25000 കുപ്പി വൈൻ, 18 ടൺ ഭക്ഷണം; ലോകത്തിലെ ഏറ്റവും ചെലവേറിയ പാർട്ടി നടന്നത് ഈ ഇസ്ലാമിക രാജ്യത്ത്...
ലോകത്തിൽ ഏത് കോണിലായാലും ആഘോഷങ്ങൾക്ക് ഒരേ നിറമാണ്. പകലന്തിയോളം പണിയെടുത്ത് തളർന്ന് വരുന്ന വിനോദത്തിന് വേണ്ടി മാറ്റി വയ്ക്കുന്ന സമയത്തിനും, ശത കോടീശ്വരൻ നടത്തുന്ന ആഘോഷ വിരുന്നിന് ഒരേ അനുഭൂതി തന്നെയായിരിക്കും. എന്നാൽ ഇതിൽ ഇവയെല്ലാം വേറിട്ട് നിൽക്കുന്നത് അതിന്റെ ആഡംബരത്തിന്റെ കാര്യത്തിലാണ്. അങ്ങനെ ലോകത്തിലെ അതന്നെ ഏറ്റവും ചെലവേറിയ ആഘോഷം നടന്നത് എവിടെയാണെന്ന് അറിയണ്ടേ, അതിന് ഒരൽപം ചരിത്രം നാം പരിശോധിക്കണം.
ആധുനിക കാലത്ത്, ഇറാനെ സാധാരണയായി ഒരു കർശനമായ ഇസ്ലാമിക രാഷ്ട്രമായാണ് എല്ലാവരും നോക്കി കാണുന്നത്. എന്നാൽ അര നൂറ്റാണ്ട് മുൻപ് ഇറാൻ ഇന്ന് കാണുന്ന നിലയിൽ ആയിരുന്നില്ല. അക്കാലത്ത് തെരുവുകളിൽ പാശ്ചാത്യ വസ്ത്രം ധരിച്ച സ്ത്രീകളെ കാണുന്നത് അസാധാരണമായിരുന്നില്ല. 1979ലെ ഇസ്ലാമിക വിപ്ലവമാണ് ഇന്ന് കാണുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വരവിന് കാരണമായത്.

Image created using AI technology
അതൊക്കെ വിടാം. ചരിത്രത്തിലെ ഏറ്റവും ആഡംബര പാർട്ടിയായി അംഗീകരിക്കപ്പെട്ട മുഹമ്മദ് റെസാ ഷായുടെ ആതിഥേയത്വത്തിൽ നടന്ന അതിഗംഭീരമായ ആഘോഷമായിരുന്നു ഇറാന്റെ ഇന്നത്തെ മാറ്റത്തിനുള്ള മൂല കാരണം. 2,000 വർഷം പഴക്കമുള്ള രാജവാഴ്‌ചയുടെ നാടകീയമായ മാറ്റത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്‌തതെങ്ങനെയെന്ന് നമുക്ക് നോക്കാം.
1941ലാണ് സമ്പന്ന നേതാവായ മുഹമ്മദ് റെസ ഷാ ഇറാന്റെ അധികാരമേറ്റെടുത്തത്. രാജ്യത്തിന്റെ ദാരിദ്ര്യം വകവയ്ക്കാതെ, ഹിജാബ് പോലുള്ള ആചാരങ്ങളെ എതിർത്ത് പാശ്ചാത്യ സംസ്‌കാരത്തെയും ലിബറൽ വീക്ഷണങ്ങളെയും അദ്ദേഹം ഇവിടേക്ക് അവതരിപ്പിച്ചു. എന്നാൽ ഈ നീക്കം മത പുരോഹിതരുടെ വലിയ എതിർപ്പിന് കാരണമായി. വിയോജിപ്പുള്ളവരെ ജയിലിൽ അടച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇതിന് മറുപടി നൽകിയത്.
പേർഷ്യൻ സാമ്രാജ്യത്തിന്റെ 2500-ാം വാർഷികത്തോടനുബന്ധിച്ച് റെസ ഷാ 1971ൽ ഒരു വലിയ ആഘോഷം സംഘടിപ്പിച്ചിരുന്നു. പെർസെപോളിസിലെ തരിശായ മരുഭൂമിയിൽ നടന്ന, ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ആഘോഷത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പങ്കെടുത്തത്.
ഇറാനിയൻ മരുഭൂമിയുടെ മധ്യഭാഗത്തേക്ക് ഭക്ഷണവും ഉപകരണങ്ങളും എത്തിക്കുന്നതിനായി ഷാ ഷിറാസിൽ ഒരു മുഴുവൻ എയർഫീൽഡും പെർസെപോളിസുമായി ബന്ധിപ്പിക്കുന്ന 100 കിലോമീറ്റർ റോഡും നിർമ്മിച്ചിരുന്നു. ഇംപീരിയൽ ഇറാനിയൻ വ്യോമസേനയുടെ 100 വിമാനങ്ങൾ 18 ടണ്ണിലധികം ഭക്ഷണപാനീയങ്ങൾ എത്തിക്കാൻ ആറുമാസമെടുത്തു എന്നറിയുമ്പോഴാണ് ഈ പാർട്ടിയുടെ വ്യാപ്‌തി എന്തെന്ന് നാം അറിയുക.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications