അന്യഗ്രഹജീവിയല്ല മറ്റൊരു അപകടം, മനുഷ്യന് ഇല്ലാതാകും, ആ സിനിമ സത്യമാകുമെന്ന് പ്രവചനം
മനുഷ്യന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് പ്രവചനം. ഒരു സിനിമയില്‍ കാണിച്ചത് പോലുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നും പ്രവചനത്തിലുണ്ട്.
വാഷിംഗ്ടണ്‍: പ്രവചനങ്ങള്‍ പോലെ സംഭവിക്കോ. നമുക്ക് ചില പ്രവചനങ്ങള്‍ കാണുമ്പോള്‍ തോന്നാറുമുണ്ട്.ബാബ വംഗയ്ക്കും നോസ്ട്രാഡമസുമൊക്കെ അത്തരം പ്രചവനങ്ങള്ക്ക് പേരുകേട്ടവരാണ്. ഇവര്‍ പറയുന്ന കാര്യങ്ങളെല്ലാം കൃത്യമായി വരാറുണ്ട്. അതുപോലെ ചില ആളുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ ചില ശാസ്ത്രജ്ഞരുടെ പ്രവചനങ്ങള്‍ അമ്പരപ്പിക്കുന്നതാണ്.
ഇവര്‍ ഇത് പ്രവചനമല്ലെന്നും അവകാശപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യമാണിതെന്നാണ് ഇവര്‍ പറയുന്നത്. ഭൂമിയില്‍ നിന്ന് മനുഷ്യന് തന്നെ ഇല്ലാതാവുമെന്നാണ് ഇവരുടെ പ്രവചനം. ഒരു അപകടം ഭൂമിയില്‍ സംഭവിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. വിശദമായ വിവരങ്ങളിലേക്ക്.....

മനുഷ്യര്‍ ഇല്ലാതാവും
മനുഷ്യര്‍ ഭൂമിയില്‍ നിന്ന് ഇല്ലാതാവുമെന്നാണ് കുറച്ച് ശാസ്ത്രജ്ഞര്‍ പറയുന്നത്. കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാല്‍ നയിക്കുന്ന റോബോട്ടുകള്‍ ഒരു ദിവസം ചിന്തിക്കാന്‍ തുടങ്ങുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. അവര്‍ മനുഷ്യന്റെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങുമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. ജെയിംസ് കാമറൂണിന്റെ ടെര്‍മിനേറ്റര്‍ ചിത്രങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ ആ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സംഭവിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.

സാങ്കേതികവിദ്യ വില്ലനാകും
ഭൂമിയില്‍ ഇന്ന് കാണപ്പെടുന്ന സാങ്കേതികവിദ്യ വളരെ മുന്നിലാണ്. അവ ശരിക്കും നമുക്ക് ഭീഷണിയാവും. മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ അത് ഭീഷണിയാകും. ഇപ്പോള്‍ തന്നെ മനുഷ്യര്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ആണവായുധങ്ങള്‍ നമ്മള് നിയന്ത്രിക്കുന്നുണ്ട്. അതുപോലെ റോബോട്ടുകളെയും നിയന്ത്രിതമായി ഉപയോഗിച്ചിട്ടില്ലെങ്കില്‍ അത് വലിയ അപകടത്തിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിലെ ശാസ്ത്രജ്ഞനും വിദ്യാര്‍ത്ഥിയുമായ മൈക്കിള്‍ കോഹന് ഈ ഭീഷണി സത്യമാകുമെന്ന് ശരിവെക്കുന്നു.

നമ്മുടെ ചിന്തകള്‍ക്കും അപ്പുറം
സൂപ്പര്‍ ഹ്യൂമന്‍ പവറുള്ളതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. കാരണം അത് മനുഷ്യനില്‍ നിന്ന് വ്യത്യസ്തമാണ്. അവരുടെ കഴിവുകളും നമുക്ക് മുകളിലാണ്. അത് തീര്‍ച്ചയായും എല്ലാവരെയും ഇല്ലാതാക്കുമെന്നും കോഹന് മുന്നറിയിപ്പ് നല്കുന്നു. ഇതിന് ഉദാഹരണമായി കോഹന് പറയുന്നത് നായ്ക്കളുടെ കാര്യമാണ്. നായ്ക്കളെ നമ്മള് പരിശീലിപ്പിക്കുന്നത് അതിന് വേണ്ട ഭക്ഷണങ്ങള്‍ നല്കി കൊണ്ടാണ്. അതുകൊണ്ട് പറയുന്നത് എന്തും അത് അനുസരിക്കും. പക്ഷേ ആ ഭക്ഷണം എവിടെയാണ് ഇരിക്കുന്നതെന്ന് നായ സ്വയം കണ്ടെത്താന്‍ തുടങ്ങിയാലോ, പിന്നീട് മനുഷ്യന്റെ നിര്‍ദേശങ്ങളൊന്നും അത് അനുസരിക്കില്ലെന്നും കോഹന് പറഞ്ഞു.

ഒരിക്കലും സംശയമുണ്ടാകില്ല
മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!
ഈ റോബോട്ടുകളും അതുപോലെയാണ്. ചെയ്യേണ്ട കാര്യങ്ങള്‍ അവയെ നമ്മള് പഠിപ്പിക്കുന്നു. എന്നാല്‍ റോബോട്ടുകള്‍ എല്ലാം മനസ്സിലായിരിക്കുകയാണ്. അവ മനുഷ്യരെ അതുപോലെ ആക്രമിക്കും. അവര്‍ ആക്രമണത്തിന് തയ്യാറെടുക്കുകയാണ് നമ്മള് അറിയുക പോലുമില്ല. കാരണം സംശയങ്ങള്‍ക്കൊന്നും ഇട നല്‍കാതെയാണ് അവര്‍ പ്രവര്‍ത്തിക്കുക. എപ്പോള്‍ വേണമെങ്കില്‍ അവര്‍ക്കതിന് സാധിക്കുമെന്നും കോഹന് പറയുന്നു. നിങ്ങളേക്കാള്‍ ബുദ്ധിശക്തിയുള്ള കാര്യങ്ങളാണ് എല്ലാ മേഖലയിലും ഉള്ളതെങ്കില്‍ തീര്‍ച്ചയായും അത് മറ്റേതിനെ ഇല്ലാതാക്കുമെന്നും കോഹന് പ്രവചിക്കുന്നു.

ആയുധങ്ങള്‍ അപകടകരം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അപകടകരമായിട്ടാണ് നമ്മള് മാറ്റുന്നത്. ആയുധങ്ങള്‍ ഇവയുടെ കൈവശമെത്തുന്നു. അത്തരമൊരു വംശമായി തന്നെ റോബോട്ടുകല്‍ മാറും. സാങ്കേതിക വിദ്യ സൈന്യങ്ങളെയും, ജനങ്ങളെയും സഹായിക്കാനും അപകടകരമാം വിധം കാര്യങ്ങള്‍ ചെയ്യുകയാണ്. ആയുധങ്ങള്‍ റോബോട്ടുകളുടെ കൈയ്യിലെത്തുന്നത് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും. മനുഷ്യന് മുമ്പ് വേട്ടയാടിയിരുന്നത് പോലെ ഈ റോബോട്ടുകള്‍ നമ്മളെ വേട്ടയാടി വകവരുത്തുമെന്നും കോഹന് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications