• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയുടെ അവസാനമെത്തി: മൂന്നാം ലോകം മഹായുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് പ്രവചനം; തുടങ്ങുന്നത് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: മൂന്നാം ലോക മഹായുദ്ധം സംഭവിക്കുമോ? ഒരുപാട് കാലങ്ങളായി ചോദ്യമാണിത്. ഇതിനോടകം പല തിയറികളും നടക്കാമെന്ന കാര്യത്തില്‍ വന്ന് കഴിഞ്ഞു. അതൊന്നും നടക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പും ലഭിച്ചിട്ടില്ല. എന്നാല്‍ യുക്രൈനില്‍ റഷ്യന നടത്തുന്ന യുദ്ധത്തിന് പിന്നാലെ പല തിയറികളും വന്ന് കഴിഞ്ഞു.

റഷ്യന്‍ മിസൈലുകള്‍ പോളണ്ടില്‍ പതിച്ചതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. വീണ്ടുമൊരു മഹായുദ്ധത്തിനുള്ള സാധ്യതകളാണ് സജീവമായിരിക്കുന്നത്. അതേസമയം മൂന്നാം ലോകം ഉണ്ടാവുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ഒരു യുവാവ്. താന്‍ ഭാവിയില്‍ നിന്ന് വന്ന ടൈം ട്രാവലറാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. വിശദമായ വിവരങ്ങളിലേക്ക്...

1

മൂന്നാം ലോക മഹായുദ്ധം ഉടന്‍ ആരംഭിക്കുമെന്നും ഇത് ഭൂമിയുടെ സര്‍വനാശത്തിന് തുടക്കമിടുമെന്നുമാണ് ടൈം ട്രാവലര്‍ അവകാശപ്പെടുന്നത്. അതിനുള്ള തെളിവുണ്ടെന്നും ഇയാള്‍ പറയുന്നു. ഫോട്ടോയാണ് കൈവശമുണ്ടെന്നാണ് ടൈം ട്രാവലര്‍ അവകാശപ്പെടുന്നത്. ഭൂമി യുദ്ധം കഴിഞ്ഞതിന് ശേഷം എങ്ങനെയാണ് ഉണ്ടാവുകയെന്നതിന്റെ ചിത്രങ്ങളും ഇയാള്‍ പുറത്തുവിട്ടു. സര്‍വം നശിച്ചതിന്റെ ലക്ഷണങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഇത് ഭയപ്പെടുത്തുന്നതാണെന്ന് പല യൂസര്‍മാരും പറയുന്നു.

2

സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിക്ക് ബംപര്‍ ലോട്ടറി; കനേഡിയക്കാരിക്ക് അടിച്ചത് 367 കോടി, വൈറല്‍സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിക്ക് ബംപര്‍ ലോട്ടറി; കനേഡിയക്കാരിക്ക് അടിച്ചത് 367 കോടി, വൈറല്‍

എങ്ങനെയാണ് ഭൂമി തകരാന്‍ പോകുന്നതെന്നും, ലോകാവസാനം വരുന്നതെന്നും ടൈം ട്രാവലര്‍ ചിത്രരൂപത്തില്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു ലാബില്‍ തലതിരിഞ്ഞ അഥവാ ഭ്രാന്തമായ ഒരു പരീക്ഷണം നടക്കുമെന്നാണ് ഇയാള്‍ പ്രവചിക്കുന്നത്. അതിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് ലോകത്തെ ആകെ ബാധിക്കുമെന്ന സൂചനയാണ് ടൈം ട്രാവലര്‍ നല്‍കുന്നത്. ഈ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ രൂപപ്പെടുത്തിയെടുത്തതാണ്.

3

രണ്ടാമത്തെ ചിത്രവും വലിയൊരു മുന്നറിയിപ്പ് നല്‍കുന്നതാണ്. ഒരു സൈനിക കേന്ദ്രത്തിന്റെ തകര്‍ച്ചയാണ് ഈ ചിത്രത്തില്‍ കാണിക്കുന്നത്. വലിയ ബോംബിംഗും, റോക്കറ്റ് വര്‍ഷവും ഇവിടെ നടന്നതായി ഈ ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. ഇത് വലിയൊരു യുദ്ധം നടക്കുന്നുവെന്നതിന്റെ സൂചനയാണ്. മൂന്നാമത്തെ ചിത്രത്തില്‍ ഭൂമിയുടെ തകര്‍ച്ചയാണ് കാണിക്കുന്നത്. നിരവധി ഉല്‍ക്കാശിലകള്‍ പതിച്ച് ഭൂമി ചിന്നി ചിതറുന്നതാണ് ചിത്രത്തിലുള്ളത്. ഭൂമിയുടെ ഓറഞ്ച് കോറും ഇതില്‍ കാണാന്‍ സാധിക്കും.

4

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

നാലാമത്തെയും അഞ്ചാമത്തെയും ചിത്രത്തില്‍ ഭൂമി കത്തിയെരിഞ്ഞ് ചുവന്ന നിറമായിട്ടുണ്ട്. എല്ലാ മനുഷ്യരും കത്തിയെരിഞ്ഞ് ഇല്ലാതായതായും ഇതില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ ഇവ എങ്ങനെയാണ് സംഭവിച്ചതെന്ന് മാത്രം അവ്യക്തമാണ്. എന്നാല്‍ സത്യം പറയേണ്ടത് തന്റെ കടമയാണെന്ന് ടൈം ട്രാവലര്‍ പറയുന്നു. എന്നാല്‍ നിരവധി പേര്‍ ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉണ്ടാക്കിയതാണ്. ഞങ്ങളെ പറ്റിക്കാന്‍ വരേണ്ടെന്നുമായിരുന്നു ഒരു യൂസറുടെ കമന്റ്.

5

സമ്മാനമില്ലെന്ന് ഉറപ്പിച്ച ലോട്ടറിയില്‍ മഹാഭാഗ്യം; അമേരിക്കന്‍ യുവാവിന് അടിച്ചത് 81 ലക്ഷം, വൈറല്‍സമ്മാനമില്ലെന്ന് ഉറപ്പിച്ച ലോട്ടറിയില്‍ മഹാഭാഗ്യം; അമേരിക്കന്‍ യുവാവിന് അടിച്ചത് 81 ലക്ഷം, വൈറല്‍

അതേസമയം ഒരു വലിയ പൊട്ടിത്തെറിയുണ്ടാവുന്നത് എവിടെയാണെന്ന് മാത്രം ടൈം ട്രാവലര്‍ പറഞ്ഞിട്ടില്ല. ഈ സ്‌ഫോടനം നടക്കുന്ന നഗരം ഏതാണെന്നും വ്യക്തമല്ല. പക്ഷേ ഇതിലാണ് സൈനിക ക്യാമ്പുള്ളത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ആകാശമെല്ലാം പുകയില്‍ മുങ്ങി നില്‍ക്കുകയാണ്. ആണവയുദ്ധം ആരംഭിക്കുമെന്ന കാര്യം വിശ്വസിക്കാനാവുന്നില്ലെന്നാണ് ഒരു യൂസര്‍ കമന്റ് ചെയ്തത്. ശരിക്കും ഭയപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇവയെന്ന് മറ്റൊരാള്‍ കുറിച്ചു. യുദ്ധം തുടങ്ങിയാല്‍ പോകാനായി നമുക്ക് മറ്റൊരു ഗ്രഹമില്ലെന്നും ഒരു യൂസര്‍ കുറിച്ചു.

English summary
baba vanga like mystic time traveler predicts world war 3 will start soon goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X