Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍

ലണ്ടന്‍: ടൈം ട്രാവലര്‍മാരുടെ പ്രവചനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ഡിമാന്റ്. അത്തരത്തിലൊരു പ്രവചനം കൂടി വൈറലായിരിക്കുകയാണ്. ടിക് ടോക്കിലൂടെ പ്രശസ്തനായ ടൈം ട്രാവലര്‍ മൂന്ന് പ്രകൃതി ദുരന്തങ്ങള്‍ ഭൂമി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. നേരത്തെ തന്നെ ഈ ടൈം ട്രാവലര്‍മാര്‍ നടത്തിയ പ്രവചനങ്ങളില്‍ ചിലത് യാഥാര്‍ഥ്യമായിരുന്നു.

പ്രത്യേകിച്ച് റഷ്യ-യുക്രൈന്‍ യുദ്ധം അത്തരത്തിലൊന്നായിരുന്നു. ഇത് ഇനിയും വളര്‍ന്ന് മൂന്നാം ലോക മഹായുദ്ധമായി മാറാമെന്നും ഇവര്‍ പറഞ്ഞിരുന്നു. റഷ്യയുടെ മിസൈല്‍ പോളണ്ടില്‍ പതിച്ചതോടെ കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

താന്‍ 2198ല്‍ നിന്നുള്ള ടൈം ട്രാവലറാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ജ്യോതിഷിയായ ബാബ വംഗ നടത്തിയത് പോലുള്ള പ്രവചനങ്ങളാണ് ഇയാളും നടത്തുന്നത്. മൂന്ന് ദേശീയ പ്രകൃതി ദുരന്തങ്ങള്‍ ഉടന്‍ സംഭവിക്കുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഇതിലൊന്ന് യൂറോപ്പിലായിരിക്കുമെന്നും, പൂര്‍ണ തകര്‍ച്ച കാണാമെന്നും ടൈം ട്രാവലര്‍ പറയുന്നു. നിരവധി പേരാണ് ഇയാളുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പിച്ച് പറയുന്നത്.

2

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്ന് പ്രകൃതി ദുരന്തങ്ങള്‍ക്ക് ഭൂമി സാക്ഷ്യം വഹിക്കുമെന്നാണ് ഇയാളുടെ വാദം. 2026ലാണ് ആദ്യത്തെ ദുരന്തമുണ്ടാവുക. രാക്ഷസ തിരമാലകള്‍ക്ക് അന്ന് അത്‌ലാന്റിക് മഹാസമുദ്രം സാക്ഷ്യം വഹിക്കും. 784 അടി ഉയരത്തിലുള്ള തിരമാലകളുമായി സുനാമി അത്‌ലാന്റിക് മേഖലയില്‍ ആഞ്ഞടിക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇനി വെറും നാല് കൊല്ലം മാത്രമാണ് ഉള്ളതെന്നും യുവാവ് ഓര്‍മിപ്പിക്കുന്നു.

3

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

ആദ്യ ദുരന്തം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് അടുത്ത ദുരന്തമുണ്ടാവുക. 2029ല്‍ അമേരിക്കയുടെ കിഴക്കന്‍ തീരത്താണ് അടുത്ത തകര്‍ച്ചയുണ്ടാവുക. ഇതുവരെ കാണാത്ത അത്ര ഭീമാകാരനായ ഒരു കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്ത് ആഞ്ഞ് വീശുമെന്ന് ഇയാള്‍ പറയുന്നു. അതേസമയം ആരും ഭാഗ്യം കൊണ്ട് മരിക്കില്ലെന്നും ഇയാള്‍ ആശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ എത്ര നാശനഷ്ടമുണ്ടാകുമെന്ന് മാത്രം ഇയാള്‍ പ്രവചിച്ചിട്ടില്ല.

4

2033ലാണ് അടുത്ത ദുരന്തം സംഭവിക്കുക. ഇത്തവണ അത് ദക്ഷിണ യൂറോപ്പിലാണ് സംഭവിക്കുക. യൂറോപ്പ് മേഖലയെ ഒന്നടങ്കം കുലുക്കുന്ന അതിശക്തമായ ഭൂകമ്പം ഇവിടെയുണ്ടാകുമെന്നാണ് പ്രവചനം. അതേസമയം നിരവധി പേര്‍ ഈ പ്രവചനത്തെ അനുകൂലിക്കുമ്പോള്‍ എതിര്‍ക്കുന്നവരും ധാരാളമുണ്ട്. നിങ്ങള്‍ യഥാര്‍ത്ഥ ടൈം ട്രാവലര്‍ അല്ലെന്ന് ഒരാള്‍ കുറിച്ചു. ഇങ്ങനൊരു സംഭവം നടക്കുന്നത് വരെ ഇതൊന്നും വിശ്വസിക്കാന്‍ പറ്റില്ലെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

5

നേരത്തെ ഇതേ ടൈം ട്രാവലര്‍ നടത്തിയ മറ്റൊരു പ്രവചനവും വൈറലായിരുന്നു. അഞ്ച് തിയതികളിലായി ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ സംഭവിക്കുമെനനാണ് ഈനോ ആള്‍റിച്ച് എന്ന യുവാവ് പറഞ്ഞത്. ഭൂമിയുടെ അതേ തരത്തിലുള്ള ഒരു ഗ്രഹം നവംബര്‍ മുപ്പതിന് ജെയിംസ് വെബ്ബ് ടെലസ്‌കോപ്പിലൂടെ കണ്ടെത്തുമെന്നായിരുന്നു ഇതില്‍ ആദ്യത്തെ പ്രവചനം. 750 അടി ഉയരത്തിലുള്ള രാക്ഷസ തിരമാലകളുമായി ഒരു മെഗാ സുനാമി യുഎസ്സിന്റെ പശ്ചിമ തീരത്ത് ആഞ്ഞടിക്കുമെന്നായിരുന്നു രണ്ടാം പ്രവചനം. സാന്‍ഫ്രാന്‍സിസ്‌കോയെ ഇത് തകര്‍ക്കുമെന്നും യുവാവ് പറഞ്ഞു.

6

മനുഷ്യര്‍ പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തുമെന്നും, വൈകാതെ അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തുമെന്നും ഇയാള്‍ പറയുന്നു. ഡിസംബര്‍ എട്ടിന് വലിയൊരു ഉല്‍ക്കാശില ഭൂമിയില്‍ പതിക്കുമെന്നും, അതില്‍ മനുഷ്യര്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ലോഹങ്ങള്‍ ഉണ്ടാവുമെന്നും ഈനോ പറയുന്നു. ഒപ്പം അന്യഗ്രഹജീവികളും ഭൂമിയിലെത്തുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. നാല് യുവാക്കള്‍ ഫെബ്രുവരി ആറിന് മറ്റ് ഗ്രഹങ്ഹളിലേക്ക് പോകാനുള്ള ഡിവൈസ് കണ്ടെത്തുമെന്നും ഇയാളുടെ പ്രവചനത്തിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+