സ്വർണ്ണം തേടിയിറങ്ങി, ഡേവിഡിന് ലഭിച്ചത് അതിനേക്കാള്‍ പത്തിരട്ടിയിലേറെ മുല്യമുള്ള അപൂർവ്വ 'നിധി'
ഇന്ന് ലോകത്ത് ഏറ്റവും അധികം മൂല്യമുള്ള ജനകീയ ലോഹങ്ങളിലൊന്നാണ് സ്വർണ്ണം. ഒരു പവന്‍ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 38600 രൂപയാണ്. വിലയേറിയ ഈ ലോഹം തേടി സർക്കാറുകള്‍ മാത്രമല്ല, വ്യക്തികള്‍ അടക്കം ഖനനങ്ങളും അന്വേഷണങ്ങളും നടത്താറുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ് നിലമ്പൂരിലെ നദികളില്‍ സ്വർണ്ണ തേടിയിറങ്ങുന്നവർ.
1960 വരെ നിലമ്പൂരിലെ മരുത് മേഖലയില്‍ സ്വർണ്ണം തേടിയിറങ്ങുന്നുവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. എന്നാല്‍ 1991 ല്‍ സർക്കാർ ഇത് നിരോധിച്ചു. പറഞ്ഞ് വരുന്നത് എന്താണെന്ന് വെച്ചാല്‍ ഇത്തരത്തില്‍ സ്വർണ്ണം തേടി ഇറങ്ങിയ ഒരു ഗവേഷകന്‍ സ്വർണ്ണത്തേക്കാള്‍ മൂല്യമുള്ള അപൂർവ്വ വസ്തുക കണ്ടെത്തിയ കഥയെക്കുറിച്ചാണ്.

2015ൽ മെൽബണിന് സമീപം സ്വർണം തേടി ഇറങ്ങിയ ഡേവിഡ് ഹോള്‍ എന്ന ഓസ്‌ട്രേലിയക്കാരനാണ് ഈ കഥയിലെ താരം. സ്വർണ്ണം തേടി ഇറങ്ങിയ ഇദ്ദേഹത്തിന് കണ്ടെത്താന്‍ സാധിച്ചത് ഒരു അപൂർവ്വ പാറക്കല്ലായിരുന്നു. സാധാരണയിലും കവിഞ്ഞ ഭാരം കല്ലിന് അനുഭവപ്പെട്ടതോടെ അതിനുള്ളില്‍ എന്തോ ഉണ്ടെന്ന കാര്യം ഡേവിഡ് ഹോള്‍ ഉറപ്പിച്ചു.

പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണ്ണത്തേക്കാള്‍ മൂല്യമുള്ള വസ്തു അതിനുള്ളിലുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. സയൻസ് അലർട്ടെന്ന് മാഗസിന്‍ അഭിപ്രായത്തിൽ, നമ്മുടെ സൗരയൂഥത്തിന്റെ രൂപീകരണം മുതലുള്ള അമൂല്യമായ മഴത്തുള്ളികളാണ് ഈ പാറയിൽ പിന്നീട് കണ്ടെത്തിയിരിക്കുന്നത്.

ഡ്രില്‍, വലിയ മഴു, ഗ്രൈന്‍ഡർ എന്നിവ ഉപയോഗിച്ചായിരുന്നു ഡേവിഡ് ഹോള്‍ പാറപൊട്ടിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ പാറ പൊട്ടിക്കാന്‍ ഇതുകൊണ്ടൊന്നും സാധിച്ചില്ല. പിന്നീട് ആസിഡ് ഉള്‍പ്പടേയുള്ള രാസവസ്തുകള്‍ ഉപയോഗിച്ച് ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. അപൂർവ്വ ഉല്‍ക്കാശിലയായതിനാലാണ് പ്രതീക്ഷിച്ചതിലും വലിയ കാഠിന്യം ഇതിനുണ്ടായതെന്നാണ് സയന്‍സ് ജേർണല്‍ വ്യക്തമാക്കുന്നത്.
Tourism: ഈ സ്ഥലങ്ങളില്‍ ഒരിക്കലെങ്കിലും പോയില്ലെങ്കില്‍ നിങ്ങളൊരു സഞ്ചാരിയല്ല: അറിയാം ആ 8 സ്ഥലങ്ങള്‍

എന്നാല്‍ ശിലയുടെ രൂപം കണ്ടതോടെ തന്നെ ഇതൊരു ഉല്‍ക്കശിലയാണെന്ന തോന്നല്‍ തങ്ങള്‍ക്കുണ്ടായിരുന്നുവെന്നാണ് മെൽബൺ മ്യൂസിയം ജിയോളജിസ്റ്റ് ഡെർമോട്ട് ഹെൻറിയെ ഉദ്ധരിച്ചുകൊണ്ട് സിഡ്നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്. പരിശോധന തങ്ങളുടെ സംശയങ്ങൾ വേഗത്തിൽ ദൂരീകരിച്ചതായും സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ടില്‍ പറയുന്നു.

4.6 ബില്യൺ വർഷം പഴക്കമുള്ള ഉൽക്കാശിലയായിരുന്നു ആ പാറ. ഇത് ഇപ്പോൾ മേരിബറോ ഉൽക്കാശില എന്നറിയപ്പെടുന്നു, സാധാരണ ഭൂമിയിലെ പാറകളിൽ നിന്ന് വ്യത്യസ്തമായി, ഇരുമ്പിന്റെയും നിക്കലിന്റെയും വളരെ സാന്ദ്രമായ രൂപങ്ങൾ നിറഞ്ഞതിനാൽ ഇത് വളരെ ഭാരമുള്ളതായിരിക്കും. ഒരു സൂപ്പർ-ഹാർഡ് ഡയമണ്ട് ഉപയോഗിച്ച് മുറിച്ചപ്പോഴാണ് ഇതിനകത്ത് മഴത്തുള്ളികളുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചത്.

''ഇവ ഒരിക്കൽ നമ്മുടെ സൗരയൂഥത്തെ രൂപപ്പെടുത്തിയ വാതകത്തിന്റെ സൂപ്പർ-ഹോട്ട് മേഘത്തിൽ നിന്ന് ക്രിസ്റ്റലൈസ് ചെയ്ത സിലിക്കേറ്റ് ധാതുക്കളുടെ തുള്ളികളായിരുന്നു. നിങ്ങൾ ഇവിടെ സൗരയൂഥത്തിന്റെ രൂപീകരണത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ്. ഈ കണ്ടെത്തല്‍ പല പഠനങ്ങള്‍ക്കും സഹായം നല്‍കും'' മിസ്റ്റർ ഹെൻറി പറയുന്നു.

അതേസമയം, ഭൂമിയിൽ ജീവൻ ഉടലെടുക്കാൻ സഹായകമായ ജൈവ രാസസംയുക്തങ്ങൾ ഭൂമിയിലെത്തിയത് ഉല്‍ക്കശിലയിലൂടെ ബഹിരാകാശത്തില്‍ നിന്നാണെന്നുള്ള പഠനങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ജപ്പാനിലെ ഹൊക്കെയ്ദോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇത്തരമൊരു പഠനം പുറത്ത് വിട്ടത്. ഭൂമിയിൽ പതിച്ച മൂന്ന് കാർബണേഷ്യസ് വിഭാഗത്തിൽ പെടുന്ന ഉൽക്കകളിൽ ന്യൂക്ലിയോബേസുകളുടെ സാന്നിധ്യം കണ്ടെത്തിയതായിരുന്നു ഇത്തരമൊരു നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്.
-
വെളുത്ത സ്വര്‍ണം കൂടുതലുള്ളത് ഇവിടെ; വളരെ മൃദുവായ ലോഹം, കൈയ്യിലുള്ളവര്‍ കോടീശ്വരന്മാര് -
സ്വർണം വാങ്ങാം; അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജ്വല്ലറികൾ..പണിക്കൂലിയിലും ലാഭം -
സ്വർണ വില കേരളത്തിൽ 20,000 എങ്കിലും കുറയുമോ? ആഭരണപ്രേമികൾ അറിയേണ്ടത്.ഒരാഴ്ചക്കിടെ വില ഉയർന്നു -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
കടലിന്റെ അടിത്തട്ടില്‍ 'സ്വര്‍ണ ഫാക്ടറി', പുതിയ കണ്ടെത്തല്‍; ഖനനം സാധ്യമാകുമോ? -
അക്ഷയ തൃതീയയ്ക്ക് ജ്വല്ലറിയില്‍ പോകണമെന്നില്ല; സ്വര്‍ണം വാങ്ങാന്‍ വേറെയുമുണ്ട് ഓപ്ഷന് -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
സ്വര്‍ണവില 20000 ത്തിലെത്തും, മാസങ്ങള്‍ക്കുള്ളില്‍ വില ഉയരും! പൊന്ന് വീണ്ടും വാങ്ങി സ്വിസ് ബാങ്ക് -
സ്വര്‍ണത്തിന് തിരിച്ചുകയറാനാകുന്നില്ല... ഇനിയും വിലയിടിയുമെന്ന് വിദഗ്ധര്‍; കാരണമിത് -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന്‍ വില അറിയാം












Click it and Unblock the Notifications