ഭര്‍ത്താവ് പ്രേതം, മഹാശല്യക്കാരന്‍, മോചനം വേണം, മന്ത്രവാദിയെ കണ്ട് കാമുകി, വൈറല്‍
ലണ്ടന്‍: ബാബ വംഗയെ പോലെ പ്രവചനം നടത്തുന്നവര്‍ നിരവധിയുണ്ട് ഈ ലോകത്ത്. വര്‍ഷങ്ങള്‍ മുമ്പേ അവര്‍ മരിച്ചുവെങ്കിലും ഇന്നും ജ്യോതിഷത്തിലും മന്ത്രവാദത്തിലുമൊക്കെ മികവ് പുലര്‍ത്തുന്നവര്‍ ധാരാളമുണ്ട്. ബ്രിട്ടനിലെ അത്തരമൊരു മന്ത്രവാദിയുടെ അടുത്ത് വളരെ നിഗൂഢത നിറഞ്ഞ ഒരു കേസ് എത്തിയിരിക്കുകയാണ്. തന്റെ ഭര്‍ത്താവ് ശല്യക്കാരനാണെന്ന് പറഞ്ഞാണ് ഒരു പ്രമുഖ എത്തിയത്.
കേട്ടപ്പോള്‍ നിസാരമെന്ന് ഇവര്‍ക്ക് ആദ്യം തോന്നി. എന്നാല്‍ ഈ യുവതി പിന്നീട് പറഞ്ഞത് കേട്ടപ്പോള്‍ കേസ് സങ്കീര്‍ണമാണെന്ന് മനസ്സിലായി. ഇവര്‍ പറയുന്നത് തന്റെ ഭര്‍ത്താവ് ഒരു പ്രേതമാണെന്നാണ്. അമ്പരന്ന് പോകുന്ന കാര്യമാണിത്. വിശദമായ വിവരങ്ങളിലേക്ക്......

image credit: Brocarde began
ബ്രിട്ടനിലെ പ്രശസ്തയായ ഗായികയും ഗാനരചയിതാവുമായ ബ്രോക്കാര്‍ഡിയാണ് ഇപ്പോള്‍ മന്ത്രവാദിയുടെ സഹായം തേടിയത്. ഒരു സെലിബ്രിറ്റി മന്ത്രവാദിയുടെ സഹായം ചോദിച്ചാണ് ഇവര്‍ എത്തിയത്. ഇവരുടെ ഭര്‍ത്താവ് ഒരു പ്രേതമാണ്. അടുത്തിടെയാണ് ഇവര്‍ വിവാഹം കഴിച്ചത്. ഈ ബന്ധം ഭര്‍ത്താവ് കാരണം പ്രശ്‌നത്തിലായിരിക്കുകയാണ്. മഹാശല്യക്കാരനാണ് തന്റെ ഭര്‍ത്താവ് എന്ന് ഇവര്‍ പറയുന്നു. ഒരു മാന്യത നിറഞ്ഞ കാര്യവും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ലെന്നാണ് യുവതി പറയുന്നത്.

എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!
ബന്ധം നല്ല രീതിയിലാക്കാനോ ഉപേക്ഷിക്കാനോ മന്ത്രവാദി സഹായിക്കണമെന്നാണ് ആവശ്യം. എഡ്വാര്‍ഡോ എന്നാണ് ഈ യുവതിയുടെ പ്രേതഭര്‍ത്താവിന്റെ പേര്. ഹാലോവീന്‍ ദിനത്തിലാണ് ഭര്‍ത്താവിന് ബ്രോക്കാര്‍ഡി വിവാഹം ചെയ്തത്. എന്നാല്‍ അനാവശ്യമായി ഭയപ്പെടുത്തുകയാണ് ഭര്‍ത്താവ് ചെയ്യുന്നതെന്ന് യുവതി പറഞ്ഞു. ഇത് പലതവണ ആവര്‍ത്തിച്ചതോടെ യുവതി സഹികെട്ടിരിക്കുകയാണ്. സെലിബ്രിറ്റി മന്ത്രവാദിയുടെ സഹായം തേടി കൗണ്‍സിലിംഗ് നടത്താനാണ് യുവതിയുടെ തീരുമാനം. ഭര്‍ത്താവിനാണ് കൗണ്‍സിലിംഗ് വേണ്ടതെന്ന് ഇവര്‍ പറയുന്നു.

image credit: Brocarde began
എഡ്വാര്‍ഡോയുമായി നല്ല അടുപ്പത്തിലായിരുന്നു ഈ യുവതി. ആദ്യ കാഴ്ച്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലായി. ആദ്യത്തെ കുറച്ച് മാസം കൊണ്ടുതന്നെ എഡ്വാര്‍ഡോയെ സഹിക്കാന്‍ പറ്റാതായി. അദ്ദേഹം നാടകം കളിക്കുകയാണ്. ഈ ബന്ധം തുടരണമെങ്കില്‍ മന്ത്രവാദിയുടെ സഹായം തേടണമെനന് ഉറപ്പായി. തന്റെ സ്വാതന്ത്ര്യത്തിലാണ് എഡ്വാര്‍ഡോ കൈ കടത്തുന്നത്. അനുവാദമില്ലാതെ മുറിയില്‍ വരും, ലൈംഗിത ബന്ധത്തിന് പോലും അനുമതി ചോദിക്കില്ല. വ്യക്തിപരമായ അതിര്‍ത്തികള്‍ എഡ്വാര്‍ഡോ ലംഘിച്ചു. അര്‍ധരാത്രിയില്‍ അനുവാദമില്ലാതെ മുറിയില്‍ കയറുന്നത് ജയിലില്‍ പോകാവുന്ന കുറ്റമാണെന്ന് എഡ്വാര്‍ഡോ മനസ്സിലാക്കിയിട്ടില്ലെന്നും യുവതി പറഞ്ഞു.

അതേസമയം പോലീസിനെ വിളിച്ച് പ്രേതത്തെ അറസ്റ്റ് ചെയ്യൂ, എന്ന് പറഞ്ഞാല്‍ അവര്‍ പരിഹസിക്കും. അതുകൊണ്ട് മാത്രമാണ് ഇതുവരെ അങ്ങനെ ചെയ്യാതിരുന്നത്. എഡ്വാര്‍ഡോയ്ക്ക് നേരത്തെ ഉണ്ടായിരുന്ന നല്ല സ്വഭാവമൊക്കെ ഇല്ലാതായിരിക്കുകയാണ്. എഡ്വാര്‍ഡോയുടെ പെരുമാറ്റം വളരെ മോശമായി. അദ്ദേഹം എന്തും ചെയ്യാന്‍ സാധിക്കുന്ന ഒരാളല്ല, മറിച്ച് ഇപ്പോള്‍ തന്റെ ഭര്‍ത്താവാണെന്ന് മനസ്സിലാക്കണമെന്നും ബ്രോക്കാര്‍ഡി പറഞ്ഞു. ഈ ബന്ധത്തില്‍ താനൊരു യാത്രക്കാരിയെ പോലെയാണ് തോന്നുന്നതെന്ന് മന്ത്രവാദിയെ ബ്രോക്കാര്‍ഡി അറിയിച്ചു. ഇവര്‍ ഈ സന്ദേശം ഭര്‍ത്താവായ പ്രേതത്തിനെ അറിയിക്കുകയും ചെയ്തു.

എഡ്വാര്‍ഡോ നല്ല വ്യക്തിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. പക്ഷേ പെരുമാറ്റം നല്ലതാവേണ്ടതുണ്ട്. ഈ ബന്ധം നല്ല രീതിയില്‍ പോവേണ്ടതുണ്ട്. ഇരുവരും തമ്മില്‍ മികച്ച ആത്മബന്ധമാണ് ഉള്ളതെന്ന് മന്ത്രവാദി അറിയിച്ചത്. തനിക്കൊരു പൂച്ചയെ വാങ്ങിതരണമെന്ന് എഡ്വാര്‍ഡോ ആഗ്രഹിക്കുന്നത്. ഇത് ആ മന്ത്രവാദി തന്നോട് പറഞ്ഞതാണ്. എനിക്ക് ഒരു നായയെയാണ് ഇഷ്ടം. പക്ഷേ എഡ്വാര്‍ഡോയുടെ ആഗ്രഹം നടക്കട്ടെ എന്ന് കരുതി. ഒരുപാട് കാലം മുമ്പ് മരിച്ചതാണ് എഡ്വാര്‍ഡോ. അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ താന്‍ ഒരുപാട് ബുദ്ധിമുട്ടിയതായും യുവതി പറഞ്ഞു. പലരും ദുര്‍മന്ത്രവാദം ആരോപിച്ച് സമ്മതിച്ചില്ലെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications