ബാബ വംഗ തോറ്റുപോകും പ്രവചനം; മനുഷ്യര്‍ ഭയക്കുന്ന ആ കാര്യം വീണ്ടുമെത്തും, സംഭവിക്കുക ഇക്കാര്യങ്ങള്‍
ലണ്ടന്‍: ബാബ വംഗയെ പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവചനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഭൂമിക്ക് അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ മുതല്‍ അടുത്ത ഏതാനും മാസങ്ങള്‍ വരെ സംഭവിക്കുന്നതാണ് ഇക്കാര്യങ്ങള്‍. 2023 ഭൂമിയെ സംബന്ധിച്ച് ഒരുപാട് ദുരിതവും, അതോടൊപ്പം കുറച്ച് നല്ല കാര്യങ്ങളും സംഭവിക്കുമെന്നാണ് ഈ പ്രവചനത്തില്‍ പറയുന്നത്.
ബാബ വംഗയെ പോലെ പ്രവചനം നടത്തുന്ന ടൈം ട്രാവലറാണ് ഈ കാര്യങ്ങളെല്ലാം തിയതി സഹിതം പ്രവചിച്ചിരിക്കുന്നത്. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് ഈ പ്രവചനങ്ങള്‍. ഇതെല്ലാം സംഭവിച്ചാല്‍ ഭൂമി വലിയ പ്രശ്നത്തിലേക്ക് വീഴും.

ഞാനൊരു ടൈം ട്രാവലര്‍
ഈനോ അലാറിച്ച് എന്ന ടൈം ട്രാവലറാണ് ബാബ വംഗയെ പോലെ പ്രവചനവുമായി എത്തിയിരിക്കുന്നത്. 2671ല്‍ നിന്നുള്ള ടൈം ട്രാവലറാണ് താനെന്ന് ഇയാള്‍ അവകാശപ്പെടുന്നു അതുകൊണ്ട് തനിക്ക് ഭാവിയിലെ കാര്യങ്ങള്‍ കാണാനുള്ള കഴിവുണ്ടെന്ന് ഇയാള്‍ പറയുന്നു. ലോകത്തെ മാറ്റി മറിക്കുന്ന കാര്യങ്ങള്‍ അടുത്ത ദിവസങ്ങളിലായി നടന്ന് തുടങ്ങുമെന്ന് ഈനോ പറയുന്നു. ടിക് ടോക്കിലൂടെ ഇത്തരം പ്രവചനങ്ങള്‍ നടത്തി വളരെ പ്രശസ്തനായ വ്യക്തിയാണ് ഈനോ അലാറിച്ച്. പലതും ഭയപ്പെടുത്തുന്ന പ്രവചനങ്ങളാണ്.
വരാനിരിക്കുന്നത് അന്യഗ്രഹജീവികള്‍ അടക്കം
റേഡിയന്റ് ടൈം ട്രാവലര്‍ എന്ന പേരിലാണ് അലാറിച്ച് അറിയപ്പെടുന്നത്. 26000 ഫോളോവേഴ്സും ഇയാള്‍ക്കുണ്ട്. ഭൂമിയെ പോലുള്ള ഇരട്ട ഗ്രഹങ്ങള്‍, അന്യഗ്രഹ ജീവികളുടെ സന്ദര്‍ശനം, മറ്റൊരു ലോകത്തേക്കുള്ള പോര്‍ട്ടല്‍ തുറക്കുന്നത്, അടക്കമുള്ള കാര്യങ്ങള്‍ ഇയാളുടെ മുന്‍ പ്രവചനങ്ങളിലുണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ ഏറ്റവും പുതിയ പ്രവചനത്തില്‍ ഭൂമി നേരിടാന്‍ പോകുന്ന വന്‍ ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഉള്ളത്. പലരുടെയും ജീവന് അപകടത്തിലാണെന്ന് ഇയാള്‍ മുന്നറിയിപ്പ് നല്കുന്നു.
സൂപ്പര്‍ വോള്‍ക്കാനോ സര്‍വവും ഇല്ലാതാക്കും
ഭൂമിയില്‍ ഒരു മെഗാ അഗ്നിപര്‍വ വിസ്ഫോടനം നടക്കുമെന്നാണ് ടൈം ട്രാവലറുടെ പ്രവചനം. ഇതിലൂടെ ആയിരക്കണക്കിന് ആളുകള്‍ മരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇയാളുടെ വീഡിയോയ്ക്ക് 2700 ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ നാലിനായിരിക്കും ആദ്യ ദുരന്തം സംഭവിക്കുകയെന്നാണ് യുവാവ് പറയുന്നത്. ഉരുകി കൊണ്ടിരിക്കുന്ന മഞ്ഞുപാളികള്‍ മുകളില്‍ നിന്ന് ഒരു പ്ലേഗ് മഹാമാരിയെ കണ്ടെത്തും. ഇതിനെ നിയന്ത്രണവിധേയമാക്കും മുമ്പ് 52000 പേരെ ഈ വൈറസ് ബാധിച്ചിരിക്കുമെന്നും ടൈം ട്രാവലര്‍ മുന്നറിയിപ്പ് നല്കുന്നു.

ഭൂമി ഒന്നാകെ കുലുങ്ങും
മെയ് പന്ത്രണ്ടിന് ദിനോസറിന്റെ മുട്ട കണ്ടെത്തും. അതിന് യാതൊരു പ്രശ്നവും ഉണ്ടായിരിക്കില്ല. പെര്‍ഫെക്ടായി ഇന്‍ക്യുബേറ്റ് ചെയ്ത് വെച്ച രീതിയിലായിരിക്കും ആ മുട്ടയുണ്ടാവുക. ട്രൈസറോടോപ്സിന്റേതായിരിക്കും ആ മുട്ട. അത് മാത്രമല്ല ഭൂമിയെ കാത്തിരിക്കുന്നത് മറ്റൊരു വലിയ ദുരന്തമാണ്.
ജൂണ്‍ നാലിന് ഒരു വലിയ ഭൂകമ്പം സമുദ്രത്തിന്റെ മധ്യത്തിലായി സംഭവിക്കും. ഇതിലൂടെ വലിയ കിടങ്ങ് തന്നെ അവിടെ രൂപപ്പെടും. ഇത് മരിയാന ട്രെഞ്ചിനേക്കാള് രണ്ട് മടങ്ങ് വലുതായിരിക്കും. വംശനാശം സംഭവിച്ച പല ജീവികളും അതിലൂടെ പുറത്തേക്ക് വരുമെന്നും ടൈം ട്രാവലര്‍ മുന്നറിയിപ്പ് നല്കുന്നു.
ഭയപ്പെടുത്തുന്ന സൂപ്പര്‍ വോള്‍ക്കാനോ
ജൂലായ് പതിനെട്ടിന് മനുഷ്യര്‍ ഒരിക്കലും സംഭവിക്കരുതെന്ന് കരുതിയ ഒരു കാര്യം പശ്ചിമ അമേരിക്കയില്‍ സംഭ വിക്കും. ഒരു സൂപ്പര്‍ വോള്‍ക്കാനോ ഇവിടെ പൊട്ടിത്തെറിക്കും. ഇതിന്റെ രൂക്ഷതയില്‍ ആകാശമാകെ ചാരവും പുകയും കൊണ്ട് മൂടും. നൂറുകണക്കിന് ആളുകള്‍ ഈ വിസ്ഫോടനത്തില്‍ കൊല്ലപ്പെടും.
യുഎസ്സിന്റെ ആകാശത്തിലാകെ പുക കൊണ്ട് മൂടുമെന്നും ടൈം ട്രാവലര്‍ മുന്നറിയിപ്പ് നല്കുന്നു. ഓഗസ്റ്റ് 24ന് ഒരു പ്രാചീന സമൂഹത്തെ ദക്ഷിണ അമേരിക്കയില്‍ കണ്ടെത്തും. ഇവരുടെ സാങ്കേതിക വിദ്യ നമ്മളേക്കാള്‍ വളരെ മുന്നിലായിരിക്കും. സെപ്റ്റംബര്‍ പതിനെട്ടിന് ആഫ്രിക്കയില്‍ കാന്തിക മണ്ഡലം കണ്ടെത്തും. ഇത് വടക്കുനോക്കി യന്ത്രത്തേക്കാള്‍ ശക്തമായിരിക്കും.
ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications