ബാബ വംഗയും നോസ്ട്രഡാമസും പ്രവചിച്ചത് ഒരേകാര്യം, രണ്ടും യാഥാര്‍ത്ഥ്യമാകുമോ? പ്രവചനം ഇങ്ങനെ
ലണ്ടന്‍: ബാബ വംഗയും നോസ്ട്രഡാമസും പ്രവചന ലോകത്ത് ഏറെ പ്രശസ്തി നേടിയ ജ്യോതിഷിമാരാണ്. ഇരുവരുടെയും പ്രവചനങ്ങള്‍ പലതും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. നോസ്ട്രഡാമസും ബാബ വംഗയും ഇന്ന് ജീവിച്ചിരിപ്പില്ല. 500 വര്‍ഷം മുമ്പ് നോസ്ട്രഡാമസ് പ്രവചിച്ച കാര്യങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമാകുന്നുണ്ട്.
ഇപ്പോഴിതാ ഇരുവരുടെയും ഒരു പ്രവചനം ഒരുപോലെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. 1500കളിലാണ് നോസ്ട്രഡാമസ് ഫ്രാന്‍സില്‍ ജീവിച്ചിരുന്നത്. അന്ന് അദ്ദേഹം ചില പ്രവചനങ്ങള്‍ കൊണ്ട് പലരെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ എത്രയോ നൂറ്റാണ്ടുകള്‍ക്ക് ശേഷം ജനിച്ച ബാബ വംഗ നടത്തിയ പ്രവചനവും ഒരുപോലെയുള്ളതാണ്.

യൂറോപ്പില്‍ മഹായുദ്ധം വരുമെന്നാണ് ഇരുവരുടെയും പ്രവചനത്തിലുള്ളത്. ലോകത്തെ തന്നെ ഞെട്ടിക്കുന്ന പ്രവചനമായിരുന്നു ഇത്. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം തീവ്രതയിലെത്തിയിരുന്നു. അതുപോലെ പശ്ചിമേഷ്യയാകെ സംഘര്‍ഷത്തിലാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള പ്രോക്‌സി യുദ്ധം ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്.
ഹമാസിനെയും ഹിസ്ബുല്ലയെയും ആക്രമിച്ച് ഇല്ലാതാക്കാനാണ് ഇസ്രായേലിന്റെ ശ്രമം. ലെബനന്‍ തുടര്‍ച്ചയായി അവര്‍ ആക്രമിക്കുകയും ചെയ്തു. നേരത്തെ തുര്‍ക്കിയും ഇസ്രായേല്‍ തങ്ങളെ ആക്രമിക്കുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് യൂറോപ്പിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. അതോടെ യൂറോപ്പ് സംഘര്‍ഷഭൂമിയായി മാറും.
യൂറോപ്പ് വളരെ ക്രൂരമായ യുദ്ധത്തിലേക്ക് വഴിമാറുമെന്നാണ് നോസ്ട്രഡാമസ് പ്രവചിച്ചത്്. ബാബ വംഗ 1996ലാണ് മരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് അവര്‍ നടത്തിയ പ്രവചനത്തിലാണ് യൂറോപ്പിലാകെ യുദ്ധം പടരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. യൂറോപ്പ്യന്‍ വ്ന്‍കരയെ തന്നെ തകര്‍ക്കുന്നതായിരിക്കും ഈ യുദ്ധം. 2025ല്‍ അത് സംഭവിക്കുമെന്നും ബാബ വംഗ പറയുന്നു.
നേരത്തെ യുക്രൈനിലെ റഷ്യന്‍ കടന്നുകയറ്റവും, സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണവുമെല്ലാം ബാബ വംഗ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. പുടിന്റെ നേതൃത്വത്തില്‍ റഷ്യ ലോകത്തെ തന്നെ നിയന്ത്രിക്കുന്ന വന്‍ ശക്തിയായി മാറുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.
അതേസമയം കമല ഹാരിസ് വിജയിക്കില്ലെന്ന പ്രവചനമാണ് ബാബ വംഗ നടത്തിയ മറ്റൊരുപ്രവചനം. ട്രംപ് വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. നേരത്തെ ബരാക് ഒബാമ യുഎസ് പ്രസിഡന്റാവുമെന്നും അവര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ യുഎസ് ചരിത്രത്തിലെ അവസാന കറുത്ത വംശജനായ പ്രസിഡന്റായിരിക്കും ഒബാമയെന്നും പ്രവചിച്ചിരുന്നു. ഇതാണ് കമലയ്ക്ക് തിരിച്ചടിയാവുന്നത്.
2025ല്‍ ലോകാവസാനത്തിന്റെ തുടക്കമാവുമെന്നും 5079ല്‍ ലോകം അവസാനിക്കുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. അതിനുള്ളില്‍ കമ്മ്യൂണിസ്റ്റ് ഭരണം ലോകത്ത് തിരികെയെത്തുമെന്നും, യൂറോപ്പ് ഇസ്ലാമിക ഭരണത്തിന് കീഴിലാവുമെന്നും ബാബ വംഗ പ്രവചിച്ചിരുന്നു.












Click it and Unblock the Notifications