Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗയ്ക്ക് എതിരാളി; അവരുടെ വരവോടെ ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, സൂചന നല്‍കി പ്രവചനം

വാഷിംഗ്ടണ്‍: പ്രവചനത്തിലൂടെ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ജ്യോതിഷിയാണ് ബാബ വംഗ. കഴിഞ്ഞ വര്‍ഷം അവരുടെ പ്രവചനങ്ങളില്‍ മൂന്ന് വമ്പന്‍ കാര്യങ്ങള്‍ സത്യമായി വന്നിരുന്നു. ഇപ്പോഴിതാ അവര്‍ക്കൊരു എതിരാളികളായി വന്നിരിക്കുകയാണ് ടൈം ട്രാവലര്‍മാര്‍. കഴിഞ്ഞ വര്‍ഷം ബള്‍ഗേറിയന്‍ ജ്യോതിഷിയെ കടത്തിവെട്ടുന്ന ചില പ്രവചനങ്ങള്‍ ഇവര്‍ നടത്തിയിരുന്നു.

1

ഭൂമിക്ക് വീണ്ടും അപകടങ്ങള്‍ സംഭവിക്കാന്‍ പോകുന്നുവെന്നാണ് ഇവരുടെ പ്രവചനത്തിലുള്ളത്. കാലങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഈ വര്‍ഷം സംഭവിക്കുമെന്നാണ് ഈ ടൈം ട്രാവലര്‍ പറയുന്നു. ആ ദിവസവും പുറത്തുവിട്ടിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

ഈ വര്‍ഷം അഞ്ച് സുപ്രധാന സംഭവങ്ങള്‍ നടക്കുമെന്നാണ് ടൈം ട്രാവലറുടെ പ്രവചനം. ഏറി യോര്‍മെനി എന്ന യുവാവാണ് ടിക് ടോക്കിലൂടെ പ്രവചനങ്ങള്‍ നടത്തിയത്. 1.2 മില്യണ്‍ ആളുകള്‍ ഇയാളെ ഫോളോ ചെയ്യുന്നുണ്ട്. അതേസമയം പ്രവചനങ്ങളില്‍ ഏതെങ്കിലും ഇതുവരെ ശരിയായതായി ഇയാള്‍ അവകാശപ്പെടുന്നില്ല. യോര്‍മെനി അവകാശപ്പെടുന്നത് താന്‍ 2714ല്‍ നിന്ന് വന്ന ടൈം ട്രാവലറാണെന്നാണ്. 2023 പുതുവത്സര ദിനത്തിലാണ് ചില സംഭവങ്ങള്‍ ഈ വര്‍ഷം നടക്കുമെന്ന് ഇയാള്‍ പ്രവചിച്ചിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്.

2

2023ല്‍ അഞ്ച് തിയതികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് യോര്‍മെനി പറയുന്നത്. മാര്‍ച്ച് 14 ആണ് ഇയാള്‍ മുന്നറിയിപ്പ് നല്‍കിയ ആദ്യ ദിനം. മനുഷ്യര്‍ ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും വലിയ സുനാമി ഭൂമിയില്‍ ആഞ്ഞടിക്കുമെന്നാണ് യോര്‍മെനിയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ പശ്ചിമ തീരത്തായിരിക്കും ഈ സുനാമി ആഞ്ഞടിക്കുകയെന്നും ടൈം ട്രാവലര്‍ പറഞ്ഞു. അതേസമയം ഇത് എക്കാലവും ഓര്‍മിക്കപ്പെടുമെന്നാണ് യോര്‍മെനി പറയുന്നു. ദ ഗ്രേറ്റ് വേവ് എന്ന പേരില്‍ ഇത് അറിയപ്പെടുമെന്നും ഇയാള്‍ പറയുന്നു.

3

അതേസമയം കാര്യങ്ങള്‍ അവിടം കൊണ്ടും അവസാനിക്കില്ലെന്ന് ടിക് ടോക്കര്‍ പറയുന്നു. അടുത്ത സംഭവം നടക്കാന്‍ പോകുന്നത് ഏപ്രില്‍ 28ന് ആണെന്ന് ഇയാള്‍ പറയുന്നു. വളരെ പ്രത്യേകതകളുള്ള ഒരു കുഞ്ഞ് ഭൂമിയില്‍ ജനിക്കുമെന്നാണ് പ്രവചനം. ഒരുപാട് ജനിതക മാറ്റങ്ങള്‍ ഈ കുഞ്ഞിന്റെ ശരീരത്തിലുണ്ടായിട്ടുണ്ടാവു. മനുഷ്യര്‍ ഇതുവരെ കാണാത്ത പുതിയ അവയവങ്ങള്‍ ഈ കുഞ്ഞിനുണ്ടാവുമെന്നും യോര്‍മെനി പ്രവചിക്കുന്നു. അതിന് ശേഷം ഇത്തരത്തില്‍ ജനിതക മാറ്റം വന്ന കുട്ടികള്‍ ധാരാളമായി ഉണ്ടാകുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു.

4

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!

മൂന്നാമത്തെ പ്രവചനം ആഗോള മഹാമാരിയാണ്. ഇപ്പോള്‍ പടര്‍ന്ന് കൊണ്ടിരിക്കുന്ന കൊവിഡിന് തുല്യമായി മറ്റൊരു മഹാമാരി കൂടി വരുമെന്നാണ് മുന്നറിയിപ്പ്. ഇത് മെയ് മാസത്തില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. 2023 മെയ് ഏഴിന് ഈ രോഗം ലോകത്താകെ വ്യാപിക്കും. ഉരുകി കൊണ്ടിരിക്കുന്ന മഞ്ഞുപാളിയുടെ മുകളില്‍ നിന്നായിരിക്കും ഈ വൈറസ് പുറത്തേക്ക് വരികയെന്നും യോര്‍മെനി പ്രവചിക്കുന്നു. വോര്‍സെന്‍എക്‌സ് എന്നായിരിക്കും ഇതിന്റെ പേര്. മരണതീവ്രത 40 ശതമാനമായിരിക്കും ഈ വൈറസിനെന്നും പ്രവചനത്തിലുണ്ട്.

5

അതേസമയം ഇവിടെ നിന്ന് കുറച്ച് മാസങ്ങള്‍ കഴിഞ്ഞ ശേഷമാണ് അടുത്ത പ്രവചനം നടക്കുക. ഒക്ടോബര്‍ മുപ്പതാണ് ഈ ദിവസം. ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ നിന്ന് പുതിയൊരു ലോകം തന്നെ കണ്ടെത്തുമെന്നാണ് പ്രവചനം. മനുഷ്യവംശത്തിന്റെ ശ്രേണിയില്‍ വരുന്ന പുതിയ ജീവജാലങ്ങളെ ഈ മഴക്കാടുകളില്‍ നിന്ന് കണ്ടെത്തുമെന്നും ടൈം ട്രാവലര്‍ പറയുന്നു. നവംബര്‍ മൂന്നിന് അന്യഗ്രഹ ജീവികളുമായി മനുഷ്യര്‍ നക്ഷത്ര സമൂഹത്തില്‍ വെച്ച് യുദ്ധം ആരംഭിക്കുമെന്നാണ് അടുത്ത പ്രവചനം. ഇത് നവംബര്‍ മൂന്നിന് ആരംഭിക്കും. അന്യഗ്രഹജീവികളുമായി മനുഷ്യര്‍ ബന്ധപ്പെടുന്ന ആദ്യ സംഭവമായിരിക്കും ഇതെന്നും യോര്‍മെനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+