ഏഷ്യന്‍ മേഖല സംഘര്‍ഷഭരിതമാകും, ചൈനയും യുഎസ്സും തമ്മില്‍ മഹായുദ്ധമുണ്ടാവും; വൈറലായി പ്രവചനം
ലണ്ടന്‍: പ്രവചനങ്ങള്‍ കൊണ്ട് നമ്മളെ ഞെട്ടിക്കുന്നവര്‍ നിരവധിയുണ്ട്. ബാബ വംഗയും നോസ്ട്രഡാമസുമെല്ലാം അതില്‍ വരും. ബാബ വംഗ നേരത്തെ ലോകമഹായുദ്ധങ്ങളും, അതുപോലെ ഭൂമി ഇല്ലാതാവുമെന്നെല്ലാം പ്രവചിച്ചിട്ടുണ്ട്. അവരോളം തന്നെ പ്രവചനങ്ങളില്‍ പ്രശസ്തനാണ് ആധുനിക നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അഥോസ് സലോമി.
ബ്രസീലില്‍ അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ഏറെ പ്രശസ്തമാണ്. ഇന്ന് ലോകം മുഴുവന്‍ അതിനെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ മൈക്രോസോഫ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ആകെ താറുമാറാകുമെന്നും, കൊവിഡ് മഹാമാരി ലോകത്തെ ബാധിക്കുമെന്നെല്ലാം സലോമി മുമ്പ് പ്രവചിച്ച് യാഥാര്‍ത്ഥ്യമായതാണ്.

സലോമിയുടെ ഏറ്റവും വലിയ പ്രവചനമാണ് ഇപ്പോള്‍ ലോകത്തെ തന്നെ വിറപ്പിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള മഹായുദ്ധമാണ് സലോമി പ്രവചിക്കുന്നത്. നിലവില്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ കൊണ്ട് ആകെ തകര്‍ന്നിരിക്കുകയാണ്. ഇസ്രായേലും ഹമാസും, തമ്മിലുള്ള യുദ്ധത്തിന് പുറമേ ഹിസ്ബുല്ലയുമായും ഇസ്രായേല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിരിക്കുകയാണ്.
ലെബനനില്‍ തുടര്‍ച്ചയായി വ്യോമാക്രമണങ്ങള്‍ നടത്തുന്നുണ്ട് ഇസ്രായേല്‍. യൂറോപ്പില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിച്ചിട്ടില്ല. മിഡില്‍ ഈസ്റ്റില്‍ ഇനിയൊരു യുദ്ധം താങ്ങാനാവില്ലെന്ന് യുഎന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏഷ്യയില്‍ ഇനിയൊരു യുദ്ധം കൂടിയുണ്ടാവുമെന്ന പ്രവചനം ഞെട്ടിക്കുന്നതാണ്.
നേരത്തെ തന്നെ സലോമി വളരെ മോശമായ സാഹചര്യങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡെയിലി മെയില്‍ ഫീമെയിലിന് നല്‍കിയ അഭിമുഖത്തിലാണ് സലോമി പ്രവചനങ്ങള്‍ നടത്തിയത്. നിലവിലുള്ള സംഘര്‍ഷങ്ങള്‍ വ്യാപിക്കാന്‍ എല്ലാ സാധ്യതയുമുണ്ടെന്നാണ് സലോമി പ്രവചിക്കുന്നത്. അത് അമേരിക്കയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കും നയിച്ചേക്കും. ഇവര്‍ തമ്മിലുള്ള ശത്രുതയും സംഘര്‍ഷങ്ങളും വര്‍ധിക്കാന്‍ രണ്ട് സുപ്രധാന സംഭവങ്ങള്‍ കാരണമാകുമെന്നും സലോമിയുടെ പ്രവചനത്തിലുണ്ട്.
ദക്ഷിണ ചൈന സമുദ്ര മേഖല തര്‍ക്കങ്ങളെയും, ചൈനയുടെ സൈനിക സാന്നിധ്യങ്ങളും കാരണം സംഘര്‍ഷം നിറഞ്ഞതായി മാറുമെന്ന് സലോമി പറയുന്നു. ചൈനയില്‍ സൈബര്‍ ആക്രമണത്തിനുള്ള സാധ്യതയുണ്ട്. ഇത് ദേശീയ സുരക്ഷയെ ബാധിക്കാം. ഇതൊരു യുദ്ധത്തിലേക്ക് നയിക്കാനും കാരണമാകും. ഇതിനൊക്കെയുള്ള സാധ്യത ഇപ്പോള്‍ നിലവിലുള്ളത്.
ചൈനയുടെ വിപണി വ്യാപിക്കുന്നതും, റഷ്യയുമായുള്ള ബന്ധങ്ങള്‍ ഇത്തരം ആശങ്കകള്‍ നടക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഇവര്‍ക്ക് വിദേശ രാജ്യങ്ങളോടുള്ള കടുത്ത എതിര്‍പ്പാണ് ഉണ്ടാവുക. അതുപോലെ പ്രത്യേക താല്‍പര്യങ്ങളുമുണ്ടാവും. ഇവര്‍ക്ക് പ്രാദേശികമായുള്ള സംഘര്‍ഷം വലിയ ആഗോള യുദ്ധമാക്കി മാറ്റാനുള്ള കഴിവ് ഉണ്ട്.
ചൈന ദക്ഷിണ മേഖലയില്‍ വലിയ ആധിപത്യം നേടിയിട്ടുണ്ട്. തര്‍ക്കഭൂമികള്‍ പലതും സൈനിക പ്രദേശങ്ങളാക്കി മാറ്റിയിട്ടുമുണ്ട്. ഇതിലൂടെ അയല്‍ രാജ്യങ്ങളുമായി അവര്‍ക്ക് പ്രശ്‌നങ്ങളുണ്ട്. അത് യുഎസ് വരുന്നതോടെ വലുതാവുമെന്നും സലോമി പറഞ്ഞു.


Click it and Unblock the Notifications