Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗയെ കടത്തിവെട്ടി പ്രവചനം; ചൊവ്വയില്‍ അക്കാര്യം ഉടന്‍ കണ്ടെത്തും, പിന്നെ അത് സംഭവിച്ചിരിക്കും

ബാബ വംഗയെ കടത്തിവെട്ടുന്ന ചില പ്രവചനങ്ങള്‍ ഇടയ്ക്ക് വരാറുണ്ട്. ഭൂമിയില്‍ ഇനി സംഭവിക്കാന്‍ പോകുന്ന അത്തരമൊരു പ്രവചനമാണ് ഇപ്പോള്‍ ഒരു യുവാവ് നടത്തിയിരിക്കുന്നത്.

time traveler

ലണ്ടന്‍: ലോകാവസാനങ്ങളെ കുറിച്ച് നിരവധി പ്രവചനങ്ങള്‍ പലപ്പോഴായി വരാറുണ്ട്. ബാബ വംഗ അത്തരം പ്രവചനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. ഓരോ വര്‍ഷവും എന്തൊക്കെ നടക്കുമെന്ന് അവര്‍ നേരത്തെ പ്രവചിച്ചതാണ്. മരണത്തിന് മുമ്പ് തന്നെ ലോകത്ത് എന്തൊക്കെ നടക്കുമെന്നും, ലോകാവസാനം എന്നായിരിക്കുമെന്നുമെല്ലാം അവര്‍ പ്രവചിച്ചിട്ടുണ്ട്.

അതുകൊണ്ട് ഓരോ വര്‍ഷവും അവരുടെ പ്രവചനത്തിനായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അവരുടെ പ്രവചനത്തിന് ഒപ്പമോ അതിന് മുകളിലോ പോകുന്നവര്‍ ആരെങ്കിലുമുണ്ടോ? അത്തരമൊരു പ്രവചനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ വര്‍ഷം നടക്കാന്‍ പോകുന്ന കാര്യങ്ങളാണിത്. വിശദമായ വിവരങ്ങളിലേക്ക്....

ബാബ വംഗയെ പോലെ പ്രവചനം

ബാബ വംഗയെ പോലെ പ്രവചനം

ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയെ അനുസ്മരിപ്പിക്കുന്ന പ്രവചനമാണ് ഈ യുവാവ് നടത്തിയിരിക്കുന്നത്. താനൊരു ടൈം ട്രാവലര്‍ കൂടിയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. 2858ാം വര്‍ഷത്തില്‍ നിന്നുള്ളയാളാണ് താനെന്നും, അതുകൊണ്ട് കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുമെന്നും ഇയാള്‍ പറയുന്നു. മനുഷ്യനെ ഞെട്ടിക്കുന്നൊരു കാര്യം ഈ വര്‍ഷം സംഭവിക്കുമെന്നാണ് ഇയാളുടെ പ്രവചനം.

ചൊവ്വയില്‍ അക്കാര്യം സംഭവിക്കും

ചൊവ്വയില്‍ അക്കാര്യം സംഭവിക്കും

മനുഷ്യന്‍ ഏറെ പ്രതീക്ഷയോടെ ചില കാര്യങ്ങള്‍ കണ്ടെത്തുമെന്ന് പറയപ്പെടുന്ന സ്ഥലമാണ് ചൊവ്വ. അവിടേക്കുള്ള പര്യവേഷണവും ആരംഭിച്ച് കഴിഞ്ഞു. ഇതിനോടകം ചില വിവരങ്ങള്‍ ഭൂമിയിലേക്ക് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ ചൊവ്വയുടെ ബന്ധപ്പെട്ട പ്രവചനമാണ് ടൈം ട്രാവലര്‍ നടത്തിയിരിക്കുന്നത്. മനുഷ്യന്റെ അസ്ഥി ചൊവ്വയില്‍ നിന്ന് കണ്ടെത്തുമെന്നാണ് ഇയാളുടെ പ്രവചനം. ഞെട്ടിച്ച പ്രവചനമാണിത്. ഈ വര്‍ഷം അവസാനത്തോടെ അത് സംഭവിക്കുമെന്നാണ് ഇയാള്‍ പറയുന്നത്.

ആറായിരത്തോളം ഫോളോവേഴ്‌സ്

ആറായിരത്തോളം ഫോളോവേഴ്‌സ്

ഡാര്‍ക്‌നസ് ടൈംട്രാവല്‍ എന്ന ഐഡിയില്‍ നിന്നാണ് ഇയാള്‍ ടിക് ടോക്കില്‍ പ്രവചനങ്ങള്‍ നടത്തുന്നത്. ആറായിരത്തോളം ഫോളോവേഴ്‌സ് ഇയാള്‍ക്കുണ്ട്. ഈ യുവാവിന്റെ പ്രവചനങ്ങള്‍ക്കായി ആളുകള്‍ കാത്തിരിക്കുകയാണ്. അന്യഗ്രഹജീവികള്‍ മുതല്‍ തമോഗര്‍ത്തം വരെയുള്ള കാര്യങ്ങളാണ് ഇയാളുടെ പ്രവചനത്തിലുള്ളത്. പുതിയ പ്രവചനങ്ങളാണ് ഏറ്റവും കൂടുതല്‍ വൈറലായിരിക്കുന്നത്. പലരും ഇത് നടക്കുമെന്ന് ഉറപ്പിച്ചാണ് നില്‍ക്കുന്നത്.

മനുഷ്യന്‍ ചൊവ്വയിലെത്തും

മനുഷ്യന്‍ ചൊവ്വയിലെത്തും

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

മനുഷ്യന്റെ ശരീരഭാഗങ്ങള്‍ വൈകാതെ തന്നെ എല്ലാവര്‍ക്കും ചൊവ്വയില്‍ കാണാമെന്ന മുന്നറിയിപ്പാണ് ഇയാള്‍ നല്‍കുന്നത്. താനൊരു യഥാര്‍ത്ഥ ടൈം ട്രാവലറാണെന്നും ഇയാള്‍ അവകാശപ്പെടുന്നു. 2023ലെ അഞ്ച് തിയതികള്‍ പ്രത്യേകം ഓര്‍ത്തിരിക്കണമെന്നും, ഭൂമിയെയും മനുഷ്യനെയും ഞെട്ടിക്കുന്ന കാര്യങ്ങള്‍ ഈ ദിവസങ്ങളില്‍ സംഭവിക്കുമെന്നാണ് ടൈം ട്രാവലര്‍ പറയുന്നത്. അതുകൊണ്ട് മുന്നറിയിപ്പ് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്യഗ്രഹജീവികള്‍ ഭൂമി പിടിക്കും

അന്യഗ്രഹജീവികള്‍ ഭൂമി പിടിക്കും

ഫെബ്രുവരി 28 ആണ് സൂക്ഷിക്കേണ്ട ദിനം. വളരെ അപകടകരമായ ദിനമായിരിക്കും ഇത്. ഭീകരനും അക്രമകാരിയുമായ ഒരു അന്യഗ്രഹജീവികള്‍ ഭൂമി മനുഷ്യരില്‍ നിന്ന് പിടിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ദീര്‍ഘകാലമായുള്ള പ്രവചനങ്ങളെ ശരിവെക്കുന്ന പ്രവചനമാണിത്. മാര്‍ച്ച് 30ന് ഒരു വിമാനം തമോഗര്‍ത്തില്‍ കുടുങ്ങി കാണാതാവുമെന്നാണ് അടുത്ത പ്രവചനം. അതേസമയം യാത്രക്കാരെ സംബന്ധിച്ച് ഇത് ആറ് സെക്കന്‍ഡുകളായിരിക്കും. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് ഇത് ആറുവര്‍ഷത്തെ കാലാവധിയായിരിക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു.

സൂര്യനില്‍ നിന്ന് പ്രത്യേക ശക്തി

സൂര്യനില്‍ നിന്ന് പ്രത്യേക ശക്തി

മെയ് നാലിനാണ് ചൊവ്വയില്‍ നിന്ന് മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തുക. അതിലൂടെ എല്ലാവരും നമ്മള്‍ ചൊവ്വയില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായതെന്ന് വിശ്വസിക്കും. ജൂലായ് രണ്ടിന് ആറ് മനുഷ്യര്‍ക്ക് പ്രത്യേക ശക്തികള്‍ ലഭിക്കും. അത് സൂര്യനില്‍ നിന്നുള്ള പ്രത്യേക ഊര്‍ജത്തിലൂടെയാണ് ലഭിക്കുക. ഓഗസ്റ്റ് 19ന് ഒരു സര്‍ക്കാരിന്റെ രഹസ്യ ഏജന്‍സിയുടെ പ്രൊജക്ടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ മറ്റൊരു പ്രപഞ്ചത്തിലേക്കുള്ള വാതില്‍ കണ്ടെത്തുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു.

അന്യഗ്രഹജീവികളുമായി യുദ്ധം

അന്യഗ്രഹജീവികളുമായി യുദ്ധം

നേരത്തെ മറ്റൊരു ടൈം ട്രാവലറും വലിയൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു. മനുഷ്യരേക്കാള്‍ ബുദ്ധിമാന്മമാരായ അന്യഗ്രഹജീവികളുമായി നമ്മള്‍യുദ്ധത്തിന് പോകുമെന്നായിരുന്നു പ്രവചനം. പുതിയൊരു ലോകം അധോതലത്തില്‍ നമ്മള്‍ കണ്ടെത്തുമെന്നും ഇയാള്‍ പ്രവചിച്ചിരുന്നു. ഒരു ഗുഹ നമ്മള്‍ കണ്ടെത്തുമെന്നും, ഭൂമിയുടെ പ്രതലത്തിന് അടിയിലായി മറച്ചുവെച്ചിരുന്ന ഒരു പുതിയ ലോകം അതിലൂടെകണ്ടെത്തുമെന്നും, അത് പുതിയൊരു ജീവികളെ കണ്ടെത്തുന്നതിന് വഴിയൊരുക്കുമെന്നും ഇയാള്‍ പ്രവചിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+