ബാബ വംഗ തോറ്റുപോകുന്ന പ്രവചനം; റഷ്യയില്‍ അക്കാര്യം സംഭവിക്കും, പുടിന് ഈ ഗതി വരും!!
ലണ്ടന്‍: പ്രവചനങ്ങളുടെ ലോകത്ത് കിരീടം വെച്ച രാജ്ഞിയാണ് ബാബ വംഗ. അവര്‍ പറയുന്ന കാര്യങ്ങള്‍ അമ്പരപ്പിക്കും വിധം ശരിയായി വരാറുണ്ട്. ജ്യോതിഷ ലോകത്ത് എപ്പോഴും ഉയര്‍ന്ന് കേള്‍ക്കാറുള്ള ഒരു കാര്യമാണ്, ഇവര്‍ക്ക് എന്നെങ്കിലും ഒരു എതിരാളി ഉണ്ടാവുമോ? അതല്ലെങ്കില്‍ പിന്തുടര്‍ച്ചക്കാരുണ്ടാവുമോ എന്നും ആളുകള്‍ ചോദിക്കാറുണ്ട്. ഉത്തരം കിട്ടാത്ത ചോദ്യമാണിത്.

പക്ഷേ കഴിഞ്ഞ കുറച്ച് കാലങ്ങളായി ടൈം ട്രാവലര്‍ വിഭാഗങ്ങള്‍ ബാബ വംഗയ്ക്ക് മുകളിലേക്ക് പ്രവചനങ്ങളെ കൊണ്ടുപോകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ വിഭാഗം വൈറലാണ്. അത്തരമൊരു ടൈം ട്രാവലറുടെ പ്രവചനമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. വിശദമായി അതൊന്ന് പരിശോധിക്കാം....

ഈ ടൈം ട്രാവലര്‍ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് പ്രവചിച്ചിരിക്കുന്നത്. റഷ്യയില്‍ വമ്പന്‍ മാറ്റമാണ് ഇയാള്‍ പറയുന്നത്. തനിക്ക് ഇത് നേരത്തെ അറിയാന്‍ കഴിഞ്ഞ കാര്യമാണെന്ന് ഇയാള്‍ പറയുന്നു. 2160ല്‍ നിന്നാണ് താന്‍ ഈ കാലത്തിലേക്ക് എത്തിയതെന്നും ഇയാള്‍ അവകാശപ്പെടുന്നു. അതുകൊണ്ട് തനിക്ക് ഭാവിയിലെ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. അതിന്റെ വീഡിയോയാണ് ടിക് ടോക്കര്‍ കൂടിയായ ഇയാള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ദ ഫ്യൂച്ചര്‍ ഈസ് ഹിയര്‍ 92 എന്ന ടൈം ട്രാവലറാണ് ഈ പ്രവചനം നടത്തിയത്.

അതേസമയം ഈ ടൈം ട്രാവലര്‍ അടുത്തിടെ മാത്രമാണ് ടിക് ടോക്കില്‍ വന്നിട്ടുണ്ട്. ഈ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ആദ്യ വീഡിയോയ്ക്ക് നാലായിരത്തില്‍ അധികം കാഴ്ച്ചക്കാരുണ്ട്. മൊത്തം രണ്ട് വീഡിയോകളാണ് ഉള്ളത്. ഈ വര്‍ഷം സുപ്രധാനപ്പെട്ട ഒരു കാര്യം നടക്കുമെന്നാണ് ഇതില്‍ പറയുന്നത്. പ്രധാനമായും അതൊരു ഭക്ഷ്യക്ഷാമമായിരിക്കും. ലോകം മുഴുവന്‍ അതില്‍ നരകിക്കുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. ലോകം മുഴുവന്‍ ദുരന്തമായി പടരുന്ന തരത്തിലായിരിക്കും ഭക്ഷ്യക്ഷാമമെന്നും ഇയാള്‍ പ്രവചിക്കുന്നു.

അത് മാത്രമല്ല റഷ്യയിലും നിര്‍ണായക മാറ്റങ്ങള്‍ ഈ യുവാവ് പ്രവചിക്കുന്നു. റഷ്യയിലും വ്‌ളാദിമിര്‍ പുടിന്റെ അധികാരത്തില്‍ മാറ്റമുണ്ടാവുമെന്നാണ് ഇയാള്‍ പ്രവചിക്കുന്നു. ഭരണമാറ്റമാണ് ഇയാള്‍ സൂചിപ്പിക്കുന്നു. അതേസമയം ഇത് ലോകരാജ്യങ്ങള്‍ക്കും ശുഭകരമായ വാര്‍ത്തയാണ്. പുടിന്‍ കാരണമാണ് യുക്രൈന്‍ യുദ്ധം നടക്കുന്നതെന്നാണ് ലോകരാജ്യങ്ങള്‍ വിശ്വസിക്കുന്നുന്നത്. അദ്ദേഹത്തിന്റെ കടുംപിടുത്തമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ പുടിന്‍ മാറുന്നതോടെ യുക്രൈന്‍ യുദ്ധം അവസാനിക്കുന്നതിലേക്കും നയിക്കപ്പെടാം.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
അതേസമയം പ്രവചനമാണെങ്കിലും പുടിന്‍ മാറുമെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. പക്ഷേ അദ്ദേഹത്തിന് ആരോഗ്യത്തിന് ചില പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവയെന്ന് സൂചനയുണ്ട്. നേരത്തെ ഒരു ജ്യോതിഷി പുടിന്‍ ഇല്ലാതാവുമെന്ന പ്രവചനവും നടത്തിയിരുന്നു. 2023ല്‍ തന്നെ ഇത് നടക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ പുടിന്‍ കടുത്ത രീതിയില്‍ യുക്രൈനില്‍ ആക്രമണം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും അത് പാലിക്കാന്‍ പുടിന്‍ തയ്യാറായിട്ടില്ല.

അതേസമയം മറ്റൊരു കായിക മത്സരത്തില്‍ ഷാര്‍ലെറ്റ് ഹോര്‍ണെറ്റ്‌സ് അവരുടെ ചാമ്പ്യന്‍ഷിപ്പ് വിജയിക്കുമെന്നും, മാവറിക്‌സിനെ പരാജയപ്പെടുത്തുമെന്നും ഈ ടൈം ട്രാവലര്‍ പ്രവചിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു ടൈം ട്രാവലറും അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ പ്രവചിച്ചിരുന്നു. കടലിനടിയില്‍ നിന്ന് ദുരൂഹത നിറഞ്ഞ കണ്ടുപിടുത്തം ഉണ്ടാവുമെന്നായിരുന്നു പ്രവചനം. അത് മാത്രമല്ല ഇത്രയും കാലം നമ്മുടെ കഥകളില്‍ മാത്രം കേട്ടുപഴകിയിരുന്നു ഒരു അജ്ഞാത ഭീകര ജീവി സത്യമാണെന്ന് തെളിയുമെന്നാണ് പ്രവചനം. ഇത് കഥകളിലൂടെ കൊച്ചുകുട്ടികളെ ഭയപ്പെടുത്തിയിരുന്ന ജീവിയായിരിക്കുമെന്നും ഇയാള്‍ പറയുന്നു.

2198ല്‍ നിന്നുള്ള ട്രൈം ട്രാവലറാണ് താനെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. 2044ല്‍ സമുദ്രത്തിന്റെ ആഴത്തട്ടില്‍ മനുഷ്യര്‍ ചില കണ്ടുപിടുത്തം നടത്തുമെന്നാണ് ഈ യുവാവ് പ്രവനം. അതേസമയം 2026ല്‍ അത്‌ലാന്റിക് മഹാസമുദ്രത്തില്‍ വലിയ സുനാമി തന്നെ ആഞ്ഞടിക്കുമെന്നാണ് പ്രവചനം. അതുപോലെ അമേരിക്കയുടെ കിഴക്കന്‍ തീരത്ത് വലിയ ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്നും, ആ നഗരത്തെ തകര്‍ത്തെറിയുമെന്നും മറ്റൊരു ടൈം ട്രാവലര്‍ പ്രവചിച്ചിരുന്നു. ഇതെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്.












Click it and Unblock the Notifications