ബാബ വംഗ തോറ്റ് പോകും, ഞെട്ടിച്ച പ്രവചനം; ലോകകപ്പ് ജേതാക്കളാകാന്‍ പോകുന്നത് ഈ ലാറ്റിനമേരിക്കന്‍ ടീം
പ്രവചനങ്ങള്‍ക്ക് പേരുകേട്ട ജ്യോതിഷിയാണ് ബാബ വംഗ. അവരുടെ പ്രവചനങ്ങള്‍ക്ക് ഇന്നും വലിയ ആരാധകരുണ്ട്. പറഞ്ഞതില്‍ ഭൂരിഭാഗവും ഇതുവരെ സംഭവിച്ചിട്ടുണ്ട്. ഇവര്‍ക്ക് ശേഷം നിരവധി പേര്‍ പ്രവചനങ്ങളുമായി രംഗത്ത് വന്നെങ്കിലും അവരൊന്നും വേണ്ടത്ര വിജയിച്ചിരുന്നില്ല. ഇവരുടെ പ്രവചനങ്ങളില്‍ ലോകാവസാനം വരെയുള്ള കാര്യങ്ങളുണ്ട്. അതുകൊണ്ട് ഓരോ വര്‍ഷവും രണ്ടെണ്ണമെങ്കിലും ശരിയായി വരാറുണ്ട് പ്രവചനങ്ങള്‍.
ബാബ വംഗയെ പോലെ തന്നെയാണ് ടൈം ട്രാവലര്‍മാര്‍. ഇവര്‍ ജ്യോതിഷികളാണെന്ന് അവകാശപ്പെടാറില്ലെങ്കിലും, തങ്ങള്‍ മുമ്പേ കണ്ടതാണ് ഇക്കാര്യമെന്നും പ്രവചിച്ച് ഇവര്‍ രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ ഇവര്‍ ഈ വര്‍ഷത്തെ ലോകകപ്പ് ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ്. വിശദായ വിവരങ്ങളിലേക്ക്.....

ഈ ടൈം ട്രാവലര്‍ ടിക് ടോക്കിലൂടെയാണ് ഈ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ജയിക്കുന്നവരുടെ ചിത്രങ്ങളും ഇയാള്‍ നല്‍കിയിട്ടുണ്ട്. ലോകകപ്പ് ഫൈനലും സ്‌കോര്‍ കാര്‍ഡും അടങ്ങിയ ഒരു ചിത്രവും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് ഭാവിയില്‍ നിന്ന് താന്‍ വന്നത് കൊണ്ട് എടുക്കാന്‍ സാധിച്ചതാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഏതൊക്കെയാണ് ടീമുകള്‍ എന്നും ഇയാള്‍ ഈ ചിത്രത്തില്‍ പറയുന്നുണ്ട്. അതേസമയം ഈ പ്രവചനം വന്‍ വൈറലായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.

അതേസമയം ലാറ്റിനമേരിക്കന്‍ ടീമായ ബ്രസീല്‍ ഫ്രാന്‍സിനെ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലില്‍ പരാജയപ്പെടുത്തുമെന്നാണ് ഇയാളുടെ പ്രവചനം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരിക്കും ബ്രസീല്‍ വിജയിക്കുകയെന്നും ഇയാള്‍ പറയുന്നു. മാര്‍ക്വിനോസും, റിച്ചാര്‍ഡ്‌സനും ടീമിനായി ഗോള്‍ നേടുമെന്നും ഇയാള്‍ പറയുന്നു. ഫ്രാന്‍സിനായി ഗ്രിസ്മാനായിരിക്കും ഗോള്‍ നേടുകയെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു.

ലോകകപ്പിന്റെ ഫൈനല്‍ മൂന്നാഴ്ച്ച കഴിഞ്ഞ് മാത്രം നടക്കാനിരിക്കുന്നതാണ്. അതാണ് ഈ യുവാവ് പ്രവചിച്ചിരിക്കുന്നത്. നിലവില്‍ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ഫ്രാന്‍സും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ മുന്നോട്ടുള്ള യാത്ര എളുപ്പമാവില്ലെന്നാണ് സൂചന. ചെറിയ ടീമുകള്‍ പലതും വമ്പന്‍മാരെ അട്ടിമറിച്ച് മുന്നേറുകയാണ്. അര്‍ജന്റീനയും ജര്‍മനിയും അടക്കമുള്ള വമ്പന്‍മാരാണ് തോല്‍വികള്‍ ഏറ്റുവാങ്ങിയത്.

ലോകകപ്പ് ഫൈനലില്‍ നിന്ന് എടുത്ത ഫുട്ടേജ് എന്ന നിലയ്ക്കാണ് ഇയാള്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്. നിരവധി പേരാണ് ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഫൈനലിലേത് പോലെ തോന്നിക്കുന്നുവെന്ന് കമന്റ് ചെയ്തിരിക്കുന്നത്. നേരത്തെ ഇതേ ടൈം ട്രാവലര്‍ അമ്പരപ്പിച്ച പ്രവചനം നടത്തിയിരുന്നു. 2020ല്‍ നടക്കേണ്ടിയിരുന്ന ഫൈനലിനെ കുറിച്ചായിരുന്നു പ്രവചനം. ഇറ്റലി വിജയിക്കുമെന്നായിരുന്നു പ്രവചനം. 2-1 എന്ന സ്‌കോറിന് ഇറ്റലി വിജയിക്കുകയും ചെയ്തു. പ്രവചനം വന്ന് ആഴ്ച്ചകള്‍ക്ക് ശേഷമായിരുന്നു ഇത് ശരിയായി വന്നത്.

ഇതേ യൂസര്‍ തന്നെയാണ് ഇപ്പോള്‍ പുതിയ പ്രവചനവുമായി വന്നിരിക്കുന്നത്. മൂന്നാഴ്ച്ച കഴിഞ്ഞുള്ള സമയത്താണ് ഈ വീഡിയോ പകര്‍ത്തിയതെന്നും, ഇത് ടൈം ട്രാവലിലൂടെ സഞ്ചരിച്ച് സാധ്യമായതാണെന്നും ഇയാള്‍ പറയുന്നു. ഇതിനോടകം നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ ബ്രസീല്‍ താരങ്ങളം ആരാധകരും ആഘോഷിക്കുന്നതാണ് ഉള്ളത്. തോല്‍വിയില്‍ തല കുമ്പിട്ട് ഫ്രാന്‍സിന്റെ ഒലിവര്‍ ജിറൂദ് നടന്ന് പോകുന്നതും കാണാം. സ്‌കോര്‍ ബോര്‍ഡില്‍ ബ്രസില്‍ 2-ഫ്രാന്‍സ്-1 എന്നും കാണാം.

ആരൊക്കെയാണ് ഫൈനലില്‍ ഗോള്‍ നേടിയതെന്നും അതിനടിയില്‍ കാണിക്കുന്നുണ്ട്. രണ്ട് മില്യണ്‍ ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ഇതും യാഥാര്‍ത്ഥ്യമാകട്ടെ എന്നാണ് ഒരു യൂസര്‍ കുറിച്ചത്. എന്നാല്‍ കുറച്ച് പേര്‍ ഇയാളുടെ അവകാശവാദങ്ങളെ തള്ളിയിട്ടുണ്ട്. ഇവരുടെ വീഡിയോയുടെ എഡിറ്റിംഗിനെ അഭിനന്ദിക്കുന്നുണ്ട്. വീഡിയോ ശരിക്കും ഫൈനല്‍ നടക്കുന്ന സ്ഥലത്തുള്ളത് പോലെയുണ്ടെന്ന് ഇവര്‍ പറയുന്നു. അതേസമയം റിച്ചാറിള്‍സന്‍ സെര്‍ബിയക്കെതിരെ ആദ്യ മത്സരത്തില്‍ നേടിയ ഗോളിന്റെ ദൃശ്യങ്ങളാണിതെന്ന് മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications