ബ്രിട്ടീഷ് രാജകുടുംബത്തില്‍ അത് സംഭവിക്കും, ഹാരിയും വില്യമും ഭയപ്പെട്ടത് നടക്കുമെന്ന് പ്രവചനം
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഈ വര്‍ഷം ഇനി അങ്ങോട്ട് ഞെട്ടിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുമെന്ന് വിവിധ ജ്യോതിഷികള്‍. ഹാരി രാജകുമാരന്റെ വെളിപ്പെടുത്തലോടെ ബ്രിട്ടീഷ് രാജകുടുംബം വലിയ പിളര്‍പ്പിന് സമാനമായ കാര്യങ്ങളിലേക്ക് എത്തിക്കുമെന്നാണ് പ്രവചനം. ഹാരിയും വില്യം രാജകുമാരനും തമ്മില്‍ ഇനി ഒരുകാലത്തും ഒന്നാവില്ലെന്നാണ് ജ്യോതിഷിയുടെ പ്രവചനം.
ഇതിനിടെ അമ്പരപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലും ഹാരി നടത്തിയിട്ടുണ്ട്. മേഗന്‍ മര്‍ക്കലിനെ വിവാഹം കഴിക്കരുതെന്ന് വില്യം തന്നോട് പറഞ്ഞുവെന്നാണ് ഹാരി വെളിപ്പെടുത്തിയത്. ഇത് ബ്രിട്ടീഷ് രാജകുടുംബത്തിന് നാണക്കേടായി മാറിയിരിക്കുകയാണ്. ഇതോടെ പ്രവചനങ്ങള്‍ സത്യമാകുമെന്ന് നിരവധി പേര്‍ വിശ്വസിക്കുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

പ്രമുഖ ജ്യോതിഷി ജോയ് യാസ്‌കോണ്‍ എല്‍മ്‌സ് പ്രവചിക്കുന്നത് ഹാരി രാജകുമാരന്‍ രാജാവാകുമെന്നാണ്. കുടുംബത്തിലെ ഇളയനായതിനാല്‍ ബ്രിട്ടനിലെ രാജാവല്ല, മറിച്ച് ജനങ്ങളുടെ രാജാവാകും ഹാരിയെന്നാണ് പ്രവചനം. ജനങ്ങളുടെ മനം കവരാന്‍ ഹാരിക്കാവും. ലോകം മുഴുവന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടും. ഡയാന രാജകുമാരിയെ എത്രത്തോളം ആളുകള്‍ ഇഷ്ടപ്പെട്ടോ അത്രത്തോളം ഹാരിയെയും ഇഷ്ടപ്പെടുമെന്നാണ് എല്‍മ്‌സ് പറയുന്നത്. മേഗന്‍ മര്‍ക്കലുമൊത്തുള്ള ജീവിതം ഹാരി കൂടുതല്‍ ആസ്വദിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം.

ഹാരിയുടെ ജീവിതത്തിലെ പ്രചോദനമാകുന്നത് കുടുംബമാണെന്നും യാസ്‌കോണ്‍ എല്‍മ്‌സ് പ്രവചിക്കുന്നു. ഹാരിക്ക് ഒരുപാട് വേദനകളുണ്ട്. അതുപോലെ നിരാശകളുമുണ്ട്. അമ്മയുടെ മരണമാണ് ഹാരിയെ ഇപ്പോഴും അലട്ടുന്നത്. ഡയാനയ്ക്ക് സംഭവിച്ചത് കുടുംബത്തിലെ മറ്റൊരാള്‍ക്കും സംഭവിക്കരുതെന്ന് ഹാരിക്ക് ആഗ്രഹമുണ്ട്. അതേസമയം ഹാരിയുടെ നെറ്റ്ഫളിക്‌സിലെ ഡോക്യൂ സീരീസ് ചിലപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും ജ്യോതിഷി പറയുന്നു.

അതേസമയം മറ്റൊരു ജ്യോതിഷിയായ സാലി മോര്‍ഗനും ബ്രിട്ടീഷ് രാജകുടുംബത്തിന് നല്ല കാലമല്ല പ്രവചിക്കുന്നത്. ഹാരി രാജകുമാരന്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് സാലി പ്രവചിക്കുന്നത്. അത് മാത്രമല്ല, വില്യവുമായി ഹാരി എന്നെന്നേക്കുമായി അകലും, വില്യവുമായി ഒരിക്കലും ഒത്തുതീര്‍പ്പിലെത്താന്‍ ഹാരിക്ക് സാധിക്കില്ലെന്നും, അതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും ജ്യോതിഷി പ്രവചിക്കുന്നു. നേരത്തെ വില്യം തന്നെ ഇടിച്ചിട്ടതായി ഹാരി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
മറ്റൊരു ജ്യോതിഷിയായ നിക്കോളാസ് ഓജുലയും ബ്രിട്ടീഷ് രാജകുടുംബം ഈ വര്‍ഷം ഒരുപാട് അനുഭവിക്കുമെന്നാണ് പ്രവചിക്കുന്നത്. രാജകുടുംബത്തിന്റെ വരുമാനത്തില്‍ ഇടിവ് വരും. അവരുടെ ജനപ്രീതിയും താഴേക്ക് ഇറങ്ങും. ബ്രിട്ടീഷ് രാജകുടുംബം അവരുടെ വസ്തുക്കള്‍ വില്‍ക്കാന്‍ സാധ്യത ധാരാളമാണ്. ചാള്‍സ് രാജാവിന് ധാരാളം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവും. അദ്ദേഹത്തിന്റെ ഹൃദയത്തിനായിരിക്കും പ്രശ്‌നം. അതിലേക്ക് രക്തയോട്ടം ഉണ്ടാവില്ലെന്നും ഓജുല പ്രവചിക്കുന്നു. ഇതിനോടകം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ജനപ്രീതിക്ക് കോട്ടം തട്ടി തുടങ്ങിയിട്ടുണ്ട്.

വില്യം തന്റെ വീട്ടിലേക്ക് വന്നപ്പോള്‍ കോപം കൊണ്ട് ജ്വലിക്കുകയായിരുന്നുവെന്നാണ് ഹാരി വെളിപ്പെടുത്തിയത്. ആ സമയം എന്നെ വില്യം ഇടിച്ചിട്ടു. താന്‍ അവനെ തിരിച്ച് തല്ലണമെന്നാണ് വില്യം മനസ്സില്‍ വിചാരിച്ചത്. എന്നാല്‍ തല്ലരുതെന്ന് ഞാന്‍ വിചാരിച്ചു. അവന്റെ അങ്ങേയറ്റത്തെ ദേഷ്യം തനിക്ക് കാണാന്‍ സാധിക്കുമായിരുന്നുവെന്നാണ് ഹാരി പറയുന്നത്. മേഗനെ മോശക്കാരിയാക്കി കാണിക്കാനാണ് വില്യം ശ്രമിച്ചത്. തന്റെ കൈയ്യിലുള്ള ഗ്ലാസ് വില്യം എറിഞ്ഞുടച്ചു. എന്നെ മറ്റൊരു പേരാണ് വിളിച്ചത്. എന്നെ ദേഷ്യത്തോടെ കോളറിന് പിടിച്ച് നിലത്തേക്കിട്ടു. എനിക്ക് പരിക്ക് പറ്റി. ഞാന്‍ അവനോട് ഇറങ്ങി പോകാന്‍ പറഞ്ഞുവെന്നും ഹാരി പുസ്‌കതത്തില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications