Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം വന്നിട്ടും വിശ്വാസമായില്ല; 6 കോടി ലോട്ടറിയടിച്ച യുവതിക്ക് ഷോക്ക്, ഭര്‍ത്താവിനും വിശ്വാസമില്ല, വൈറല്‍

സിഡ്‌നി: ഭാഗ്യം ഒരാള്‍ക്ക് എന്തൊക്കെ സമ്മാനിക്കും. പ്രതീക്ഷിക്കാത്ത പലതും സമ്മാനിക്കുമെന്ന് പറയേണ്ടി വരും. അതുപോലെയാണ് ഈ ഓസ്‌ട്രേലിയന്‍ യുവതിയുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്ന സംഭവം. കോടികളാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. പലതവണ ആലോചിച്ചും അന്വേഷിച്ചും മാത്രമാണ് ഇവര്‍ ഈ ലോട്ടറി കിട്ടിയെന്ന് ഉറപ്പിച്ചത്.

ഇവരുടെ ഭര്‍ത്താവിനും അതുപോലെ വിശ്വാസമായില്ല കാര്യങ്ങള്‍. എന്തായാലും ഒറ്റരാത്രി നേരം വെളുത്തപ്പോഴേക്കും ഇവര്‍ കോടീശ്വരിയായി മാറിയിരിക്കുകയാണ്. അധികൃതര്‍ ഇവരെ വിവരം അറിയിക്കുമ്പോഴേക്ക് ഇവരാകെ ഞെട്ടിയ അവസ്ഥയിലായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

ഓസ്‌ട്രേലിയയിലെ കല്ലാങ്കറിലെ യുവതിക്കായിരുന്നു ഇത്രയും വലിയൊരു തുക കിട്ടിയത്. ഏകദേശം അഞ്ച് കോടി 60 ലക്ഷത്തിന് മുകളിലാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. ഇവരെ ലോട്ടറി അധികൃതര്‍ സമ്മാനം അടിച്ചത് വിളിച്ച് പറഞ്ഞിട്ടും വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. ഈ യുവതിയുടെ ഭര്‍ത്താവിനെയാണ് ഏറ്റവും കൂടുതല്‍ വിശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടിയത്. ഇത് തീര്‍ത്തും അവിശ്വസനീയമായിരുന്നു ഇവര്‍ക്ക്.

2

മൊറേറ്റോണ്‍ ബേയിലാണ് ഈ ദമ്പതിമാര്‍ താമസിക്കുന്നത്. ശനിയാഴ്ച്ചകളില്‍ നറുക്കെടുക്കുന്ന ഗോള്‍ഡ് ലോട്ടോയിലാണ് ഇവര്‍ വമ്പന്‍ സമ്മാനം അടിച്ചിരിക്കുന്നത്. ലോട്ടറി അധികൃതര്‍ ഇവരുടെ മഹാഭാഗ്യത്തെ കുറിച്ച് ഫോണില്‍ വിളിച്ച് പറഞ്ഞപ്പോള്‍ ഇവരാകെ നിലവിളിക്കുകയായിരുന്നു. ദൈവമേ ഇത് വിശ്വസിക്കാനാവുന്നില്ല എന്ന് യുവതി പറഞ്ഞു. ഞായറാഴ്ച്ച രാവിലെയാണ് ഇത്രയും വലിയ തുക അടിച്ചെന്ന് മനസ്സിലാക്കിയത്. ആകെ ഞെട്ടിപ്പോയ താന്‍ ഉടനെ ഭര്‍ത്താവിനെ വിളിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

3

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

അതേസമയം യുവതിയും ഭര്‍ത്താവും പേരോ വിവരങ്ങളോ നല്‍കാന്‍ തയ്യാറല്ല. സ്വകാര്യതാ ലംഘനം ഭയന്നാണിത്. ലോട്ടറി അധികൃതര്‍ക്കും ഇവര്‍ക്കും മാത്രമാണ് വിവരങ്ങള്‍ അറിയുന്നത്. അതുകൊണ്ട് രാവിലെ മുതല്‍ പണം ചോദിച്ച് വരുന്നവരുടെയും മറ്റ് ശല്യക്കാരുടെയും വരവ് സഹിക്കേണ്ടി വരില്ല. തന്റെ ഭര്‍ത്താവ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോട്ടറിയടിച്ചെന്ന് വിശ്വസിച്ചിട്ടില്ല. എല്ലാം നുണയാണെന്ന് ഉറച്ച് വിശ്വസിക്കുകയാണെന്ന് അദ്ദേഹമെന്ന് യുവതി പറഞ്ഞു.

4

ആഴ്ച്ചകളില്‍ ലോട്ടറിയെടുക്കുന്നത് തന്റെ ശീലങ്ങളിലൊന്നാണെന്ന് യുവതി പറഞ്ഞു. ഗോള്‍ഡ് ലോട്ടോ മാത്രമല്ല, സ്‌ക്രാച്ച് ടിക്കറ്റുകളും താനെടുക്കാറുണ്ടായിരുന്നു. വിജയിച്ചിട്ട് വീട്ടിലേക്ക് വന്നാല്‍ മതിയെന്നൊക്കെ ഭര്‍ത്താവ് പറയാറുണ്ടായിരുന്നു. തനിക്ക് ഒരിക്കല്‍ സമ്മാനമടിക്കുമെന്ന് അദ്ദേഹം ഉറപ്പായും വിശ്വസിച്ചിരുന്നു. ഇത് ജീവിതത്തെ എങ്ങനെ മാറ്റുമെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ ജീവിതത്തില്‍ ഇടയ്ക്കിടെ ഈ ലോട്ടറിയെടുക്കാറുണ്ടായിരുന്നു. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ പലതവണ എടുത്തു. ക്രിസ്മസിന് മുമ്പ് ഒരു പുതിയ വീട്ടിലേക്ക് താമസം മാറാനാണ് യുവതിയുടെയും കുടുംബത്തിന്റെയും പ്ലാന്‍.

5

ന്യൂസ് എക്‌സ്ട്രാ ലില്ലി ബ്രൂക്കില്‍ നിന്നാണ് ഇവര്‍ ടിക്കറ്റെടുത്തത്. അതേസമയം ന്യൂസൗത്ത് വെയ്ല്‍സിലെ റൈഡിലും ഒരു യുവാവ് വമ്പന്‍ തുക ലോട്ടറിയടിച്ചു. മണ്‍ഡോ ആന്‍ഡ് വെനസ്‌ഡേ ലോട്ടോയിലൂടെ 5 കോടി 45 ലക്ഷം രൂപയാണ് ഇയാള്‍ക്ക് സമ്മാനം അടിച്ചിരിക്കുന്നത്. ഇയാള്‍ക്കും പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ല. നവംബര്‍ 28ന് നറുക്കെടുത്ത ടിക്കറ്റിലാണ് ഇയാള്‍ക്ക് സമ്മാനം അടിച്ചത്. ജീവിതത്തില്‍ ഭാഗ്യം വന്ന വഴി ഓര്‍ത്ത് പൊട്ടിച്ചിരിക്കുകയാണ് ഇയാള്‍.

6

നിങ്ങള്‍ തമാശ പറയുകയാണോ എന്നാണ് യുവാവ് തന്നെ വിളിച്ച ലോട്ടറി അധികൃതരോട് ചോദിച്ചത്. ആകെ ഞെട്ടിപ്പോയെന്ന് ഇയാള്‍ പറയുന്നത്. ഉടനെ തന്നെ താനൊരു അവധിയാഘോഷിക്കാന്‍ പോകുമെന്നും ഇയാള്‍ പറഞ്ഞു. കുട്ടികളെയും കുടുംബത്തെയും ഈ പണം നല്ല രീതിയില്‍ സഹായിക്കും. അതിനായിട്ടാണ് ഈ പണം ഉപയോഗിക്കുക. തീര്‍ച്ചയായും പുതിയൊരു വീട് ഞാന്‍ വാങ്ങുമെന്നും യുവാവ് പറഞ്ഞു. ഗിഫ്റ്റ്‌സ് എന്‍ ന്യൂസ് അറ്റ് ടോപ് റൈഡില്‍ നിന്നാണ് ഈ ടിക്കറ്റ് യുവാവ് വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+