ആദ്യമൊന്ന് സംശയിച്ചു, രണ്ടും കല്‍പ്പിച്ച് ആദ്യത്തെ ലോട്ടറി എടുത്തു; യുവതിക്ക് അടിച്ചത് 41 ലക്ഷം
വാഷിംഗ്ടണ്‍: ഭാഗ്യം എപ്പോഴാണ് നമ്മളെ തേടിയെത്തുന്നതെന്ന് പറയാനാവില്ല. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും അത് നമുക്ക് സര്‍പ്രൈസായി ലഭിക്കുക. ലോട്ടറിയും ഇതുപോലെ തന്നെയാണ്. ഭാഗ്യം നന്നായി കടാക്ഷിച്ചാല് മാത്രമേ ലോട്ടറി അടിക്കാന്‍ വരെ സാധ്യതയുള്ളൂ. ചിലപ്പോള്‍ ആദ്യ തവണ ലോട്ടറി എടുത്താലൊന്നും ഭാഗ്യം നമ്മളെ തേടി വരണമെന്നില്ല. ഇപ്പോള്‍ അമേരിക്കയിലുള്ള ഒരു യുവതിക്ക് വലിയൊരു ലോട്ടറി ഭാഗ്യം ജീവിതത്തിലേക്ക് കടന്നുവരികയാണ്.
യുഎസ്സിലെ മേരിലാന്‍ഡ് ലോട്ടറിയാണ് ഇവര്‍ എടുത്തത്. അത് ജീവിതം തന്നെ മാറ്റി മറിക്കുന്നതായി മാറുകയായിരുന്നു ലക്ഷങ്ങളാണ് സമ്മാനമായി അടിച്ചിരിക്കുന്നത്. ബാള്‍ട്ടിമോര്‍ സ്വദേശിയായ യുവതിക്കാണ് സമ്മാനം അടിച്ചിരിക്കുന്നത്. ഇവര്‍ ജീവിതത്തിലെ ആദ്യത്തെ ഫാസ്റ്റ് പ്ലേ ലോട്ടറി ടിക്കറ്റാണ് വാങ്ങിയത്. അതില്‍ തന്നെയാണ് വമ്പന്‍ സമ്മാനം അടിച്ചത്. 50000 യുഎസ് ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. 41 ലക്ഷം രൂപയ്ക്ക് മുകളില്‍ വരും ഇത്.

കൈയ്യില്‍ കുറച്ച് പണം ബാക്കിയുള്ളത് കൊണ്ട് ആദ്യമായി ലോട്ടറി വാങ്ങാന്‍ ഈ യുവതി തീരുമാനിക്കുകയായിരുന്നു. പത്ത് ഡോളര്‍ നല്‍കിയാണ് യുവതി ടിക്കറ്റെടുത്തത്. 7938 ഈസ്റ്റേണ്‍ അവന്യൂവിലുള്ള റെഡ്നേഴ്സ് വെയര്‍ഹൗസ് മാര്‍ക്കറ്റ്സില്‍ വെച്ചായിരുന്നു ഇവര്‍ ടിക്കറ്റ് വാങ്ങിയത്. ഇത് മഹാഭാഗ്യമായി മാറുമെന്ന് യുവതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഷോപ്പിങ് കഴിഞ്ഞ ശേഷമാണ് ടിക്കറ്റ് വാങ്ങാന്‍ തീരുമാനിച്ചതെന്ന് യുവതി പറയുന്നു. ബിഗ് വിന് ടിക്കറ്റ് അവര്‍ വാങ്ങുകയായിരുന്നു. എന്നാല്‍ ടിക്കറ്റ് എടുത്തെങ്കിലും ഇതിന്റെ ഫലം എങ്ങനെ പരിശോധിക്കുമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. തനിക്ക് സമ്മാനം അടിച്ചോ എന്നൊന്നും അവര്‍ക്കറിയില്ലായിരുന്നു.
കടയിലെ മറ്റൊരു ഉപയോക്താവിനോട് ടിക്കറ്റിലെ ഫലം പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തനിക്ക് 50000 ഡോളര്‍ സമ്മാനം അടിച്ചുവെന്ന് മനസ്സിലായത്. മേരിലാന്‍ഡ് ലോട്ടറി ഇവര്‍ക്ക് സമ്മാനം അടിച്ചത് സ്ഥിരീകരിച്ചു. യുവതി സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയാണ്. സെക്കന്‍ഡ് ടിയര്‍ പ്രൈസാണ് യുവതിക്ക് ലഭിച്ചത്. ബംപര്‍ ജാക്പോട്ട് അല്ലാത്ത സമ്മാനമാണിത്.
അതേസമയം യുവതി സമ്മാനം അടിച്ചെന്ന് അറിഞ്ഞതോടെ സന്തോഷം കൊണ്ട് തുള്ളിച്ചാടിപ്പോയി. പിന്നീട് കുടുംബാംഗങ്ങളെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. ജോലിയില്ലാത്തപ്പോള്‍ വീട്ടില്‍ സമയം ചെലവിടാനാണ് യുവതി താല്പര്യപ്പെടാറുള്ളത്. അതുകൊണ്ട് വീട്ടിലുള്ളവര്‍ തന്നെ സമ്മാനക്കാര്യം ആദ്യം അറിയണമെന്ന് യുവതിക്കുണ്ടായിരുന്നു.
സമ്മാനം അടിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എങ്ങനെ ഈ തുക ചെലവാക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് യുവതി മേരിലാന്‍ഡ് ലോട്ടറിയോട് പറഞ്ഞു. നേരത്തെ സാലിസ്ബറിയിലുള്ള യുവതിക്കും 41 ലക്ഷം രൂപയില്‍ അടക്കം സമ്മാനം അടിച്ചിരുന്നു. 5 ഡോളറിന്റെ ജോക്കേഴ്സ് വൈല്‍ഡ് ഇന്‍സ്റ്റന്റ് ടിക്കറ്റായിരുന്നു ഇത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications