ബാബ വംഗ പറഞ്ഞത് സത്യമാകും, ഭൂമിയില്‍ അത് സംഭവിക്കും, മനുഷ്യര്‍ അവിടേക്ക് രക്ഷപ്പെടുമെന്ന് പ്രവചനം
ഭൂമിയുടെ നാശം വരുന്നുവെന്നാണ് ഒരു യുവാവ് പ്രവചിച്ചിരിക്കുന്നത്. ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യമാണിതെന്ന് ഇയാള്‍ പറയുന്നു. ഭൂമിയുടെ സര്‍വനാശം പക്ഷേ മനുഷ്യര്‍ നേരത്തെ തിരിച്ചറിയുമെന്നും ടൈം ട്രാവലര്‍ പറഞ്ഞു

ലണ്ടന്‍: പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. അതുകൊണ്ടാണ് പലപ്പോഴും നമ്മള്‍ ജ്യോതിഷികളെ തേടി പോകാറുണ്ട്. നല്ല മികവുള്ളവരാണെങ്കില്‍ നമ്മളുടെ ഭാവി കൃത്യമായി പറഞ്ഞിരിക്കും. എന്നാല്‍ ചിലരില്‍ നിന്ന് വെറും വാക്കുകള്‍ മാത്രമായിരിക്കും ലഭിക്കുക. ഇതിനെല്ലാം മുകളില്‍ നില്‍ക്കുന്നതാണ് ബാബ വംഗയുടെ പ്രവചനങ്ങള്‍.
അവര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഇതുവരെ കൂടുതലും സംഭവിച്ചിട്ടേയുള്ളൂ. വ്യക്തിപരമായ കാര്യങ്ങളേക്കാള്‍ കൂടുതല്‍ ഭൂമിയില്‍ എന്തൊക്കെ സംഭവിക്കുമെന്ന അവരുടെ പ്രവചനങ്ങളാണ് വൈറലായിട്ടുള്ളത്. ഇപ്പോഴിതാ സമാനമായ ഒരു പ്രവചനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ഭൂമിയുടെ നാശം വരുന്നു
ഭൂമിയുടെ നാശം വരുന്നുവെന്നാണ് ഒരു യുവാവ് പ്രവചിച്ചിരിക്കുന്നത്. ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യമാണിതെന്ന് ഇയാള്‍ പറയുന്നു. ഭൂമിയുടെ സര്‍വനാശം പക്ഷേ മനുഷ്യര്‍ നേരത്തെ തിരിച്ചറിയും. അവര്‍ക്ക് നിലനിന്ന് പോകാന്‍ മറ്റൊരു മാര്‍ഗം അന്വേഷിച്ച് തുടങ്ങുമെന്നും ഈ യുവാവ് പ്രവചിക്കുന്നു. താനൊരു ടൈം ട്രാവലര്‍ കൂടിയാണെന്ന് ഈ യുവാവ് പറയുന്നു. ഇതെല്ലാം സംഭവിച്ച കാര്യങ്ങളായത് കൊണ്ട് തനിക്കിത് നേരത്തെ അറിയാന്‍ പറ്റിയെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. അതുകൊണ്ടാണ് ഈ മുന്നറിയിപ്പും നല്‍കുന്നതെന്ന് യുവാവ് പറഞ്ഞു.

ചൊവ്വ വാസയോഗ്യമാകും
മനുഷ്യര്‍ ഒന്നാകെ ഭൂമിയുടെ തകര്‍ച്ചയോടെ പുതിയ വാസ സ്ഥലം അന്വേഷിക്കും. ചൊവ്വയിലേക്കായിരിക്കും മനുഷ്യര്‍ പോവുക. അവിടെ കോളനികള്‍ സ്ഥാപിച്ച് താമസം ആരംഭിക്കുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. താന്‍ 2198ല്‍ നിന്നുള്ള ടൈം ട്രാവലര്‍ ആയത് കൊണ്ട് ഇതെല്ലാം നേരത്തെ അറിയാന്‍ സാധിച്ചുവെന്നാണ് യുവാവ് പറയുന്നത്. ടൈം ട്രാവലര്‍ എക്‌സ്‌പ്ലോറര്‍ എന്നാണ് ഇയാള്‍ ടിക് ടോക്കില്‍ അറിയപ്പെടുന്നത്. അവിടെയാണ് ഇയാള്‍ പ്രവചനങ്ങള്‍ പങ്കുവെക്കാറുള്ളത്. ഇതിനോടകം ഈ പ്രവചനം വൈറലായിരിക്കുകയാണ്.

അന്യഗ്രഹജീവികളും വരും
അന്യഗ്രഹജീവികള്‍, റോബോട്ടുകള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ശേഷമാണ് ലോകാവസാനത്തിലേക്ക് പോകുന്ന കാര്യങ്ങള്‍ സംഭവിക്കുകയെന്നാണ് ടൈം ട്രാവലര്‍ പ്രവചിക്കുന്നു. ഇതിനോടകം പതിനൊന്നായിരം ലൈക്കുകള്‍ ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 600 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഭൂമിയെ തേടി വലിയ ദുരന്തങ്ങള്‍ വരുമെന്ന് ഉറപ്പാണെന്ന് ഇയാള്‍ പറയുന്നു. ഇത് മനുഷ്യന്‍ തിരിച്ചറിയും. സര്‍വനാശവും, ലോകാവസാനവും ഭൂമിയില്‍ സംഭവിക്കും. അതോടെ മനുഷ്യന് ഭൂമിയില്‍ നിലനില്‍പ്പില്ലാതാവുമെന്ന് ടൈം ട്രാവലര്‍ പ്രവചിക്കുന്നു.

മനുഷ്യന്‍ നേരത്തെ തിരിച്ചറിയും
ഭൂമിയുടെ അവസാനമാകുമെന്ന് തിരിച്ചറിഞ്ഞ മനുഷ്യര്‍ മറ്റൊരു ഗ്രഹം തേടി പോകും. അവര്‍ അവിടെ അഭയം പ്രാപിക്കും. പിന്നീട് അവിടെ കോളനികള്‍ സ്ഥാപിക്കുമെന്നും യുവാവ് പറയുന്നു. ഇതൊരു ബാക്കപ്പ് പ്ലാനാണെന്നും യുവാവ് പ്രവചിക്കുന്നു. ഈ പ്രവചിക്കുന്ന കാര്യങ്ങളെല്ലാം 2100നുള്ളില്‍ സംഭവിക്കുമെന്നും ടൈം ട്രാവലര്‍ പറയുന്നു. അങ്ങനെ ചൊവ്വയിലെ ആദ്യ താമസക്കാര്‍ മനുഷ്യരായിരിക്കും. മനുഷ്യര്‍ മാത്രമല്ല, വംശനാശം സംഭവിക്കുന്ന പല ജീവികളെയും പുതിയ ജീവി വര്‍ഗങ്ങള്‍ രക്ഷിക്കുമെന്നും ഇയാള്‍ പ്രവചിക്കുന്നു.

ലോകാവസാനം ഇങ്ങനെ
ഭൂമിയുടെ അവസാനം ഉണ്ടാവുമെന്ന് നേരത്തെ ബാബ വംഗയും നോസ്ട്രഡാമസും പ്രവചിച്ചതാണ്. ഭൂമിയില്‍ സര്‍വവും നശിക്കുമെന്നും, മനുഷ്യന്‍ അതിന് മുമ്പേ തന്നെ ഇല്ലാതാവുമെന്നും ബാബ വംഗയുടെ പ്രവചനത്തിലുണ്ട്. ഭൂമിയില്‍ അന്യഗ്രഹജീവികള്‍ വരുമെന്നും, യുദ്ധം ആരംഭിക്കുമെന്നെല്ലാം നേരത്തെ ടൈം ട്രാവലര്‍മാരും പ്രവചിച്ചിരുന്നു. ഭീകരമായ യുദ്ധം മനുഷ്യവംശത്തെ ആകെ ബാധിക്കുമെന്നും, അത് വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. ഇതിലൂടെ സര്‍വനാശം ഭൂമിക്ക് സംഭവിക്കുമെന്നായിരുന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.












Click it and Unblock the Notifications