സല്‍മാന്‍ ഖാന്റെ കൈയ്യില്‍ മിന്നിത്തിളങ്ങി പുതിയ റോളക്‌സ്: ഞെട്ടിക്കുന്ന വില; പ്രത്യേകതകള്‍ ഇങ്ങനെ
മുംബൈ: ബോളിവുഡില്‍ പകരം വെക്കാനില്ലാത്ത സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. സ്വന്തം സ്റ്റൈലില്‍ ഇത്രയധികം ശ്രദ്ധിക്കുന്ന മറ്റൊരു താരവും ബോളിവുഡില്‍ ഉണ്ടാവില്ല. ധരിക്കുന്ന ഡ്രെസ്സ് മുതല്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ വരെ ആ സ്‌റ്റൈലുണ്ട്. എന്നാല്‍ ബോളിവുഡില്‍
സല്‍മാന്‍ ഖാന്‍ മറ്റൊരു കാര്യത്തിനാണ് പ്രശസ്തന്‍. വാച്ചുകളുടെ ശേഖരത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ ആരുമുണ്ടാവില്ല.
വലിയൊരു വാച്ച് പ്രേമിയാണ് അദ്ദേഹം. ഓരോ പരിപാടികള്‍ക്ക് വരുമ്പോഴും സല്‍മാന്റെ കൈയ്യിലെ വാച്ചുകളാണ് എപ്പോഴും മാധ്യമങ്ങളില്‍ ചര്‍ച്ചയാവാറുള്ളത്. ആരാധകര്‍ അത് ഏറ്റെടുത്ത് വൈറലാക്കാറുമുണ്ട്. സല്‍മാന്‍ ഇപ്പോള്‍ പുതിയൊരു ആഢംബര വാച്ച് സ്വന്തമാക്കിയിരിക്കുകയാണ്. അതിന്റെ വിശേഷങ്ങളിലേക്ക്....

ഭായ്ജാന്റെ വാച്ച് പ്രേമം
ബോളിവുഡ് ഭായ്ജാന്‍ എന്ന പേരിലാണ് സല്‍മാന്‍ അറിയപ്പെടുന്നത്. സല്‍മാന്‍ അറിയപ്പെടുന്നൊരു റോളക്‌സ് വാച്ചിന്റെ ആരാധകനാണ്. ബോളിവുഡില്‍ മുഴുവന്‍ ഈ പ്രേമം പാട്ടാണ്.അടുത്തിടെ പുതിയ ചിത്രമായ കിസി കാ ഭായ് കിസി കാ ജാന്റെ പ്രമോഷനുകള്‍ക്കിടെ തന്റെ പുതിയൊരു ചിത്രം സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
അതിലാണ് സല്‍മാന്റെ പുതിയ വാച്ച് എല്ലാവരും ശ്രദ്ധിച്ചത്. ഇത് സല്‍മാന്റെ വാച്ച് കളക്ഷനില്‍ പുതിയതായി എത്തിയതാണ്. റോളക്‌സിന്റെ ആഢംബര വാച്ചായിരുന്നു ഇത്.
റോളക്‌സിന്റെ ന്യൂ എഡിഷന്‍
സല്‍മാന്‍ ഖാന്റെ കൈയ്യിലുള്ളത് റോളക്‌സിന്റെ ന്യൂ എഡിഷന്‍ വാച്ചാണ്. ടര്‍ക്ക്വിസ് മോഡലാണിത്. അടുത്തിടെ നടന്ന പാര്‍ട്ടികളിലും, മറ്റ് ചടങ്ങുകളിലുമെല്ലാം ഈ വാച്ച് സല്‍മാന്‍ ധരിച്ചിരുന്നു. ഇത് ഭാഗ്യ വാച്ചായിട്ടാണ് സല്‍മാന്‍ കരുതുന്നത്.
അതാണ് ഫംഗ്ഷനുകള്‍ക്കായിട്ട് മാത്രം ഉപയോഗിക്കുന്നത്. ടര്‍ക്വിസ് വാച്ച് എന്ന പ്രത്യേകത മാത്രമല്ല ഇതിനുള്ളത്. സ്വര്‍ണവും, വജ്രങ്ങളും പതിച്ചതാണ് ഈ വാച്ച്. ഇതിന്റെ വിലയും എല്ലാവരെയും അമ്പരപ്പിക്കുന്നത്. ആരാധകര്‍ ഇതിനോടകം ഈ വാച്ചിന്റെ പ്രത്യേകതകള്‍ അറിയാനുള്ള ഓട്ടത്തിലാണ്.
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
ഞെട്ടിക്കുന്ന വില
സല്‍മാന്റെ ഈ വാച്ച് ടര്‍ക്വിസ് കളേഡ് ഡയല്‍ വാച്ചാണ്. അതില്‍ 18 ക്യാരറ്റ് തങ്കവും, വജ്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വില ആരെയും അമ്പരപ്പിക്കുന്നതാണ്. 46.8 ലക്ഷം രൂപയാണ് ഇതിന്റെ വില. ഈ വാച്ചിന്റെ സൂചിക്ക് വരെ പ്രത്യേകതകളുണ്ട്. ഈ വാച്ച് ആദ്യമായി സല്‍മാന്‍ അണിയുന്നത് തന്റെ 57ാം പിറന്നാള്‍ ദിനത്തിലാണ്.
2022 ഡിസംബറിലായിരുന്നു അദ്ദേഹത്തിന്റെ പിറന്നാള്‍. അന്ന് ഈ വാച്ച് അണിഞ്ഞ് വന്നപ്പോള്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇപ്പോള്‍ അത് കൂടുതലായി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ എല്ലാ പരിപാടികള്‍ക്കും സല്‍മാന്‍ ഇത് അണിയാറുണ്ട്.
സല്‍മാന്റെ ലക്കി ബ്രേസ്ലെറ്റ്
സല്‍മാന്‍ ഖാന്‍ ടര്‍ക്വിസ് ബ്രേസ്ലെറ്റും പതിവായി ധരിക്കാറുണ്ട്. സല്‍മാന്റെ ഒരു ചിത്രം പോലും ഈ ബ്രേസ്ലെറ്റ് ധരിക്കാത്തതായി ഉണ്ടാവില്ല. ഇത് തനിക്ക് ഭാഗ്യം സമ്മാനിക്കുന്നതാണെന്ന് സല്‍മാന്‍ വിശ്വസിക്കുന്നു. ഫോട്ടോഷൂട്ടിനോ സിനിമയ്‌ക്കോ പോലും ആ ബ്രേസ്ലെറ്റ് സല്‍മാന്‍ കൈയ്യില്‍ നിന്ന് മാറ്റാറില്ല.
ഇതിന് പിന്നില്‍ മറ്റൊരു കഥയുണ്ട്. സല്‍മാന്റെ പിതാവ് സലിം ഖാന്‍ നല്‍കിയതാണ് ഈ ബ്രേസ്ലെറ്റ്. കുട്ടിക്കാലത്ത് ഇതായിരുന്നു സല്‍മാന്റെ പ്രിയപ്പെട്ട കളിപ്പാട്ടം. പിന്നീടാണ് അത് സലിം ഖാന്‍ മകന് കൈമാറിയത്.












Click it and Unblock the Notifications