Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പ് യുദ്ധത്തില്‍ മുങ്ങും, മഞ്ഞുപാളികള്‍ ഉരുകിയൊലിക്കും; ഇക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് ബാബ വംഗ

ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗ പ്രവചനങ്ങളുടെ പേരില്‍ ഏറെ പ്രശസ്തയാണ്. വാങ്കലിയ പാന്തേവ എന്നാണ് ബാബ വംഗയുടെ യഥാര്‍ത്ഥ പേര്. 1996ല്‍ 85ാം വയസ്സിലായിരുന്നു ബാബ വംഗയുടെ വിയോഗം. എന്നാല്‍ മരിച്ചിട്ട് മുപ്പത് കൊല്ലത്തോളമാവാറായെങ്കിലും ഇപ്പോഴും അവരുടെ പ്രവചനങ്ങള്‍ ഏറെ പ്രശസ്തമാണ്.

അവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവചിച്ച പല കാര്യങ്ങളും ഇപ്പോഴും സത്യമായി വരുന്നുണ്ട്. നോസ്ട്രഡാമസ് ഓഫ് ബാല്‍ക്കന്‍സ് എന്നാണ് അവര്‍ അറിയപ്പെടുന്നത്. പന്ത്രണ്ടാം വയസ്സില്‍ കാഴ്ച്ച നഷ്ടപ്പെട്ടതാണ് ബാബ വംഗയ്ക്ക്. അതിന് ശേഷം ഭാവിയിലെ ഓരോ കാര്യങ്ങളും പ്രവചിക്കാനുള്ള കഴിവ് തനിക്ക് ലഭിച്ചുവെന്നാണ് ബാബ വംഗ വെളിപ്പെടുത്തിയിരുന്നത്.

baba-vanga

സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണം ബാബ വംഗ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവചിച്ചിരുന്നു. രണ്ട് വിമാനങ്ങള്‍ കെട്ടിടത്തില്‍ വന്നിടിക്കുമെന്നും, നിരപരാധികളുടെ രക്തം ചിന്തുമെന്നുമാണ് ബാബ വംഗ പ്രവചിച്ചത്. ഈ പ്രവചനം കൃത്യമായതോടെ നിരവധി ആരാധകരാണ് ബാബ വംഗയ്ക്കുണ്ടായത്. എന്നാല്‍ 2025 മുതല്‍ സംഭവിക്കുമെന്ന് പറയുന്ന ബാബ വംഗയുടെ പ്രവചനങ്ങള്‍ ഏറെ പ്രശസ്തമാണ്.

5079 വരെ പ്രവചനങ്ങളാണ് ബാബ വംഗ നടത്തിയിരിക്കുന്നത്. 5079ല്‍ ലോകാവസാനം ഉണ്ടാവുമെന്നാണ് ബാബ വംഗയുടെ പ്രവചനം. ബഹിരാകാശത്ത് നിന്ന് വലിയ ദുരന്തമെത്തുമെന്നും, അത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറത്തായിരിക്കും. ലോകാവസാനം അങ്ങനെ സംഭവിക്കുമെന്നും ബാബ വംഗ പറയുന്നു.

2025ല്‍ വലിയൊരു ദുരന്തമുണ്ടാകുമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. യൂറോപ്പില്‍ വലിയ സംഘര്‍ഷമുണ്ടാവും. അത് മഹായുദ്ധത്തിലേക്ക് വഴിമാറും. ഇതിലൂടെ യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിലെ ജനസംഖ്യ ഗണ്യമായി കുറയുമെന്നാണ് മുന്നറിയിപ്പ്. 2028ല്‍ മനുഷ്യന്‍ ശുക്രനിലെത്തുമെന്ന് ബാബ വംഗ പ്രവചിക്കുന്നു.

പുതിയ തരം ഊര്‍ജത്തെ കണ്ടുപിടിക്കാനായിട്ടാണ് മനുഷ്യന്‍ ശുക്രനിലെത്തുന്നത്. അഞ്ച് വര്‍ഷം കഴിഞ്ഞ് 2033ല്‍ ഭൂമിയിലെ മഞ്ഞുപാളികള്‍ ഉരുകാന്‍ തുടങ്ങും. ഇതേ തുടര്‍ന്ന് സമുദ്രനിരപ്പ് ഉയരാന്‍ തുടങ്ങും. അതേസമയം 2076ല്‍ കമ്മ്യൂണിസം ലോകം മുഴുവന്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ തിരിച്ചെത്തുമെന്നും ബാബ വംഗ പ്രവചിക്കുന്നു. ഇതെല്ലാം നടക്കുമെന്ന സൂചന ഇപ്പോഴേ നല്‍കുന്നുണ്ട്.

യൂറോപ്പിലും പശ്ചിമേഷ്യയിലുമായി ഇപ്പോള്‍ പല തരം സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. ഇത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. യുക്രൈനും റഷ്യയും തമ്മില്‍ യുദ്ധം നടക്കുന്നുണ്ട്. യുഎസ്സ് യുക്രൈനെ സഹായിക്കുന്നുണ്ട്. അതുപോലെ റഷ്യക്ക് ചുറ്റുമുള്ള രാജ്യങ്ങള്‍ നാറ്റോയില്‍ അംഗത്വത്തിന് ശ്രമിക്കുന്നുണ്ട്. ഇത് റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്.

മറ്റ് രാജ്യങ്ങള്‍ റഷ്യ ആക്രമിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. 2130ല്‍ മനുഷ്യര്‍ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടും. 2170ല്‍ ആഗോള വ്യാപകമായി വലിയ വരള്‍ച്ചയുണ്ടാവും. ചൊവ്വയില്‍ 3005ല്‍ യുദ്ധമുണ്ടാവും. 3797ല്‍ ഭൂമിയാകെ തകരും. മനുഷ്യര്‍ സൗരയൂഥത്തിലെ മറ്റൊരു ഗ്രഹത്തിലേക്ക് പോകുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+