Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം മഹായുദ്ധമാകും; ജ്യോതിഷിയുടെ പ്രവചനം; വരാനിരിക്കുന്നത് ഇക്കാര്യങ്ങള്‍

ലണ്ടന്‍: മിഡില്‍ ഈസ്റ്റും യൂറോപ്പും സംഘര്‍ഷങ്ങള്‍ക്ക് നടുവിലാണ്. യൂറോപ്പില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രണ്ട് വര്‍ഷത്തോളമായി തുടരുകയാണ്. ഇതുവരെ റഷ്യ ഈ യുദ്ധത്തില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ ഇസ്രായേലും ഹമാസും തമ്മിലാണ് ആദ്യം യുദ്ധം ആരംഭിച്ചത്.

പിന്നീട് ഇസ്രായേല്‍ ഈ യുദ്ധം ഹിസ്ബുല്ലയിലേക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ ഇറാനും ഈ സംഘര്‍ഷത്തിന്റെ ഭാഗമായിരിക്കുകയാണ്. ഇതോടെ യുദ്ധം രൂക്ഷമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇറാന്‍ നേരത്തെ മിസൈലുകള്‍ ഇസ്രായേലിന് നേരെ പ്രയോഗിച്ചിരുന്നു. ഇതിന് കനത്ത തിരിച്ചടി തന്നെ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയതാണ്.

israel-iran-conflict

ഹിസ്ബുല്ല ഇന്നും ഇസ്രായേലിനെതിരെ മിസൈലുകള്‍ വര്‍ഷിച്ചിരുന്നു. ഉടനൊന്നും സംഘര്‍ഷം അവസാനിക്കില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഹിസ്ബുല്ലയെ പൂര്‍ണമായും ഇല്ലാതാക്കാതെ പിന്‍മാറില്ലെന്നാണ് ഇസ്രായേല്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയും പ്രസിഡന്റ് ജോ ബൈഡനും അഭ്യര്‍ത്ഥിച്ചിട്ടും സംഘര്‍ഷത്തില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറിയിട്ടില്ല.

ഇപ്പോഴിതാ ഈ സംഘര്‍ഷത്തെ കുറിച്ച് ഭയപ്പെടുത്തുന്ന പ്രവചനം നടത്തിയിരിക്കുകയാണ് പ്രമുഖ ജ്യോതിഷിയായ അഥോസ് സലോമി. ബാബ വംഗയെ പോലെ ഞെട്ടിക്കുന്ന പ്രവചനം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ജ്യോതിഷിയാണ് സലോമി. വരാനിരിക്കുന്നത് ഭീകരമായ യുദ്ധത്തിന്റെ നാളുകളാണെന്ന് സലോമി പറയുന്നു.മിഡില്‍ ഈസ്റ്റില്‍ ഈ യുദ്ധം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സലോമി പ്രവചിക്കുന്നു.

ലോകം മുഴുവന്‍ ഇതുകാരണം പ്രതിസന്ധിയിലാകും. മൂന്നാം ലോകമഹായുദ്ധത്തിന് സമാനമായി ഇവ മാറും. ഈ യുദ്ധത്തില്‍ ഇലക്ട്രോമാഗ്നറ്റിക് പള്‍സ് ടെക്‌നോളജി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. അത് ലോകരാജ്യങ്ങളുടെ നാശത്തിന് തന്നെ കാരണമാകും. പ്രതീക്ഷിച്ചതിലും വലിയ നാശങ്ങള്‍ ഇതിലൂടെയുണ്ടാവും. ഇന്ന് പല വികസിത രാജ്യങ്ങളുടെയും കൈവശം ഈ സാങ്കേതിക വിദ്യയുണ്ട്. അത് ചൂണ്ടിക്കാണിച്ചാണ് ബ്രസീലിയന്‍ ജ്യോതിഷിയുടെ പ്രവചനം.

ഇറാനും ഇസ്രായേലും പരസ്പരമുള്ള പോരാട്ടമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൈനിക മുന്നേറ്റങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ അവരുടെ സൈന്യത്തെ കൂടുതല്‍ തീവ്രവായ യുദ്ധത്തിനായി ഉപയോഗിക്കും. ഇത് ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കും.

ഇഎംപി സാങ്കേതിക വിദ്യ അമേരിക്ക, റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ ഉപയോഗിക്കും. ഇവര്‍ വിവിധ ചേരികളായി തിരിയും. ലോകമഹായുദ്ധത്തിന് ഇതും കാരണമാകും. ഇലക്ട്രോമാഗ്നറ്റിക് പള്‍സ് ഉപയോഗിക്കുന്നതോടെ ലോകം മൂന്ന് ദിവസം ഇരുട്ടിലാവും. ഇലക്ട്രോണിക് മേഖല പൂര്‍ണമായും നിശ്ചലമാകുമെന്നും സലോമി മുന്നറിയിപ്പ് നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+