഞ് അവതരിപ്പിക്കാറുണ്ടെന്ന് ബ്രസീലിയന്‍ ജ്യോതിഷി ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. 2023 ജൂലായില്‍ ഇന്‍സ്റ്റാഗ്രില്‍ ഛിന്നഗ്രഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. നാസ ഇതേ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുമെന്നും പ്രവചിച്ചിരുന്നു.
ഇതെല്ലാം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ പ്രവചനങ്ങളൊന്നും യാദൃശ്ചികമല്ല. തീര്‍ച്ചയായും അവ യാഥാര്‍ത്ഥ്യമായി വരുമെന്നും അഥോസ് സലോമി പറഞ്ഞു. ഭൂമിക്ക് തൊട്ടരികില്‍ ഭീമാകാരനായ ഛിന്നഗ്രഹം എത്തുമെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം മൂന്നാം ലോകമഹായുദ്ധം യുക്രൈനിലോ ഗാസയിലോ അല്ല ആരംഭിക്കുകയെന്ന് സലോമി പറയുന്നു. ഇത് ദക്ഷിണ ചൈന കടലിലെ തര്‍ക്കങ്ങള്‍ നില്ക്കുന്ന മേഖലകളിലായിരിക്കുമെന്ന് ജ്യോതിഷി പറയുന്നു. ചില അത്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ നടക്കും. അതല്ലെങ്കില്‍ സര്‍വവും നശിപ്പിക്കുന്ന സൈബര്‍ ആക്രമണം തന്നെ അരങ്ങേറുമെന്ന് സലോമി വ്യക്താക്കി.
സെപ്റ്റംബറില്‍ യാഗി കൊടുങ്കാറ്റ് ഉണ്ടായിരുന്നു. ഇത് പലയിടതത്തും നാശനഷ്ടങ്ങളുണ്ടാക്കി. മുമ്പേ ഇക്കാര്യം പ്രവചിച്ചിരുന്നു. പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമെന്ന് നേരത്തെ പ്രവചിച്ചാണ്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായെന്നും സലോമി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications