Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരനായ വൈറസ് മാനവരാശിയുടെ വില്ലനാവും, പലരും മരിക്കും; ബാബ വംഗയ്ക്ക് സമാനം ഈ പ്രവചനം

ലണ്ടന്‍: പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ തന്നെ വിസ്മയിപ്പിച്ച ജ്യോതിഷികളാണ് നോസ്ട്രഡാമസും ബാബ വംഗയും. ഇവര്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായിട്ടും പ്രവചനങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. പലതും ഇപ്പോഴും യാഥാര്‍ത്ഥ്യമായി വരാറുണ്ട്. അതേസമയം ഇവരെ പോലെ പ്രവചനങ്ങള്‍ നടത്തുന്നവര്‍ ആധുനിക കാലത്തുമുണ്ട്.

ബ്രസീലില്‍ അഥോസ് സലോമിയെന്ന ജ്യോതിഷി പ്രവചനങ്ങള്‍ കൊണ്ട് വൈറലായതാണ്. എലിസബത്ത് രാജ്ഞിയുടെ മരണം, കൊവിഡിന്റെ വരവ് എന്നിവയെല്ലാം മുന്‍കൂട്ടി പ്രവചിച്ചിരുന്നു സലോമി. അടുത്തിടെ സമാപിച്ച യൂറോ കപ്പില്‍ സ്‌പെയിന്‍ ചാമ്പ്യന്‍മാരാകുമെന്നും, ലോകകപ്പില്‍ അര്‍ജന്റീന ജേതാക്കളാവുമെന്നും എല്ലാം നേരത്തെ തന്നെ സലോമി പ്രവചിച്ചതാണ്.

athos-salome

ഇത്തരം പ്രവചനങ്ങള്‍ പലതും യാഥാര്‍ത്ഥ്യമായത് കൊണ്ട് സലോമിക്ക് ആധുനിക നോസ്ട്രഡാമസ് എന്നൊരു പേരുമുണ്ട്. അതേസമയം സലോമി ഇപ്പോള്‍ ഞെട്ടിക്കുന്ന ഒരുപ്രവചനമാണ് നടത്തിയിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ലോകത്തെ തന്നെ ഭയപ്പെടുത്തുന്ന പ്രവചനമാണ് സലോമി നടത്തിയിരിക്കുന്നത് ഈ വര്‍ഷം മാനവരാശിയെ തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ഭീകരനായ ഒരു വൈറസ് രൂപം കൊള്ളുമെന്നാണ് സലോമിയുടെ മുന്നറിയിപ്പ്. ഇത് കോടിക്കണക്കിന് ആളുകളുടെ മരണത്തിന് ഇരയാക്കും. ലോകം മുഴുവന്‍ ഈ വൈറസിന് മുന്നില്‍ കീഴടങ്ങുമെന്നും സലോമി പ്രവചിക്കുന്നു.

സലോമിയുടെ ഈ പ്രവചനം ലോകത്തെയാകെ ഭയപ്പെടുത്തിയിരിക്കുകയാണ്. അതിന് കാരണമുണ്ട്. 37കാരനായ സലോമി നേരത്തെ കൊവിഡ് മഹാമാരിയുടെ വരവ് മുന്‍കൂട്ടി പ്രവചിച്ചിരുന്നു. അതുപോലെ യുക്രൈന്‍ യുദ്ധവും അതുപോലെ സലോമി പ്രവചിച്ചതാണ്. ഇങ്ങനെയുള്ളപ്പോള്‍ ഈ പ്രവചനം യാഥാര്‍ത്ഥ്യമാകുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്.

കൊവിഡ് എന്നത് ഒരു തുടക്കം മാത്രമാണ്. ദക്ഷിണ ധ്രുവത്തില്‍ നിന്ന് പുതിയ വൈറസ് രൂപം കൊള്ളുമെന്നാണ് സലോമി പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും അത് സംഭവിക്കുക. ഈ വൈറസിനെതിരെയുള്ള പോരാട്ടം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതായിരിക്കും. വളരെ എളുപ്പത്തില്‍ അതിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും സലോമി പറഞ്ഞു.

ഈ ഭീകരനായ വൈറസിന്റെ വരവോടെ വലിയ പ്രത്യാഘാതങ്ങള്‍ തന്നെ നമ്മള്‍ നേരിടേണ്ടി വരും. മുമ്പ് ഉപയോഗിച്ചിരുന്ന പോലെ കൊവിഡ് മാസ്‌കുകള്‍ ഉപയോഗിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗമെന്നും ജ്യോതിഷി പറയുന്നു. ഈ വൈറസ് പരിശോധിക്കപ്പെടാതെ പോയാല്‍ മരണം ഉറപ്പാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ദുരന്തം വിതയ്ക്കുന്ന വൈറസായി അറിയപ്പെടുമെന്നും സലോമി പറഞ്ഞു.

എന്നാല്‍ ഈ വൈറസ് രൂപപ്പെടാന്‍ കാരണമെന്താണെന്ന് സലോമി പറഞ്ഞിട്ടില്ല. അതുപോലെ ശാസ്ത്രജ്ഞര്‍ ഇതിനുള്ള വൈറസ് കണ്ടെത്തുമോയെന്നും പറഞ്ഞിട്ടില്ല. അതേസമയം യുഎസ്സില്‍ വലിയ സൈബറാക്രമണം നടക്കുമെന്നും, മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യതയുണ്ടെന്നും സലോമിയുടെ പ്രവചനത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+