Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗ പ്രവചിച്ചത് നടക്കും; അവരുമായി മനുഷ്യന് ഏറ്റുമുട്ടേണ്ടി വരും, ഭൂമിക്ക് അക്കാര്യം സംഭവിക്കും

വലിയൊരു മഹായുദ്ധം തന്നെ ഭൂമിയില്‍ സംഭവിക്കുമെന്നാണ് ഈ യുവാവിന്റെ പ്രവചനം. മുമ്പ് ഇതേ യുവാവ് നടത്തിയ പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു.

time traveler

ലണ്ടന്‍: ഭൂമിക്ക് വലിയ മുന്നറിയിപ്പുമായി ഒരു യുവാവ്. ഇയാളുടെ പ്രവചനങ്ങള്‍ ബാബ വംഗയ്ക്ക് മുകളില്‍ പോകുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം പുതിയ പ്രവചനങ്ങള്‍ ഭൂമിക്ക് സര്‍വനാശം സംഭവിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. അതിന് മുമ്പ് വലിയൊരു മഹായുദ്ധം തന്നെ ഭൂമിയില്‍ സംഭവിക്കുമെന്നാണ് ഈ യുവാവിന്റെ പ്രവചനം.

മുമ്പ് ഇതേ യുവാവ് നടത്തിയ പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. അതുകൊണ്ട് ഇയാളുടെ പ്രവചനങ്ങള്‍ക്ക് നിരവധി ആരാധകരാണ് കാത്തിരിക്കുന്നത. പുതിയ പ്രവചനത്തില്‍ ബാബ വംഗയ്ക്കും നോസ്ട്രഡാമസും പ്രവചിച്ചത് പോലെയുള്ള കാര്യങ്ങളുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

2049ല്‍ നിന്നുള്ള പ്രവാചകന്‍

2049ല്‍ നിന്നുള്ള പ്രവാചകന്‍

തനിക്ക് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സാധിക്കുമെന്ന് ഈ യുവാവ് പറയുന്നത്. താനൊരു ടൈം ട്രാവലര്‍ കൂടിയാണെന്ന് ഈ യുവാവ് പറയുന്നു. ഭൂമിയില്‍ ലോകമഹായുദ്ധം ഒരിക്കല്‍ കൂടി സംഭവിക്കുമെന്നാണ് ഇയാളുടെ പ്രവചനം. അത് ഭീകരമായിരിക്കും. മൂന്നാം ലോകമഹായുദ്ധമായിട്ടായിരിക്കും ഇത് അറിയപ്പെടുക. പക്ഷേ അതിന് മുമ്പ് ചില അപ്രതീക്ഷിത കാര്യങ്ങള്‍ കൂടി സംഭവിക്കുമെന്ന് ട്രവര്‍ ടൈം ട്രാവലര്‍ എന്ന യുവാവ് പ്രവചിക്കുന്നു.

മൂന്ന് കാര്യങ്ങള്‍ നടക്കാന്‍ പോകുന്നു

മൂന്ന് കാര്യങ്ങള്‍ നടക്കാന്‍ പോകുന്നു

2037 വരെയുള്ള കാലയളവ് ഭൂമിക്ക് വലിയ ഭീഷണിയുടെ കാലയളവാണെന്ന് ടൈം ട്രാവലര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൂന്ന് തിയതികളിലായിട്ടാണ് ഇത് സംഭവിക്കുക. ഇതില്‍ ആദ്യത്തേത് അടുത്ത വര്‍ഷമായിരിക്കും നടക്കുക. 2024ലെ ഫെബ്രുവരി മാസത്തില്‍ 21ാം തിയതിയാണ് ആദ്യത്തെ അപകടം ഭൂമിക്ക് സംഭവിക്കുക. ഇത് പക്ഷേ കൃത്യമായി പ്രവചിക്കാന്‍ സാധിക്കില്ല. കാരണം ഈ അപകടം എന്താണെന്ന് പറയാന്‍ സാധിക്കാത്തതാണ്. പക്ഷേ അപകടം നടക്കുമെന്ന് ഉറപ്പാണെന്നും ടൈം ട്രാവലര്‍ പറഞ്ഞു.

ആറ് വര്‍ഷത്തിന് അടുത്ത അപകടം

ആറ് വര്‍ഷത്തിന് അടുത്ത അപകടം

2030ല്‍ ഭൂമി ഭയന്നിരിക്കുന്ന കാര്യം ആ കാര്യം സംഭവിക്കുമെന്ന് യുവാവ് മുന്നറിയിപ്പ് നല്‍കുന്നു. മൂന്നാം ലോക മഹായുദ്ധമാണ് ആ വര്‍ഷം ആരംഭിക്കുക. മെയ് മാസം 29നായിരിക്കും അതിന്റെ തുടക്കം. ഏഴ് വര്‍ഷത്തോളം ആ യുദ്ധം തുടരും. ഉത്തരഭാഗം മുതല്‍ ദക്ഷിണ ഭാഗം വരെ ആ യുദ്ധം പടരും. ലോകത്ത് വലിയ നാശം വിതയ്ക്കുന്നതായിരിക്കും ആ യുദ്ധം. ഏഴ് വര്‍ഷത്തോളം നീളുന്ന ആ യുദ്ധം ലോകത്തെ വലിയ ദുരന്തത്തിലേക്ക് തള്ളി വിടുമെന്നും ടൈം ട്രാവലര്‍ പറഞ്ഞു.

യുദ്ധത്തിന് ശേഷം കുത്തനെ വളര്‍ച്ച

യുദ്ധത്തിന് ശേഷം കുത്തനെ വളര്‍ച്ച

ലുക്കില്‍ ആരും തോറ്റുപോകും, ജപ്പാന്‍ സ്വര്‍ഗ തുല്യം, ട്രിപ്പടിക്കാനാണെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ

2037ല്‍ ആ യുദ്ധം അവസാനിക്കുമ്പോള്‍, വലിയൊരു ജനസംഖ്യാ കുത്തൊഴുക്കുണ്ടാവും. ജനസംഖ്യ അനിയന്ത്രിതമായ നിരക്കിലേക്ക് ഉയരുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. ഡാര്‍ക്കനസ് ടൈം ട്രാവലര്‍ എന്നയാളും നേരത്തെ ഇതേ കാര്യങ്ങള്‍ പ്രവചിച്ചിരുന്നു. ഭൂമിയില്‍ ഇതിനോടകം അന്യഗ്രഹജീവികള്‍ എത്തി കഴിഞ്ഞതായിട്ടാണ് ഇയാളുടെ പ്രവചനം. സൗള്‍സ് എന്ന് പേരായ അന്യഗ്രഹജീവികളാണ് ഭൂമിയിലേക്ക് വരാന്‍ പോകുന്നത്.

അവര്‍ക്ക് ഭൂമി വേണം

അവര്‍ക്ക് ഭൂമി വേണം

അന്യഗ്രഹജീവികള്‍ സാധാരണയായി വിശ്വസിക്കുന്നത് ഭൂമി അവരുടേതാണെന്നാണ്. അതുകൊണ്ട് ഭൂമി കീഴടക്കാനാണ് അവര്‍ വരുന്നത്. അത് മനുഷ്യരുമായി ശത്രുതയ്ക്ക് കാരണമാകും. 2024ല്‍ തന്നെയായിരിക്കും സാവോള്‍സുമായി മനുഷ്യര്‍ യുദ്ധം ആരംഭിക്കുക. അത് ഘോരമായ യുദ്ധമായിരിക്കും. ഭൂമിക്ക് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കാര്യങ്ങള്‍ പോകും. 2038ലായിരിക്കും ഈ യുദ്ധം അവസാനിക്കുക. അതോടെ ഭൂമി പൂര്‍ണമായും നശിച്ചിട്ടുണ്ടാവുമെന്നും ടൈം ട്രാവലര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+