ജോലി ഭിക്ഷാടനം, കോടികളുടെ സ്വത്തുണ്ട്, മുംബൈയില്‍ ഫ്ളാറ്റുകളുമുണ്ട്; ഭാരത് ജെയിന്റെ ആസ്തി ഇത്ര
ന്യൂഡല്‍ഹി: ആഡംബരത്തില്‍ ജീവിക്കുന്ന ഭിക്ഷക്കാരുണ്ടോ? കേള്‍ക്കുമ്പോള്‍ തന്നെ ചിരി വരും അല്ലേ. ആഡംബരമുണ്ടെങ്കില് പിന്നെന്തിനാണല്ലേ ഭിക്ഷയെടുക്കുന്നത്. സാധാരണ തീര്‍ത്തും ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരാണ് ഭിക്ഷയെടുക്കാന്‍ പോകാറുള്ളത്. ഇവര്‍ക്ക് വേറെ ജീവിത മാര്‍ഗമൊന്നും ഉണ്ടായിരിക്കില്ല.
എന്നാല്‍ കോടികള്‍ ഉള്ള ഭിക്ഷക്കാരനെ നിങ്ങള്‍ക്ക് അറിയുമോ? ഇത് ലോകത്തെ തന്നെ ഏറ്റവും സമ്പന്നനായ ഭിക്ഷക്കാരനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അമേരിക്കയിലോ ഇംഗ്ലണ്ടിലോ ഒന്നുമല്ല ഈ ഭിക്ഷക്കാരന് ഉള്ളത്. നമ്മുടെ സ്വന്തം ഇന്ത്യയിലാണ് ഈ കോടീശ്വരന് ഉള്ളത്. ആരാണ് ആ അത്ഭുത മനുഷ്യനെന്ന് നോക്കാം.

ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ഭിക്ഷാടനം നടത്തി കൊണ്ട് മാത്രമാണ് ഇയാള്‍ കോടികള്‍ സമ്പാദിച്ചത്. പറഞ്ഞുവരുന്നത് മുംബൈക്കാരനായ ഭാരത് ജെയിനിനെ കുറിച്ചാണ്. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനാണ് ഭാരത് ജെയിന്. അദ്ദേഹം മുംബൈയിലാണ് ഭിക്ഷാടനം നടത്തുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോടികളുടെ സ്വത്ത് അദ്ദേഹത്തിനുണ്ട്. കോടിക്കണക്കിന് രൂപ വിദ്യാസമ്പന്നരായ കോര്‍പ്പറേറ്റ് പ്രൊഫഷണലുകളെ പോലെ ജെയിനും സമ്പാദിക്കുന്നുണ്ട്. ഭാരത് ജെയിന് ഇവരെ പോലെ വലിയ വിദ്യാഭ്യാസമൊന്നുമില്ല. ദാരിദ്ര്യം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അതുകൊണ്ട് വിദ്യാഭ്യാസ നേടാനൊന്നും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളും കടന്നുവന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ ജെയിനിന് സാധിച്ചിട്ടുണ്ട്. നിലവില്‍ ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബവും അദ്ദേഹത്തിനുണ്ട്. ഭാരത് ജെയിനിന്റെ ആത്മസമര്‍പ്പണവും കഠിനാധ്വാനവും കാരണം കുട്ടികളുടെ വിദ്യാഭ്യാസമെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
ഇപ്പോള്‍ കഷ്ടപ്പാടുകള്‍ ഒന്നുമില്ലാത്ത ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. 7.5 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. മാസ വരുമാനം 60000 രൂപയ്ക്കും 75000ത്തിനും ഇടയിലാണ്. ഇന്ത്യയില്‍ പ്രമുഖ കമ്പനികളിലെ ഐടി ജീവനക്കാര്‍ക്ക് പോലും ഇത്രയും വലിയ തുക മാസത്തില്‍ ശമ്പളമായി പോലും ലഭിക്കുന്നില്ല.
ഭിക്ഷയെടുത്ത് പണം സമ്പാദിക്കുക മാത്രമല്ല, അത് നല്ല രീതിയില്‍ നിക്ഷേപിക്കുക കൂടി ജെയിന് ചെയ്തിട്ടുണ്ട്. അതാണ് വലിയ വരുമാനമായി മാറിയത്. മുംബൈയില്‍ 1.4 കോടി വില വരുന്ന രണ്ട് ഫ്ളാറ്റുകള്‍ അദ്ദേഹത്തിനുണ്ട്. താനെയിലെ രണ്ട് കടകളില്‍ ജെയിനിന് നിക്ഷേപങ്ങളുണ്ട്. ഈ രണ്ട് കടകളില്‍ നിന്ന് മാസം വാടകയായി 30000 രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.
ഭിക്ഷ യാചിച്ച് കിട്ടുന്നതിന് പുറമേ ഈ വാടക കൂടി ലഭിക്കുമ്പോള്‍ നല്ല രീതിയില്‍ അദ്ദേഹത്തിന് ജീവിക്കാനാവുന്നുണ്ട്. ഇത്ര സമ്പത്തുണ്ടാക്കിയെങ്കിലും ഛത്രപതി ശിവജി ടെര്‍മിനസ്, ആസാദ് മൈതാന്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും ഭിക്ഷാടനം നടത്താറുണ്ട് ഭാരത് ജെയിന്.
പാരല്‍ മേഖലയിലാണ് അദ്ദേഹം താമസിക്കുന്നത്. കുട്ടികള്‍ പഠിക്കുന്നത് കോണ്‍വെന്റ് സ്കൂളിലാണ്. സ്റ്റേഷനറി സ്റ്റോര്‍ അദ്ദേഹത്തിന്റെ കുടുംബം നടത്തുന്നുണ്ട്. അതിലൂടെ നല്ല വരുമാനവും ലഭിക്കുന്നുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications