കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

Google Oneindia Malayalam News

ലണ്ടന്‍: പ്രവചനങ്ങളുടെ കാര്യത്തില്‍ ലോകത്ത് ഒരുപാട് പേര്‍ക്ക് താല്‍പര്യമുണ്ട്. പ്രത്യേകിച്ച് ജ്യോതിഷികള്‍ നടത്തുന്ന പ്രവചനമാകുമ്പോള്‍. ബാബ വംഗയും നോസ്ട്രഡാമസും അത്തരത്തില്‍ പ്രവചനങ്ങള്‍ കൊണ്ട് പ്രശസ്തരായവരാണ്. അവര്‍ നടത്തിയിട്ടുള്ള പ്രവചനങ്ങള്‍ക്കൊക്കെ 90 ശതമാനത്തോളം കൃത്യതയുണ്ട്.

ഇതിനൊക്കെ പുറമേ ബാബ വംഗയുടെ പ്രവചനങ്ങള്‍ പ്രകാരം വമ്പന്‍ മൂന്ന് പ്രവചനങ്ങളാണ് സത്യമായി വന്നത്. ഇതെല്ലാം ഇവരില്‍ കൂടുതല്‍ വിശ്വസിക്കാനും കാരണമായിട്ടുണ്ട്. ഇവിടെ ബാബ വംഗയ്ക്ക് വെല്ലുവിളിയായി നമ്മുടെ മുന്നില്‍ ടൈം ട്രാവലര്‍മാരുണ്ട്. ഇവരുടെ പ്രവചനത്തിലും വിശ്വസിക്കുന്ന നിരവധി പേരുണ്ട്. അത്തരമൊരു പ്രവചനങ്ങളുടെ വിശദമായ വിവരങ്ങളിലേക്ക്.....

ഞങ്ങള്‍ 2027ല്‍ നിന്നുള്ള ടൈം ട്രാവലര്‍മാര്‍

ഇതൊരു ടൈം ട്രാവലര്‍ ദമ്പതിമാരാണ്. ഇവര്‍ പറയുന്നത് മനുഷ്യര്‍ എല്ലാം നശിച്ചൊരു ലോകത്തെ കുറിച്ചാണ്. തങ്ങള്‍ 2027ല്‍ നിന്നുള്ള ദമ്പതിമാരായ ടൈം ട്രാവലര്‍മാരാണെന്ന് ഇവര്‍ പറഞ്ഞത്. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഒറ്റയ്ക്കാണെന്ന് കാണിച്ച് കൊണ്ടുള്ള ദൃശ്യങ്ങളും പങ്കുവെച്ചിണ്ട്. അമേരിക്കയില്‍ നിന്നുള്ള ദമ്പതിമാരാണ് ഭാവി അത്ര സുഖകരമായ കാര്യങ്ങളല്ല നമ്മളെ കാത്തുവെച്ച്ിട്ടുള്ളതെന്ന് പറയുന്നത്.

മനുഷ്യര്‍ ആരും ജീവനോടെയില്ല

ഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനംഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനം

തങ്ങള്‍ 2027ല്‍ നിന്നുള്ള ടൈം ട്രാവലര്‍മാരാണെന്ന് ഇവര്‍ പറയുന്നു. ഭാവിയില്‍ ഇവര്‍ ഒറ്റയ്ക്കാണെന്നും ഇവര്‍ പറയുന്നു. ഭൂമിയില്‍ മനുഷ്യന്റെ സാന്നിധ്യമില്ലെന്നും അത് അവസാനിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. അതായത് മനുഷ്യന്റെ അവസാനം തന്നെ നാല് വര്‍ഷത്തിനുള്ളില്‍ സംഭവിക്കുമെന്നാണ് ഇയാള്‍ സൂചിപ്പിക്കുന്നു. ഈ ദമ്പതിമാര്‍ ഭൂമിയില്‍ മറ്റാരുമില്ലെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഞങ്ങള്‍ രണ്ടുപേരും ഭാവിയില്‍ കുടുങ്ങി കിടക്കുകയാണെന്നും ഇവര്‍ അവകാശപ്പെടുന്നു.

ലോകാവസാനം സംഭവിച്ചോയെന്ന് പരിശോധിക്കണം

അതേസമയം ലോകാവസാനം സംഭവിച്ചുവെന്ന കാര്യം ഇവര്‍ സൂചിപ്പിക്കുന്നുണ്ട്. ഹാവിയര്‍, മരിയ എന്നിങ്ങനെ രണ്ട് ടൈം ട്രാവലര്‍ ദമ്പതിമാരാണ് ഈ ഞെട്ടിച്ച കാര്യം പ്രവചിക്കന്നത്. ഇവര്‍ മരുഭൂമിക്ക് സമാനമായ ഒരു സ്ഥലത്ത് നിന്ന് ഇരുവരെയും വിളിക്കുന്ന ദൃശ്യങ്ങളാണ് കാണാന്‍ കഴിയുന്നത്. അത്ില്‍ മറ്റാരും നില്‍ക്കുന്നതായി തോന്നുന്നേയില്ല. നാല് വര്‍ഷത്തോളം ഞങ്ങള്‍ ഭാവിയില്‍ കുടുക്കി കിടക്കുകയാണെന്ന് ഇവര്‍ പറഞ്ഞു. അതേസമയം ഈ മനുഷ്യര്‍ ഒന്നും ഇല്ലാത്തൊരു സംഭവം എങ്ങനെ നടന്നുവെനന് മാത്രം ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇതൊരു പ്രത്യേക പദ്ധതി

ഇതൊക്കെ മലേഷ്യ തന്നെ; പോയാല്‍ തിരിച്ചുവരാന്‍ തോന്നില്ല; ഈ സ്ഥലങ്ങള്‍ ഉറപ്പായും കാണണം

തങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് ഇവ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അറിയാം. മനുഷ്യരുടെ സര്‍വനാശമാണെന്ന് ഇവര്‍ പ്രവചിക്കുന്നു. അതുമല്ലെങ്കില്‍ വലന്‍സിയയിലോ, സ്‌പെയിനിലോ മാത്രമാണ് ഇത് സംഭവിച്ചിട്ടുള്ളതെന്ന് ഇവര്‍ പറയുന്നു. ഒരു പ്രത്യേക പദ്ധതി പ്രകാരമാണ് ഇവിടെയെത്തിയതെന്ന് ദമ്പതിമാരിലെ യുവതി പറയുന്നു. ഹാവിയറും താനും ഒരേ പ്രൊജക്ടിന്റെ ഭാഗമാണെന്നും ഇവര്‍ പറഞ്ഞു. താന്‍ ജീവിച്ചിരുന്ന ഒരു ചുറ്റുപാടില്‍ നിന്ന് ഇവിടേക്ക് എത്തുമ്പോള്‍ യാതൊന്നിനെയും കാണാന്‍ കഴിയുന്നില്ല. അതിനോട് പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂവെന്നും യുവതി പറഞ്ഞു.

ഇവര്‍ ശാസ്ത്രജ്ഞരാണെന്ന് അവകാശവാദം

കാലുകള്‍ നഷ്ടമായി, ജീവിതം വീല്‍ചെയറില്‍, വയോധികനെ തേടിയെത്തി ബംപര്‍, ഇനി ജീവിതം ട്രക്കില്‍!!കാലുകള്‍ നഷ്ടമായി, ജീവിതം വീല്‍ചെയറില്‍, വയോധികനെ തേടിയെത്തി ബംപര്‍, ഇനി ജീവിതം ട്രക്കില്‍!!

താനൊരു ആണവ ഫിസിക്‌സ് ശാസ്ത്രജ്ഞയാണെന്ന് മരിയ പറയുന്നു. ഹാവിയറിന്റെ പരീക്ഷണവും, അദ്ദേഹത്തിന്റെ മറ്റ് കാര്യങ്ങളും തുടക്കം എനിക്കറിയാം. അദ്ദേഹത്തിന് ഇക്കാര്യങ്ങള്‍ അറിയില്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്നും മരിയ പഞ്ഞു. സ്‌പെയിനിലെ പ്രമുഖ നഗരങ്ങളായ ബാഴ്‌സലോണ, മാഡ്രിഡ്, സെവിയ്യ എന്നിവയൊക്കെ ഞങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയൊന്നും ജീവന്റെ കണിക പോലുമില്ല. അതിനര്‍ത്ഥം സര്‍വവും ഇല്ലാതായിരിക്കുകയാണെന്നും ദമ്പതിമാര്‍ പറയുന്നു. എന്നാല്‍ മനുഷ്യര്‍ ഇല്ലാതായത് എങ്ങനെയാണെന്നും, ഇവര്‍ എങ്ങനെ അതിജീവിച്ചുവെന്ന് വെളിപ്പെടുത്താനും യുസര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

English summary
baba vanga like mystic time traveler predicts no humans left in earth after 4 years goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X