ബാബ വംഗയുടെ പ്രവചനം യാഥാര്‍ത്ഥ്യം; പശ്ചിമേഷ്യ സംഘര്‍ഷത്തില്‍, 2043ല്‍ യൂറോപ്പില്‍ ഇസ്ലാമിക ഭരണമെത്തും
ലണ്ടന്‍: ജ്യോതിഷികളില്‍ ബാബ വംഗയോളം കൃത്യത പുലര്‍ത്തുന്നവരില്ലെന്ന് തന്നെ നമുക്ക് പറയാം. ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരണപ്പെട്ടതാണ്. എന്നാല്‍ അവരുടെ പ്രവചനങ്ങള്‍ ഇന്നും കൗതുകത്തോടെ ലോകം വീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഒരിക്കല്‍ കൂടി ബാബ വംഗയുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ സംഘര്‍ഷമാണ് ആ പ്രവചനം. നോസ്ട്രഡാമസും ഇതേ പ്രവചനങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യന്‍ നോസ്ട്രഡാമസ് കുശാല്‍ കുമാറും. ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമിയും ഇത്തരം പ്രവചനങ്ങള്‍ മുമ്പ് നടത്തിയിരുന്നു. അതെല്ലാം വൈറലായിരുന്നു.

പശ്ചിമേഷ്യയില്‍ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ഇസ്രായേല്‍ ആക്രമിച്ചിരുന്നു. ഈ മിസൈലാക്രമണം ഇറാനെയും ലോകരാജ്യങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ബാബ വംഗയുടെ പ്രവചനം വൈറലായിരിക്കുന്നത്. 2025ല്‍ യൂറോപ്പില്‍ അടക്കം നടക്കാന്‍ പോകുന്ന കാര്യങ്ങളാണ് ബാബ വംഗ ഇതിനൊപ്പം പ്രവചിച്ചിരിക്കുന്നത്. 2025ലെ ലോകാവസാനത്തിന്റെ തുടക്കമാണ് പ്രവചനത്തില്‍ ഏറ്റവും ഞെട്ടിക്കുന്ന കാര്യം. യൂറോപ്പിലാകെ അടുത്ത വര്‍ഷം സംഘര്‍ഷങ്ങള്‍ വ്യാപിക്കും. അതിലൂടെ ജനസംഖ്യ തന്നെ കുറയുമെന്ന് ബാബ വംഗ പ്രവചിക്കുന്നു.
2025ല്‍ ഭൂമി അന്യഗ്രഹജീവികളെ കണ്ടെത്തുമെന്നാണ് ബാബ വംഗയുടെ മറ്റൊരു ഞെട്ടിക്കുന്ന പ്രവചനം. ഭൂമിയിലേക്ക് ഈ അന്യഗ്രഹജീവികള്‍ എത്തുമെന്നും ബാബ വംഗ പ്രവചിക്കുന്നു. ഇതിലൂടെ മാനവരാശിക്ക് അന്യഗ്രഹജീവികള്‍ ലോകത്തുണ്ടെന്ന് മനസ്സിലാക്കാനാവും. അതേസമയം നാസയിലെ ശാസ്ത്രജ്ഞര്‍ നേരത്തെ തന്നെ അന്യഗ്രഹജീവികള്‍ ഉണ്ടെന്നതിന് തെളിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ തെളിവുകള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം ലോകാവസാനം ആരംഭിക്കുമെങ്കില്‍ 2025ല്‍ മനുഷ്യന്‍ പൂര്‍ണമായും ഇല്ലാതാവില്ല. അതിന് നൂറ്റാണ്ടുകള്‍ ഏറെ പിടിക്കും. 5079 ആയിരിക്കും മാനവരാശിയുടെ അന്ത്യമെന്ന് ബാബ വംഗ പ്രവചിക്കുന്നു. എന്നാല്‍ അതിനുള്ളില്‍ ഒരുപാട് ദുരന്തങ്ങള്‍ ഭൂമി സാക്ഷ്യം വഹിക്കേണ്ടി വരും. യൂറോപ്പിലാകെ സംഘര്‍ഷങ്ങള്‍ വ്യാപിക്കും. 2043ഓടെ യൂറോപ്പ് മുസ്ലീം ഭരണത്തിന് കീഴിലാവും. 2076ല്‍ കമ്മ്യൂണിസ്റ്റ് ഭരണം തിരിച്ചെത്തും. 5079ലായിരിക്കും ലോകാവസാനം സംഭവിക്കുകയെന്നും ബാബ വംഗ പറഞ്ഞു.
നേരത്തെ രണ്ടാം ലോകമഹായുദ്ധം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ചെര്‍ണോബില്‍ ദുരന്തം, സ്റ്റാലിന്റെ മരണം, സെപ്റ്റംബര്‍ 11 ഭീകരാക്രമണം, 2004ലെ സുനാമി, 1985ല്‍ ഉത്ര ബള്‍ഗേറിയയിലുണ്ടായ ശക്തമായ ഭൂകമ്പം എന്നിവ ബാബ വംഗ പ്രവചിച്ച് യാഥാര്‍ത്ഥ്യമായതാണ്. അതുകൊണ്ട് 2025ലെ പ്രവചനങ്ങള്‍ സംഭവിക്കാന്‍ സാധ്യതയേറെയാണെന്ന് ബാബ വംഗയുടെ ആരാധകര്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications