Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗയ്ക്കും മുകളിലെത്തി പ്രവചനം; ഭൂമിയിലേക്ക് അന്യഗ്രജീവികള്‍ വരും, ഇക്കാര്യങ്ങള്‍ സംഭവിക്കും

ലണ്ടന്‍: 2023 എത്തി കഴിഞ്ഞിരിക്കുകയാണ്. ഇതിനോടകം വമ്പന്‍ പ്രവചനങ്ങള്‍ ധാരാളം വന്ന് കഴിഞ്ഞു. ലോകാവസാന സിദ്ധാന്തങ്ങളും ധാരാളം വന്നിട്ടുണ്ട്. ബാബ വംഗയെ പോലെ ഒരു പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു യുവാവ്. ഇയാള്‍ സ്വയം ഒരു ടൈം ട്രാവലറാണെന്നും വിശേഷിപ്പിക്കുന്നു. ഭൂമിയിലേക്ക് അന്യഗ്രജീവികള്‍ എത്തുമെന്നാണ് ഇയാളുടെ മുന്നറിയിപ്പ്.

മനുഷ്യവംശം വലിയ യുദ്ധത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും ഇയാള്‍ പറയുന്നു. അതേസമയം ഇയാള്‍ പ്രവചിച്ചിരിക്കുന്ന കാര്യത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഞെട്ടിക്കുന്ന കാര്യങ്ങള്‍ കൂടിയാണ് ഇതിലുള്ളത്. വിശദമായ വിവരങ്ങളിലേക്ക്....

1

ആഴ്ച്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ പലതും സംഭവിക്കുമെന്നാണ് ഈ യുവാവിന്റെ പ്രവചനം. ബാബ വംഗ പോലും മുന്നില്‍ കാണാത്ത പ്രവചനമാണിത്. 2671ല്‍ നിന്ന് വന്ന ടൈം ട്രാവലറാണ് താനെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഭൂമിയിലേക്ക് വേറെ ഗ്രഹത്തില്‍ നിന്നു പല ജീവികള്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ എത്തുമെന്നാണ് ഇയാളുടെ പ്രവചനം. ടിക് ടോക്കിലാണ് ഇയാള്‍ പ്രവചനങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതൊന്നും പ്രവചന ഗണത്തില്‍ വരുന്നതല്ലെന്നും, യഥാര്‍ത്ഥത്തില്‍ നടക്കാന്‍ പോകുന്നതാണെന്നും ഇയാള്‍ പറയുന്നു.

2

അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ തട്ടിക്കൊണ്ടു പോകുമെന്നാണ് ഇയാളുടെ പ്രവചനം. ഇവരെ മറ്റ് ഗ്രഹങ്ങളിലേക്കാണ് കൊണ്ടുപോകുകയെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. 2023ല്‍ ഭൂമിയിലെ മനുഷ്യരുടെ ജീവിതം എക്കാലത്തെയും വലിയ രീതിയില്‍ മാറുമെന്ന് യുവാവ് പറയുന്നു. ലോകാവസാനം ഉടന്‍ ഉണ്ടാവുമെന്നും ഇയാള്‍ പറയുന്നു. റേഡിയന്റ് ടൈം ട്രാവലര്‍ എന്ന പേരിലാണ് ഇയാള്‍ ടിക് ടോക്കില്‍ അറിയപ്പെടുന്നത്.

3

ഭൂമിയെ തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് ഈ അന്യഗ്രഹജീവികള്‍ എത്തുന്നത്. നമ്മള്‍ ഒരിക്കലും അതില്‍ വിജയിക്കില്ലെന്നും ടൈം ട്രാവലര്‍ പറയുന്നു. അതേസമയം ഭൂമിക്ക് രക്ഷകനായ ഒരു അന്യഗ്രഹ ജീവി തന്നെ വരുമെന്നും ഇയാള്‍ പറയുന്നു. ഭൂമിയെ ആക്രമിക്കാന്‍ വരുന്ന അന്യഗ്രഹ ജീവിതകളാല്‍ സ്വന്തം ലോകം തകര്‍ന്നുപോയ മറ്റൊരു അന്യഗ്രഹ ജീവി കുറച്ച് മനുഷ്യരെ രക്ഷപ്പെടുത്തുമെന്നും ഇയാള്‍ പറയുന്നു. കൃത്യമായ സമയക്രമത്തോടെയാണ് ഇവര്‍ നമ്മളെ ആക്രമിക്കാന്‍ വന്നതെന്നാണ് ടൈം ട്രാവലര്‍ പറയുന്നത്.

4

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!

2023 മാര്‍ച്ച് 23ന് ഭൂമിയില്‍ അന്യഗ്രഹ ജീവികളുടെ ആക്രമണം ഉണ്ടാകുമെന്നാണ് ഇയാളുടെ മുന്നറിയിപ്പ്. ഭൂമിയില്‍ നിന്ന് എട്ടായിരത്തോളം ആളുകളെ ഈ അന്യഗ്രജീവികള്‍ തട്ടിക്കൊണ്ടുപോകും.അവര്‍ നമ്മളെ മറ്റൊരു ഗ്രഹത്തില്‍ കൊണ്ടുപോകും. അത് ഭൂമിയെ പോലെ താമസിക്കാന്‍ അനുയോജ്യമായ ഗ്രഹമായിരിക്കുമെന്നും യുവാവ് പറയുന്നു. അതേസമയം താന്‍ ഭാവിയില്‍ നിന്നുള്ളയാളാണെന്ന് തെളിയിക്കുന്ന കാര്യങ്ങളൊന്നും ഇയാളുടെ കൈവശമില്ല. എന്നാല്‍ നിരവധി സംശയങ്ങളും ഇക്കാര്യത്തില്‍ പലരും ഉന്നയിച്ചിട്ടുണ്ട്.

5

അതേസമയം തട്ടിക്കൊണ്ടുപോയ ആളുകളെ പറക്കും തളികയില്‍ ആയിരിക്കില്ല കൊണ്ടുപോയതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. മുമ്പ് ഇതേ ടൈം ട്രാവലര്‍ നടത്തിയ പ്രവചനം പാളിപ്പോയ കാര്യം മറ്റൊരു ടിക് ടോക്ക് യൂസര്‍ ചൂണ്ടിക്കാണിച്ചു. പത്ത് പേര്‍ക്ക് സൂപ്പര്‍ പവര്‍ ലഭിക്കുമെന്നായിരുന്നു ഈ പ്രവചനം. ഇത് തെറ്റായിരുന്നുവെന്നും, ഇതുവരെ സംഭവിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു. ടിക് ടോക്കില്‍ ടൈം ട്രാവലറാണെന്ന് പറയുന്നവരെ വിശ്വസിക്കരുതെന്നാണ് ഒരു യൂസര്‍ കമന്റ് ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+