കുഞ്ഞിനെയും നോക്കും, യൂബറും ഓടിക്കും; യുവതിയുടെ അതിജീവന പോരാട്ടത്തിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ബെംഗളൂരു: ഒരു കാര്‍ ഡ്രൈവറായ യുവതി പോരാട്ടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബെംഗളൂരുവിലാണ് ഇവര്‍ ടാക്സി ഓടിക്കുന്നത്. എന്നാല്‍ സ്വന്തം കുഞ്ഞിനെയും ഒരേസമയം ഈ ടാക്സിയില്‍ കൊണ്ടുപോകുന്നുണ്ട് യുവതി. ഡ്രൈവിംഗിന് ഇടയില്‍ സ്വന്തം കുഞ്ഞിനെ കൂടി നോക്കുന്ന യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒരു യാത്രക്കാരനാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
യുവതി പക്ഷേ സാധാരണക്കാരിയല്ല, ഒരു സംരംഭകയാവാന്‍ തീരുമാനിച്ചതായിരുന്നു ഇവര്‍. കൊവിഡ് മാറ്റിമറിച്ച ജീവിതമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ വിടാതെ പൊരുതുകയാണ് യുവതി. ഏതൊരാള്‍ക്കും പ്രചോദനമാണ് ഇവരുടെ അനുഭവങ്ങള്‍. വിശദമായ വിവരങ്ങളിലേക്ക്....

നന്ദിനി എന്നാണ് ഈ യുവതിയുടെ പേര്. ഇവര്‍ ഒരു സംരംഭകയാവാനുള്ള പ്രയത്നത്തിലായിരുന്നു ഇവര്‍. എന്നാല്‍ ഇന്ത്യയില്‍ കൊവിഡിന്റെ കാഠിന്യത്തില്‍ അവരുടെ സ്വപ്നങ്ങള്‍ ഇല്ലാതായി. എന്നാല്‍ വിട്ടുകൊടുക്കാന്‍ നന്ദിനി ഒരുക്കമില്ലായിരുന്നു. ഒരു വര്‍ഷം മുമ്പ് അവര്‍ ഒരു ഫുഡ് ട്രക്ക് ആരംഭിച്ചത്. ഇവരുടെ സമ്പാദ്യമെല്ലാം അതിനായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ കൊവിഡ് കാലത്ത് അതെല്ലാം യുവതിക്ക് നഷ്ടമായി. വന്‍ തിരിച്ചടിയായിരുന്നു യുവതി ജീവിതത്തില്‍ നേരിട്ടത്. എന്നാല്‍ പോരാട്ടം അവസാനിപ്പിക്കാന്‍ യുവതി തയ്യാറായിരുന്നില്ല.

ഫുഡ് ട്രക്കില്‍ നിന്നുള്ള നഷ്ടം നികത്താനാണ് നന്ദിനി ബെംഗളൂരുവില്‍ ടാക്സി ഓടിക്കാന്‍ തുടങ്ങിയത്. യൂബറില്‍ യാത്രയ്ക്കായി കയറിയ ഒരു കസ്റ്റമറാണ് ഇവരുടെ ജീവിതം പ്രചോദിപ്പിക്കുന്നതാണെന്ന് അറിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സുഹൃത്ത് ബുക്ക് ചെയ്ത് തന്ന യൂബറിലാണ് താന്‍ യാത്ര ചെയ്തതെന്ന് ഈ യുവാവ് പറയുന്നു. കാറില്‍ കയറിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്, ഒരു കുട്ടി മുന്‍ സീറ്റില്‍ ഇരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു. കസ്റ്റമറായ യുവാവിന് ഇത് ചോദിക്കാതിരിക്കാന്‍ നിര്‍വാഹമില്ലായിരുന്നു. ഇത് ആരുടെ കുഞ്ഞാണെന്നായിരുന്നു ചോദിച്ചത്.

ഇത് തന്റെ മകളാണെന്ന് യുവതി പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ക്ക് വെക്കേഷനാണ്. അതുകൊണ്ട് ജോലിയും, കുഞ്ഞിനെ പരിപാലിക്കുന്നതും ഒരുമിച്ച് കൊണ്ടുപോവുകയാണെന്നും നന്ദിനി കസ്റ്റമര്‍ക്ക് മറുപടി നല്കി. ഒരു ദിവസം പന്ത്രണ്ട് മണിക്കൂറോളമാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഇതിലൂടെ നഷ്ടപ്പെട്ട പണം മുഴുവന്‍ സമ്പാദിക്കാനാണ് യുവതി ലക്ഷ്യമിടുന്നത്. അതിലൂടെ തനിക്ക് നഷ്ടമായതെല്ലാം വീണ്ടും കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. ഇനിയും കൂടുതല്‍ നേരം ജോലി ചെയ്യുന്നതിലും യുവതിക്ക് മടിയില്ലെന്ന് ഈ കസ്റ്റമര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നുണ്ട്.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
യാത്ര അവസാനിച്ചപ്പോള്‍ യുവതിയോട് അനുമതി ചോദിച്ചാണ് കസ്റ്റമര്‍ ഫോട്ടോയെടുത്തത്. തുടര്‍ന്ന് ഇവരുടെ പോരാട്ടത്തെ കുറിച്ച് രാഹുല്‍ ശശിയെന്ന ഈ യുവാവ് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. എന്തിനാണ് ചിത്രമെന്ന് ചോദിച്ചപ്പോള്‍, നിങ്ങളുടെ ജീവിതം പ്രചോദിപ്പിക്കുന്നതാണെന്ന് രാഹുല്‍ യുവതിയോട് പറഞ്ഞു. ഒരുപാട് പേര് ജീവിതത്തില്‍ തോല്‍വികളുണ്ടായാല്‍ തകര്‍ന്ന് പോകും. നിങ്ങളൊരു പോരാളിയാണ്. ജയിക്കുന്നത് വരെ പോരാടാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. ഈജീവിതം മറ്റുള്ളവരും അറിയണമെന്ന് തോന്നിയെന്നും രാഹുല്‍ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications