Get Updates
Get notified of breaking news, exclusive insights, and must-see stories!

2024ല്‍ കാത്തിരിക്കുന്നതെന്ത്? തുടര്‍ ദുരന്തങ്ങള്‍, അത്ഭുതം സംഭവിക്കും; ബാബ വംഗയുടെ പ്രവചനം

പുതുവത്സരം ആരംഭിക്കാന്‍ ഇനി കുറച്ച് ദിവസങ്ങളേയുള്ളൂ. 2023 പോലെയായിരിക്കുമോ 2024. അത് എങ്ങനെ നേരത്തെ പറയാനാവും. എന്നാല്‍ അങ്ങനെ പറയാന്‍ സാധിക്കുന്നവരുണ്ട്. ജ്യോതിഷികള്‍ ആ വിഭാഗത്തില്‍ വരുന്നവരാണ്. ലോകപ്രശസ്ത ജ്യോതിഷിയായ ബാബ വംഗ ഓരോ വര്‍ഷവും എന്താണ് നടക്കുന്നതെന്ന് നേരത്തെ പ്രവചിച്ചിട്ടുണ്ട്.

2024ല്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. ഇതിപ്പോള്‍ വൈറലായിരിക്കുകയാണ്. ശുഭകാര്യങ്ങള്‍ മാത്രമല്ല വലിയ പ്രകൃതി ദുരന്തങ്ങള്‍ അടക്കം ഭൂമിയില്‍ സംഭവിക്കുമെന്നാണ് ബാബ വംഗ പ്രവചിച്ചിരിക്കുന്നത്. അത് എന്തെല്ലാമാണെന്ന് പരിശോധിക്കാം.

baba-vanga

ക്യാന്‍സര്‍ മാറ്റിയെടുക്കാനാവും

ബാബ വംഗയുടെ പ്രവചനങ്ങള്‍ പലപ്പോഴും ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ അതുപോലെ നല്ല കാര്യങ്ങളും അവര്‍ പ്രവചിച്ചിട്ടുണ്ട്. 2024ല്‍ ക്യാന്‍സറിനുള്ള മരുന്ന് കണ്ടെത്തുമെന്നാണ് ബാബ വംഗയുടെ പ്രവചനം. അര്‍ബുദത്തെ കൂടാതെ അള്‍ഷിമേഴ്‌സിനുള്ള മരുന്നും കണ്ടെത്തും. ലോകത്തെ നിരവധിയാളുകള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഈ പ്രവചനം.

ഭയപ്പെടുത്തുന്ന സൈബര്‍ ആക്രമണം

സൈബര്‍ ലോകത്തെ ഞെട്ടിക്കുന്ന ആക്രമണമുണ്ടാവുമെന്നാണ് ബാബയുടെ ഭയപ്പെടുത്തുന്ന ഒരു പ്രവചനം. ലോകത്താകെ സൈബര്‍ ആക്രമണങ്ങളുടെ എണ്ണം വര്‍ധിക്കും. വൈദ്യുത ഗ്രിഡുകള്‍, ജല പ്ലാന്റുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയെ എല്ലാം ലക്ഷ്യമിട്ട് സൈബര്‍ ആക്രമണമുണ്ടാവും. ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാവുന്ന ആക്രമണങ്ങളും ഇതിലുണ്ടാവുമെന്നും ബാബ വംഗ പ്രവചിക്കുന്നു.

പുടിന്റെ അന്ത്യം സംഭവിക്കും

റഷ്യന്‍ പ്രസിഡന്റ് വധിക്കപ്പെടുകയോ, അദ്ദേഹത്തിന് നേരെ വധശ്രമം ഉണ്ടാവുകയോ ചെയ്യുമെന്നാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന പ്രവചനം. റഷ്യന്‍ പൗരന്‍ തന്നെയായിരിക്കും പുടിനെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നിലെന്നും വംഗയുടെ പ്രവചനത്തിലുണ്ട്.

തീവ്രവാദം വര്‍ധിക്കും

തീവ്രവാദം 2024ല്‍ വ്യാപകമാകുമെന്നാണ് ബാബയുടെ പ്രവചനങ്ങളിലുള്ളത്. പ്രമുഖമായൊരു രാജ്യം ജൈവായുധം അടുത്ത വര്‍ഷം പ്രയോഗിക്കും. ഇത് തീവ്രവാദ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകും. പ്രത്യേകിച്ച് യൂറോപ്പിലായിരിക്കും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുകയെന്നും ബാബ വംഗ പറുയന്നു.

സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ധിക്കും

തുടര്‍ച്ചയായ സംഘര്‍ഷങ്ങളും, യുദ്ധവും കാരണം അധികാര കേന്ദ്രം പശ്ചിമ മേഖലയില്‍ നിന്ന് കിഴക്കന്‍ മേഖലയിലേക്ക് മാറും. ഇത് ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കും. മുമ്പൊന്നും ഇല്ലാത്ത അത്ര ഭീകരമായിരിക്കും ഇത്. രാഷ്ട്രീയ അസ്ഥിരതയും, കലാപങ്ങള്‍ക്കും ഇത് വഴിവെക്കും. വന്‍ നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ പെരുകും.

പ്രകൃതി ദുരന്തങ്ങള്‍ എത്തും

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൂടുതല്‍ മോശമാകുന്നതില്‍ അത് വലിയ രീതിയില്‍ ലോകത്തെ ബാധിക്കും. വലിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവും. വെള്ളപ്പൊക്കം, വരള്‍ച്ച, ഭൂമികുലുക്കം. മണ്ണിടിച്ചില്‍ എന്നിവ ധാരാളമുണ്ടാവും. ഇതെല്ലാം നമ്മളെ വലിയ നാശത്തിലേക്ക് നയിക്കുമെന്നും ബാബ വംഗ പ്രവചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+