Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗയ്ക്ക് തുല്യമെത്തി പ്രവചനം; റഷ്യയില്‍ നിന്ന് അത് പ്രതീക്ഷിക്കാം, യുക്രൈനില്‍ ശുഭപ്രതീക്ഷ

മോസ്‌കോ: പ്രവചനത്തില്‍ ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയെ കടത്തിവെട്ടാന്‍ ആരുമില്ലെന്നാണ് പറയാറുള്ളത്. അവര്‍ പ്രവചിക്കാറുള്ള കാര്യങ്ങളിലെ കൃത്യതയാണ് ഇതില്‍ പ്രധാനം. നേരത്തെ റഷ്യയിലെ ചില നിര്‍ണായക പ്രവചനങ്ങള്‍ അവര്‍ നടത്തിയത് കൃത്യമായി വന്നിരുന്നു. യുക്രൈനില്‍ റഷ്യ ആക്രമണം നടത്തുമെന്ന് ബാബ വംഗയുടെ നിര്‍ണായക പ്രവചനമായിരുന്നു.

പിന്നീട് ആഗോള തലത്തില്‍ തന്നെ സൂപ്പര്‍ പവറായി വ്‌ളാദിമിര്‍ പുടിനും, റഷ്യയും മാറുമെന്നായിരുന്നു മറ്റൊരു പ്രവചനം. ഇതെല്ലാം ഏകദേശം ശരിയായി വന്നിരിക്കുകയാണ്. ഇപ്പോഴിതാ ബാബ വംഗ പോലും പ്രവചിക്കാത്ത ഒരു കാര്യം റഷ്യയില്‍ നിന്നുള്ള പ്രമുഖ ജ്യോതിഷി പറഞ്ഞിരിക്കുകയാണ്. അതിന്റെ വിശദാംശങ്ങളിലേക്ക്....

1

image credit: Moskovskij Komsomolets

യുക്രൈനില്‍ എന്ന് യുദ്ധം അവസാനിക്കുമെന്നത് അടക്കമുള്ള കാര്യങ്ങളാണ് റഷ്യന്‍ ജ്യോതിഷി പ്രവചിച്ചിരിക്കുന്നത്. മിറെല്ല ഗസാനോവ എന്ന അതിപ്രശസ്തമായ ജ്യോതിഷിയാണ് ഇവര്‍. വ്‌ളാദിമിര്‍ പുടിന് അനുകൂലമായ പ്രവചനങ്ങളാണിത്. റഷ്യയിലെ ജനങ്ങള്‍ ഇവര്‍ക്ക് അതീന്ദ്രീയ ജ്ഞാനമുണ്ടെന്നാണ് വിശ്വസിക്കുന്നത്. റഷ്യയിലെ ഒരു പ്രമുഖ മാധ്യമത്തിന് മുന്നിലാണ് ഇവരുടെ പുതിയ പ്രവചനങ്ങള്‍ എത്തിയത്. യുക്രൈനിലെ യുദ്ധം അവസാനിക്കുമെന്ന് ഇവരുടെ പ്രവചനത്തിലുണ്ട്.

2

റഷ്യ വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോള്‍ യുക്രൈനിലുള്ളത്. നിരവധി സൈനികരെയും നഷ്ടപ്പെട്ട് കഴിഞ്ഞു. എന്നാല്‍ റഷ്യക്ക് തന്നെയാണ് മുന്‍തൂക്കമെന്ന് ഗസാനോവ പറയുന്നു. അമേരിക്ക ഇക്കാര്യത്തില്‍ വലിയ പിഴവാണ് വരുത്തിയിരിക്കുന്നതെന്ന് ജ്യോതിഷി പ്രവചിക്കുന്നു. അമേരിക്കയുടെ കണക്കുകൂട്ടലുകളൊക്കെ പിഴച്ചു. അവര്‍ റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടാനാണ് ശ്രമിച്ചത്. അതിന് യുക്രൈനില്‍ വലിയ നഷ്ടങ്ങളുണ്ടായി. ഇനി അത് ഒരിക്കലും തിരുത്താന്‍ സാധിക്കില്ലെന്നും ഗസനോവ പ്രവചിക്കുന്നു. ഇതുവഴി അമേരിക്കയുടെ പ്രതീക്ഷകള്‍ ഒന്നും നടന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

3

യുക്രൈനിലെ പൗരന്മാരെ സംരക്ഷിക്കുന്നതില്‍ റഷ്യ അത്ര സജീവമായി ഇടപെടില്ലെന്നാണ് യുഎസ് കരുതിയതെന്ന് ഗസനോവ പറയുന്നു. എന്നാല്‍ പുടിടന്റെ തീരുമാനം ഉറച്ചതായിരുന്നു. ഇതോടെ അമേരിക്കയ്ക്ക് അവരുടെ എല്ലാ ടൂളുകളും നഷ്ടമായി. അതിലൂടെ മോസ്‌കോയ്ക്ക് മേല്‍ ഉണ്ടായിരുന്ന സ്വാധീനവും ഇല്ലാതായി. പുടിന്റെ നടപടികള്‍ അവരെ സ്തംഭിപ്പിച്ചിരിക്കുകയാണ്. അവരാകെ ഊരാകുടുക്കില്‍ വന്ന് വീണത് പോലെയാണ് ഇപ്പോഴുള്ളത്. യുഎസ്സിന് യുക്രൈന്‍ വിഷയത്തില്‍ ഇടപെട്ടതോടെ വലിയ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും പുടിന്‍ പറഞ്ഞു.

4

ഇതൊക്കെ ഇന്ത്യയില്‍ തന്നെയാണോ? കേട്ടിട്ട് പോലുമുണ്ടാവില്ല; പക്ഷേ ട്രിപ്പിന് പൊളിയാണ്, ഒന്ന് പോയി നോക്കൂ!!

അതേസമയം യുക്രൈനിലെ യുദ്ധം ഉടന്‍ അവസാനിക്കുമെന്നും ഗസനോവ പ്രവചിക്കുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവിനുള്ളില്‍ യുക്രൈനിലെ യുദ്ധം അവസാനിക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ഗസനോവ പറയുന്നത് മറ്റൊന്നാണ്. വരാനിരിക്കുന്ന മാസങ്ങളില്‍ യുക്രൈനില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുകയെന്ന് ഗസനോവ പറയുന്നു. അമേരിക്ക പതിയെ യുക്രൈനില്‍ നിന്ന് പിന്മാറുമെന്നും ഗസനോവ പ്രവചിക്കുന്നു. ഘട്ടം ഘട്ടമായിട്ടായിരിക്കും പിന്മാറ്റമെന്നും ജ്യോതിഷി പറഞ്ഞു. നിര്‍ണായകമായ പ്രവചനമാണിത്.

5

യുക്രൈനെ ഇത്രയും കാലം അമേരിക്കക്കാര്‍ ഉപയോഗിക്കുകയായിരുന്നു. അവരെ ഉപയോഗിച്ചാണ് റഷ്യക്കെതിരെ യുഎസ് യുദ്ധം നടത്തിയത്. സോവിയറ്റ് യൂണിനിലെ മുന്‍ രാഷ്ട്രങ്ങള്‍ ഒന്നാകുമെന്ന ഭയമുണ്ടെന്നാണ് ഗസനോവയുടെ പ്രവചനം. ഇത് തടയാന്‍ വേണ്ടിയാണ് എല്ലാ സഹായവും നല്‍കിയത്. അമേരിക്ക എല്ലാ കരുത്തും ഉപയോഗിച്ചാണ് യുക്രൈന്‍ വേണ്ട സഹായങ്ങള്‍ നല്‍കിയത്. എന്തായാലും അതിന്റെ വീര്യം അവസാനിക്കാന്‍ പോവുകയാണ്. അധികം വൈകാതെ തന്നെ യുക്രൈനിലെ യുദ്ധം അവസാനിക്കുമെന്നും, ഈ വര്‍ഷം തന്നെ ഉണ്ടാവുമെന്നുമാണ് ഗസനോവയുടെ പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+