• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടലില്ലാത്ത സ്ത്രീയുടെ രൂപം ഗൂഗിള്‍ മാപ്പില്‍; പഴയ കാല കെട്ടിടത്തില്‍ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍

Google Oneindia Malayalam News

ലണ്ടന്‍: ഈ ലോകത്ത് നമ്മള്‍ കാണാത്തതും കേള്‍ക്കാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ടെന്ന് പറയാറുണ്ട്. അതില്‍ സത്യമുണ്ട്. പലപ്പോഴും നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യാത്ത കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ കാണാറുണ്ട്. അങ്ങനൊരു കാര്യമാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ ലഡ്‌ലോയില്‍ നടന്നിരിക്കുന്നത്. ഒരു യുവതിയുടെ വിചിത്ര രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഇത് ഗൂഗിള്‍ മാപ്പിലാണ് പതിഞ്ഞിരിക്കുന്നത്. എന്താണ് ഇതെന്ന് വിശദീകരിക്കാന്‍ പോലും ആര്‍ക്കും സാധിച്ചിട്ടില്ല. അതേസമയം നിരവധി കമന്റുകള്‍ ഇത് കണ്ടിട്ട് ഭയം തോന്നുന്നുവെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: Google

ഈ സ്ത്രീക്ക് ഉടല്‍ ഇല്ല എന്നതാണ് ഭയപ്പെടുത്തുന്നത്. വെറും ബൂട്ട്‌സ് മാത്രം ധരിച്ച് അതിന് മുകളില്‍ ഒരു മുഖവും കാണാന്‍ സാധിക്കും. ഇത് ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂവിലാണ് പതിഞ്ഞത്. ലഡ്‌ലോയിലെ കോട്ടയുടെ മതിലുകള്‍ക്കിടയിലാണ് ഈ രൂപത്തെ കണ്ടെത്തിയിരിക്കുന്നത്. ഇത് ഇഴഞ്ഞ് നീങ്ങുന്നതും ചിത്രത്തില്‍ കാണാം. ഗൂഗിള്‍ മാപ്പിലെ ഒരു ഫീച്ചറാണ് സ്ട്രീറ്റ് വ്യൂ. ലോകത്തെ ഏത് റോഡിന്റെയും പാതകളുടെയും പനോരമ ഷോട്ടുകള്‍ ഇതില്‍ ലഭ്യമാകും.

2

image credit: Google

ഉച്ചഭക്ഷണത്തിനിടെ 10 ഡോളറിന്റെ ലോട്ടറിയെടുത്തു, കനേഡിയക്കാരന് കിട്ടിയത് 4 കോടി, മഹാഭാഗ്യം!!ഉച്ചഭക്ഷണത്തിനിടെ 10 ഡോളറിന്റെ ലോട്ടറിയെടുത്തു, കനേഡിയക്കാരന് കിട്ടിയത് 4 കോടി, മഹാഭാഗ്യം!!

അതേസമയം ഇത് ഗൂഗിള്‍ മാപ്പിന് പിഴച്ചതാണോ എന്നൊന്നും വ്യക്തമല്ല. ഇവരുടെ തല കാലിന് മുകളിലാണ് നില്‍ക്കുന്നത്. ഗൂഗിള്‍ മാപ്പിന്റെ ക്യാമറയില്‍ ഇവര്‍ പോസ് ചെയ്യുന്നതും കാണാം. ഷ്രോപ്ഷയറിലാണ് ലഡ്‌ലോയിലെ കൊട്ടാരമുള്ളത്. 12, 13 നൂറ്റാണ്ടുകളിലായി നടന്ന ആഭ്യന്തര യുദ്ധങ്ങളുടെ ഭാഗമായി നിന്ന ചരിത്രമുറങ്ങുന്ന കൊട്ടാരമാണിത്. ഇത് ശത്രുക്കള്‍ക്കെതിരെ കോട്ടയായി ഉപയോഗിച്ചിരുന്നു. നോര്‍മന്‍ ഫോര്‍ട്ട്രസ് എന്നാണ് ഇത് നേരത്തെ അറിയപ്പെട്ടിരുന്നത്.

3

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

ഇതിപ്പോള്‍ മികച്ചൊരു ടൂറിസ്റ്റ് സെന്റാണ്. സന്ദര്‍ശകര്‍ക്ക് ഇവിടെയെത്തി ചരിത്രശേഷിപ്പുകള്‍ കാണാം. അതേസമയം ഗൂഗിള്‍ മാപ്പിലെ അബദ്ധമാണെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. എന്നാല്‍ ഇതൊരു അജ്ഞാത ഭീകര ജീവിയാണെന്ന് ഗൂഗിള്‍ മാപ്പ് യൂസര്‍മാര്‍ പയുന്നു. ഈ കോട്ടയുടെ അകത്തളങ്ങളില്‍ ജീവിക്കുന്ന ഭീകരജീവിയാണിതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഗ്രീക്ക് പുരാണങ്ങളില്‍ കാണുന്ന ഒരു തരം ജീവിയാണിതെന്ന് കൈല്‍ ഈറ്റണ്‍ പറയുന്നു.

4

ഇതാ ഭൂമിയിലെ സ്വര്‍ഗം, ഒരു ചിത്രശലഭമല്ലേ ആ പോകുന്നത്; കണ്ടെത്താമോ? 5 സെക്കന്‍ഡ് തരാംഇതാ ഭൂമിയിലെ സ്വര്‍ഗം, ഒരു ചിത്രശലഭമല്ലേ ആ പോകുന്നത്; കണ്ടെത്താമോ? 5 സെക്കന്‍ഡ് തരാം

അതേസമയം ഗൂഗിള്‍ മാപ്പിന്റെ പഴയ വേര്‍ഷനാണ് എല്ലാവരും ഇപ്പോള്‍ നോക്കുന്നത്. എന്നാല്‍ ഗൂഗിള്‍ അതിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല ഗൂഗിള്‍ മാപ്പില്‍ ഇത്തരം ഭീകരമായ കാര്യങ്ങള്‍ കാണുന്നത്. 2021ല്‍ ഒരു കടലിലെ വലിയൊരു സത്വത്തിന് സമാനമായൊരു രൂപം ഗൂഗിള്‍ മാപ്പില്‍ പതിഞ്ഞിരുന്നു. ഇത് ഹോളിവുഡ് സിനിമകളില്‍ കാണുന്ന ക്രാക്കനാണെനന് പലരും പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഒരു പാറയാണെന്നും, അതിനെ ഡിപക്ഷന്‍ ഐലന്‍ഡ് എന്നാണ് വിളിക്കാറുണ്ടെന്നും അന്ന് തന്നെ ശാസ്ത്രപ്രേമികള്‍ പറഞ്ഞിരുന്നു.

English summary
bodiless women spotted in google maps goes viral, social media says shocking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X