ഫ്രാന്‍സില്‍ കൊട്ടാരം, ലക്ഷ്വറി ഹോട്ടലുകള്‍; നമ്പര്‍ വണ്‍ കോടീശ്വരന്റെ ആഡംബര ശേഖരം ഞെട്ടിക്കും
പാരീസ്: ലോകത്തെ ഒന്നാം നമ്പര്‍ കോടീശ്വരനാണ് ബെര്‍ണാര്‍ഡ് അര്‍ണോള്‍ഡ്. നിരവധി കമ്പനികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. എല്ലാം ഒരുപക്ഷേ നമ്മള് അറിയുന്ന കമ്പനികളായിരിക്കും. ലൂയി വുയ്തോണ്‍ അതില്‍ ഏറ്റവും പ്രശസ്തമായ കമ്പനിയായിരിക്കും. അര്‍ണോള്‍ഡിന് അതുപോലെ ആഢംബരത്തില്‍ വലിയ പ്രിയമുണ്ട്. അദ്ദേഹം സ്വന്തമാക്കിയ കാര്യങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്.
പ്രൈവറ്റ് ഐലന്‍ഡുകള്‍ മുതല്‍ ആഢംബര കാറുകളും, കമ്പനികളും വരെ ബെര്‍ണാര്‍ഡിന്റെ പേരിലുണ്ട്. ഇലോണ്‍ മസ്ക് പോലും തോറ്റുപോകുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ ആഡംബര ശേഖരമുള്ളത്. അതിലെ പ്രമുഖ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

യാച്ചുകളുടെ ആരാധകന്
2008ലാണ് അര്‍നോള്‍ഡിന് യാച്ചുകളോട് പ്രിയം തുടങ്ങുന്നത്. ആദ്യത്തെ ലക്ഷ്വറി യാച്ച് വാങ്ങുന്നതും ഇതേ സമയത്താണ്. 1.5 ബില്യണിന് ഡച്ച് യാച്ച് ബില്‍ഡിംഗ് കമ്പനിയായ റോയല്‍ വാന്‍ ലെന്ഡിനെ തന്നെ അര്‍നോള്‍ഡ് വാങ്ങുകയായിരുന്നു. 1 ബില്യണിന് ബ്രിട്ടീഷ് യാച്ച് നിര്‍മാതാക്കളായ പ്രിന്‍സസ് യാച്ചസ് ഇന്റര്‍നാഷണലിനെയും അര്‍ണോള്‍ഡ് വാങ്ങി.
സിംഫണിയെന്നാണ് അര്‍നോള്‍ഡ് വാങ്ങിയ യാച്ചിന്റെ പേര്. ലോകത്തെ നൂറ് സൂപ്പര്‍ യാച്ചുകളില്‍ ഒന്നാണിത്. 36 യാത്രക്കാര്‍ക്ക് ഇതില്‍ സഞ്ചരിക്കാം. ഇക്കോ ഫ്രണ്ട്ലിയുമാണ് ഈ യാച്ച്. ഡൈനിംഗ് ഏരിയയും, തിയേറ്ററുമടക്കം എല്ലാ സൗകര്യവും ഇതിലുണ്ട്. 1969ല്‍ നിര്‍മിച്ച അമാഡസ് എന്ന സൂപ്പര്‍ യാച്ചും അര്‍നോള്‍ഡിന്റെ കൈവശമുണ്ടായിരുന്നു. 2015 അദ്ദേഹം ഇത് വിറ്റു.
വൈനുകളും ഷാംപയിനുകളും
അര്‍നോള്‍ഡിന്റെ ലൂയി വുയ്തോണ്‍ കമ്പനി വൈന്‍, ഷാംപയിന്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ലോകത്ത് എല്ലായിടത്തും എത്തുന്നുമുണ്ട്. മോയിത് ആന്‍ഡ് ചാന്ഡന്, ഹെന്നസി, ക്രഗ്, ചാറ്റു ഡി വൈക്വിം എന്നിവ അര്‍നോള്‍ഡിന്റെ കൈവശമുള്ള ആഡംബര വൈന്‍-ഷാംപയിന്‍ ബ്രാന്‍ഡുകളാണ്.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
പ്രൈവറ്റ് ദ്വീപുകളും കൈവശം
അര്‍നോള്‍ഡിന് സ്വന്തമായി പ്രൈവറ്റ് ദ്വീപുകളുമുണ്ട്. ഇന്‍ഡിഗോ ദ്വീപ് അദ്ദേഹത്തിന്റെ കൈവശമാണ് ഉള്ളത്. 135 ഏക്കര്‍ നീണ്ടു കിടക്കുന്ന പ്രൈവറ്റ് ദ്വീപാണിത്. ബഹാമാസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഇതിന്റെ വിലയും കൂടുതലാണ്. ഇവിടെ അവധിയാഘോഷിക്കാനായിട്ടാണ് അര്‍നോള്‍ഡ് എത്താറുള്ളത്. ആഴ്ച്ചയില്‍ 1.3 മില്യണാണ് ഇവിടെ ചെലവ് വരുന്നത്.
ലക്ഷ്വറി ഹോട്ടലുകള്‍
ആഡംബര ഹോട്ടലുകളും അര്‍നോള്‍ഡിന് ധാരാളമുണ്ട്. ഷെവാല്‍ ബ്ലാങ്കും, ബെല്‍മോണ്ട് ഹോട്ടലും ലൂയി വുയ്തോണിന്റെ പേരിലാണ്. ഷെവാല്‍ ബ്ലാങ്കില്‍ 72 മുറികളാണ് ഉള്ളത്. ഒപ്പം മികച്ച സ്യൂട്ടുകളും ലഭ്യമാണ്.
ലക്ഷ്വറി ഷോപ്പിംഗിന് ഇവിടെ എല്‍വി, ഡിയോര്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. 24 രാജ്യങ്ങളിലായി 46 ബെല്മോണ് ഹോട്ടലുകള്‍ എല്വിഎംഎച്ചിനുണ്ട്. ഇനിയും ധാരാളം വരാനുണ്ട്.
സെയിന്റ് ട്രോപ്പസ് മാന്‍ഷ്യന്‍
മുന്നില്‍ പൂളിനാല് നിറഞ്ഞ വലിയൊരു കൊട്ടാരവും അര്‍നോള്‍ഡിന്റെ പേരിലുണ്ട്. സെയിന്റ് ട്രോപ്പസ് എന്നാണ് ഇതിന്റെ പേര്. നിരവധി ബെഡ്റൂമുകള്‍, സ്വിമ്മിംഗ് പൂള്, ടെന്നീസ് കോര്‍ട്ട്, തിയേറ്റര്‍ എന്നിവ ഇതിലുണ്ട്. ഒപ്പം 40 മില്യമിന്റെ പ്രൈവറ്റ് ജെറ്റുകളും അദ്ദേഹത്തിനുണ്ട്.
ദസോള്‍ട്ട് ഫാള്ക്കണ് 7 എക്സ്, ബോംബാര്ഡിര് ഗ്ലോബല്‍ എക്സ്പ്രസ് 6000, ബോംബാര്‍ഡിയര്‍ ഗ്ലോബല്‍ 7500 എന്നിങ്ങനെയാണ് അര്‍നോള്‍ഡിന്റെ കൈയ്യിലുള്ള ആഢംബര ജെറ്റുകള്‍.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications