സമ്പത്തിലും ട്രിപ്പിൾ അടിച്ച് വീരു; 300 കോടി കടക്കും, മുട്ടി നിൽക്കാൻ ആർക്കുമാവില്ല...
ഇന്ത്യൻ ക്രിക്കറ്റിൽ സമാനതകളില്ലാത്ത ഒരു താരമാണ് വീരേന്ദർ സെവാഗ്. തന്റെ സ്വതസിദ്ധമായ ബാറ്റിംഗ് ശൈലി കൊണ്ട് ആയിരക്കണക്കിന് ആരാധകരെയാണ് വീരു ഉണ്ടാക്കിയെടുത്തത്. ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തെ തന്റെ സ്ഫോടനാത്മക ബാറ്റിംഗ് ശൈലി കൊണ്ട് വിറപ്പിച്ച താരത്തിന്റെ ആസ്‌തി ആരെയും അമ്പരപ്പിക്കുന്നതാണ്. നവാബ് ഓഫ് നജഫ്‌ഗഡ് എന്ന് വിളിക്കുന്ന സെവാഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും അദ്ദേഹത്തിന്റെ സമ്പത്തിൽ ഒട്ടും കുറവുണ്ടായിട്ടില്ല.
വീരേന്ദർ സെവാഗിന്റെ ആകെ ആസ്‌തി ഏകദേശം 43 ദശലക്ഷം യുഎസ് ഡോളറാണ്, അതായത് ഇന്ത്യൻ കറൻസിയിൽ 310 കോടി രൂപയോളം വരും. ബിസിസിഐയിൽ നിന്ന് ലഭിച്ച ശമ്പളം, ഐപിഎൽ കരാറുകൾ, സ്വകാര്യ ബിസിനസുകൾ എന്നിവയിൽ നിന്നാണ് അദ്ദേഹം ഇത്രയും വലിയ സമ്പാദ്യം നേടിയെടുത്തത്.

കേവലം ഒരു ക്രിക്കറ്റ് ഇതിഹാസം എന്നതിലുപരിയായി; അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത വളരെ വലുതാണ്, അത് കൊണ്ട് തന്നെ സെവാഗിന്റെ ബ്രാൻഡ് മൂല്യവും അതിനനുസരിച്ച് വളരെ കൂടുതലാണ്. ക്രിക്കറ്റ് പിച്ചിന് അപ്പുറത്തുള്ള അദ്ദേഹത്തിന്റെ ബിസിനസ് വിജയത്തിന്റെ കൂട്ടി തെളിവാണ് ഈ സമ്പാദ്യം എന്ന് പറയാതിരിക്കാൻ വയ്യ.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസികളായ ഡൽഹി ക്യാപിറ്റൽസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളിലെ സാന്നിധ്യമായിരുന്നു സെവാഗ്. 2008ൽ ഡൽഹി ഡെയർഡെവിൾസിനെ (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) ഐപിഎൽ ഫൈനലിലേക്ക് നയിച്ചതും ഇന്ത്യയുടെ 2011 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചതും അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യം ഉയർത്തിയ ഘടകങ്ങളാണ്.
പെപ്‌സി, സാംസങ്, മാരുതി സുസുക്കി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ക്യാംപയ്‌നുകളിൽ അദ്ദേഹം ഭാഗമായിരുന്നു. ഇതിലൂടെ വലിയൊരു തുക തന്നെ അദ്ദേഹം തന്റെ സമ്പാദ്യത്തിലേക്ക് ചേർത്തിരുന്നു. ബൂസ്‌റ്റ്, സാംസങ് മൊബൈൽസ്, അഡിഡാസ്, റീബോക്ക്, ഹീറോ ഹോണ്ട തുടങ്ങിയ വൻകിട കമ്പനികളുടെ മുഖമായും സെവാഗ് നിറഞ്ഞുനിന്നു.
വീരേന്ദർ സെവാഗ് തനിക്കും കുടുംബത്തിനും കഴിയാനായി ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്ത് ഒരു ബംഗ്ലാവ് വാങ്ങിയിരുന്നു. ഈ പ്രദേശം തലസ്ഥാന നഗരിയിലെ ഏറ്റവും വില കൂടിയ മേഖലകളിൽ ഒന്നാണെന്ന് പ്രത്യേകം ഓർക്കണം.
ലോകത്തിലെ ഏറ്റവും മികച്ച ആഡംബര കാറുകൾ ഉൾപ്പെടുന്ന ഒരു വലിയ കാർ ശേഖരമാണ് സെവാഗിനുള്ളത്. ബെന്റ്‌ലി കോണ്ടിനെന്റൽ ഫ്ലയിംഗ് സ്‌പർ, ബിഎംഡബ്ല്യു 5 സീരീസ് തുടങ്ങിയ ആഡംബര കാറുകളാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചില പ്രമുഖ ബ്രാൻഡുകൾ.












Click it and Unblock the Notifications